Advertisment

അനധികൃതമായി യൂറോപ്പിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ ബോട്ടുമുങ്ങി 90 പേര്‍ മരിച്ചു

author-image
admin
New Update

മനുഷ്യക്കടത്ത് ഇപ്പോള്‍ പല രാജ്യങ്ങളിലും വ്യാപ കമായിക്കൊണ്ടിരിക്കുന്നു. യൂറോപ്പ്,അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കുടിയേറ്റ നിയമങ്ങള്‍ വരുകയും ഏഷ്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് അവിടെ തൊഴിലവസരങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രൂപം കൊണ്ടതാണ് അനധികൃത മനുഷ്യക്കടത്ത് എന്ന പുതിയ സംസ്കാരം.

Advertisment

publive-image

അമേരിക്കയില്‍ കുടിയേറാന്‍ സഹായിക്കുന്ന പല ഏജന്‍സികളും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ ഷൂട്ടിംഗ് എന്ന പേരില്‍ വിസയും യാത്രാരേഖകളും സംഘടിപ്പിച്ചു ദുബായ് വഴി മെക്സിക്കോയില്‍ എത്തിക്കുകയും രാതിയില്‍ ആളൊഴിഞ്ഞ ഭാഗത്തുകൂടി അവിടുത്തെ വിവാദമായ മെക്സിക്കന്‍ മതില്‍ ചാടിക്കടക്കാന്‍ സഹായിക്കുകയും അവിടെനിന്നു ഇന്ത്യന്‍ റെസ്റ്റോറണ്ടുകളിലും വ്യാപാരസ്ഥാപനങ്ങളിലും എത്തിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ ഇന്ത്യയിലും സജീവമാണ്. ഇതില്‍ മലയാളികളും ഉണ്ടെന്നതാണ് രസകരം.

ഇതേ രീതിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അനധികൃത മനുഷ്യക്കടത്തു നടക്കുന്നത് ലിബിയിയില്‍ നിന്ന് യൂറോപ്പിലേക്കാണ്. കടല്‍ വഴി ചെറുബോട്ടുകളില്‍ നേവല്‍ ഗാര്‍ഡുകളുടെ കണ്ണുവെട്ടിച്ചാണ് ഈ സാഹസികയാത്ര.

ലിബിയയില്‍ നിന്ന് അനധികൃതമായി ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റിവിടുന്ന ഏജന്‍സികള്‍ സജീവമാണ്. കപ്പാസിറ്റിയുടെ മൂന്നിരട്ടിയോളം ആളുകളെയാണ് ബോട്ടുകളില്‍ കുത്തിനിറച്ചു കൊണ്ടുപോകുന്നത്.പിടിക്കപ്പെട്ടാല്‍ നീണ്ട ജയിലും മടക്കയാത്രയും ഇല്ലെങ്കില്‍ അവിടെ അനധികൃതമായി കഴിയാനും ജോലിചെയ്യാനും സാധിക്കും.

ഇത്തരത്തില്‍ ലിബിയയില്‍നിന്നു നൂറില്‍പ്പരം ആളുകളുമായി പോയ ബോട്ടുമുങ്ങി ഇക്കഴിഞ്ഞ വെള്ളിയാഴ്ച 90 പേര്‍ മരിച്ചതായി ഐക്യരാഷ്ട്രസഭ യുടെ മൈഗ്രേഷന്‍ ഏജന്‍സിയായ IOM അറിയിച്ചു. മരിച്ചവരില്‍ പാക്കിസ്ഥാനികളാണ് ഭൂരിഭാഗവും. ഇന്ത്യാക്കാരും ഉള്ളതായി പറയപ്പെടുന്നു. രക്ഷപെട്ട ആളുകളില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അറിവായിക്കൊണ്ടിരിക്കുന്നത്.

Advertisment