ഈ സുന്ദരികൾ മോഡലുകളല്ല. കയ്യിൽ ദീപമേന്തിയ ഈ തരുണീമണികൾ ആരെന്നറിയാം..

പ്രകാശ് നായര്‍ മേലില
Thursday, November 8, 2018

വർ രാജ്യത്തെ പേരെടുത്ത വനിതാ ബോഡി ബിൽഡേഴ്‌സാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും ഒക്കെ എതിർപ്പുകൾ അവഗണിച്ചുകൊണ്ട് ലക്‌ഷ്യം കൈവരിച്ച ഈ 5 വനിതകളും ഇന്ന് വളരെ പ്രസിദ്ധരാണ്. മെഡലുകളും സമ്മാനങ്ങളും കൈവന്നതോടുകൂടി എതിർപ്പുകളെല്ലാം കെട്ടടങ്ങി. സന്തുഷ്ടരായ കുടുംബിനികൾ കൂടിയാണീ ചാമ്പ്യന്മാർ..

മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ശരീരപ്രദർശനവുമായി ബദ്ധപ്പെട്ട് ഇവരെ ഭാസ്‌ക്കർ മാദ്ധ്യമ സമൂഹം പ്രത്യേകം ക്ഷണിച്ചുവരുത്തി ആദരിക്കുകയായിരുന്നു. ദീപാവലി ആഘോഷങ്ങളുടെ വർണ്ണാഭമായ ആടയാഭരണങ്ങളണിഞ്ഞ അവർ തികച്ചും ഉത്തരേന്ത്യൻ നവവധുക്കളെപ്പോലെ ശാലീനസുന്ദരികളായി മാറുകയായിരുന്നു.

ചിത്രങ്ങളിൽ കാണുക :

1 . പിറകിലുള്ള 5 പേരാണ് ബോഡി ബിൽഡേഴ്‌സ്.
2 . രഞ്ചന ഡാലക്ക്.
3 .സോണിയ മിത്ര.
4 .ക്ളാഡിയ ബെമോൻ.
5 .ജംനാ ദേവി.
6 .മഞ്ചാരീ ഭാവ്‌സാർ .

×