Advertisment

അറിവിന്റെ വീഥികളിലൂടെ ജൈത്രയാത്ര നടത്തുന്ന മലയാളിയായ ബൈജു എന്ന വിസ്മയവ്യക്തിത്വം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കേവലം 2 ലക്ഷം രൂപയിൽ തുടങ്ങിയ പ്രസ്ഥാനം ഇന്ന് 26000 കോടിയുടെ ആസ്തിയിലെത്തിനിൽക്കുന്നു. ബൈജുവിന്റെ ഈ ഐഡിയ വിദേശികൾക്കും ഇഷ്ടമായി അവരുടെ നിക്ഷേപം ഇന്ന് 54 കോടി ഡോളറാണ് അതായത് ഏകദേശം 3865 കോടി രൂപ.

Advertisment

ഇത് എജുക്കേഷൻ സ്റ്റാർട്ടപ്പ് ബൈജു ( BIJU'S )വിന്റെ CEO ആയ ബൈജു രവീന്ദ്രൻ. കണ്ണൂർ ജില്ലയിലെ അഴീ ക്കോട് സ്വദേശിയായ അദ്ദേഹം 7 വർഷം മുൻപ് 2 ലക്ഷം രൂപാ മുടക്കി തുടക്കമിട്ട "BAIJU'S The Learning App" ഇന്ന് 25,763 കോടി രൂപ മൂല്യമുള്ള വലിയൊരു കമ്പനിയായി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു.

publive-image

കമ്പനിയുടെ ഒരു മാസത്തെ വരുമാനം ഇപ്പോൾ 100 കോടി രൂപയാണ്. ലോകത്തെ ഏറ്റവും വലിയ എജുക്കേഷൻ കമ്പനിയായി മാറാനുള്ള ജൈത്രയാത്ര നടത്തുന്ന BAIJU'S അടുത്ത ഒരു വർഷത്തെ വരുമാനം ലക്ഷ്യമിടുന്നത് 1400 കോടി രൂപയാണ്.

മഹത്തായ ഈ നേട്ടം കൈപ്പിടിയിലൊതുക്കി മുന്നോട്ടുകുതിക്കുന്ന ബൈജു രവീന്ദ്രന്റെ ജീവിതവഴികൾ യുവതലമുറകൾക്കു പ്രേരണയേകുന്നതാണ്.

publive-image

കണ്ണൂരിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കോഴിക്കോട് എഞ്ചിനീയറിങ് കോളേജിൽ നിന്നും BE ബിരുദം കരസ്ഥമാക്കിയ ബൈജു ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലിനോക്കുന്നതിനിടെ സുഹൃ ത്തുക്കളായ നാലോളം യുവാക്കൾക്ക് എംബിഎ പഠനത്തിനുള്ള ടിപ്‌സുകളും ട്യൂഷനും നൽകിയതാണ് വഴിത്തിരിവായത്. അവർ നാലുപേരും ഉന്നത റാങ്കിൽ വിജയം കരസ്ഥമാക്കി.

publive-image

ബൈജുവിന്റെ കഴിവുമനസ്സിലാക്കിയ അവരുടെകൂടെ നിർബന്ധത്തിനുവഴങ്ങിയാണ് ബൈജു സ്വന്തമായി ഒരു ട്യൂഷൻ സെന്റർ ആരംഭിക്കുന്നത്. ഒരു ലോകോത്തര ബിസിനസ്സ്മാനാകാനുള്ള ബൈജുവിന്റെ പുറപ്പാടിന്റെ പടയൊരുക്കങ്ങൾ അവിടെ ആരംഭിക്കുകയായിരുന്നു.

കേവലം 2 ലക്ഷം രൂപ മുടക്കി അദ്ദേഹമാരംഭിച്ച കോച്ചിങ് സെന്ററിൽനിന്ന് കൂടുതലാളുകളിലേക്ക് അറിവുപകരുക എന്ന ലക്ഷ്യവുമായി 2011 ൽ "BAIJU'S" എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചു. അതൊരു വലിയ കുതിപ്പായിരുന്നു. ഇന്ന് വിദേശികൾ വരെ ഇതിൽ മുതൽമുടക്കാൻ തയ്യാറായി മുന്നിട്ടുവന്നിരിക്കുന്നു എന്നതാണ് വസ്തുത.

publive-image

നാലാം ക്ലാസ്സ് മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കുള്ള കോച്ചിങ് കൂടാതെ CAT നും ഓൺലൈൻ കോച്ചിങ് നടത്തിവന്ന ബൈജു 2015 ൽ തുടക്കമിട്ട BAIJU'S The Learning APP , സ്മാർട്ട് ഫോണുകളുടെ വരവോടെ വമ്പൻ ഹിറ്റായി മാറുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായി അത് മാറി.

publive-image

ഇന്ന് 1000 ജോലിക്കാരും 2 കോടി വിദ്യാർത്ഥികളുമായി മുന്നേറുന്ന ബൈജുവിന്റെ കമ്പനിയിൽ വിദേശ മൾട്ടിനാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് മീഡിയ ഗ്രൂപ്പും കാനഡയിലെ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡും (CPPIB) ദീർഘകാല പാർട്ട്ണർമാരായി ജോയിൻ ചെയ്തിരിക്കുകയാണ്. . കമ്പനിയുടെ പരസ്യമോഡൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനാണ്.

publive-image

കേവലം 7 വര്ഷം കൊണ്ട് ഇത്ര വലിയൊരു വിദ്യാഭ്യാസ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും അതുവഴി നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തപ്പെടുകയും ചെയ്ത ബൈജു രവീന്ദ്രൻ യുവതലമുറകൾക്ക് ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ്.

Advertisment