Advertisment

ഇന്ത്യന്‍ പോലീസ് എന്നിനി നേരെയാകും ? ജന്മനാ അന്ധനായ വ്യക്തിയെ ദൃക്സാക്ഷിയാക്കി കോടതിയിലെത്തിച്ച ഛത്തീസ്ഗഡ്‌ പോലീസ് !

New Update

 

Advertisment

ഇക്കഴിഞ്ഞ ജനുവരി 8 ന് ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ നക്സല്‍ ബാധിത ഏരിയയായ ദന്തേവാഡയിലാണ് സംഭവം നടന്നത്.

ഹേമല മടാവി എന്ന ആദിവാസി യുവാവിനെ നക്സലൈറ്റ് എന്ന് മുദ്രകുത്തി ചിന്താഗുഫ പോലീസ് 2017 ല്‍ അറസ്റ്റ് ചെയ്യുകയും IPC 307 വകുപ്പ് പ്രകാരം കൊലപാതകശ്രമത്തിനും , Explosive ആക്റ്റ് 3,5 പ്രകാരം സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച തിനും അവ ഉപയോഗിച്ച് അക്രമം നടത്തിയതിനും അയാള്‍ ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി..

publive-image

ഈ സംഭവങ്ങള്‍ക്ക് സാക്ഷിയായി പോലീസ് ഉള്‍പ്പെടുത്തിയിരുന്നത് ദന്താവാഡയിലെ ബുര്‍ക്കാപാല്‍ ഗ്രാമവാസിയായ മടാവി നന്ദയെ ആയിരുന്നു. ജന്മനാ അന്ധനായ അദ്ദേഹത്തിന് ഈ സംഭവത്തെപ്പറ്റി സത്യത്തില്‍ ഒന്നുമറിയില്ലായിരുന്നു...

ദന്തേവാഡയിലെ സുക്ക്മാ കോടതിയിലായിരുന്നു കേസ്. സാക്ഷിയായ മടാവി നന്ദ 8/1/18 നു ഹാജരാകാന്‍ വേണ്ടി 30 നവംബര്‍ 2017 നു കോടതിയില്‍നിന്ന് പുറപ്പെടുവിച്ച സമന്‍സ് പോലീസാണ് അദ്ദേഹ ത്തിന്‍റെ വീട്ടിലെത്തിച്ചത്. ജനുവരി 8 നു കോടതിയില്‍ ഹാജരായില്ലെങ്കില്‍ ജയിലിലാക്കുമെന്നു പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കോടതിയില്‍ ഹാജരായാല്‍ യാത്രക്കൂലിയും ചെലവും നല്‍കാമെന്ന് പോലീസ് മടാവിക്ക് ഉറപ്പു നല്‍കി.

ജനുവരി 8 ന് അന്ധനായ അദ്ദേഹം 60 കി.മീറ്റര്‍ ദൂരെയുള്ള കോടതിയിലേക്ക് 9 വയസ്സുള്ള മകളുമായി എത്തിയപ്പോള്‍ സത്യത്തില്‍ അമ്പരന്നത് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു. അദ്ദേഹം പോലീസിനോട് തട്ടിക്കയറി.

കണ്ണുകാണാത്ത ഇദ്ദേഹം എങ്ങനെ സാക്ഷിയാകും ? ഇയ്യാളെ ഒഴിവാക്കി വേറെ സാക്ഷിയെ കൊണ്ടുവരുക ? ഈ വ്യക്തിയെ കോടതിയില്‍ ഹാജരാക്കിയാല്‍ കേസ് അപ്പോള്‍ത്തന്നെ തള്ളുമെന്നുറപ്പാണ്.

പോലീസ് അവിടെനിന്നു ഉടനടി മുങ്ങി.. തിരിച്ചുപോകാന്‍ കയ്യില്‍ പണമില്ലാതെ വിഷമിച്ചുനിന്ന മടാവി നന്ദക്കും മകള്‍ക്കും പോതുപ്രവര്‍ത്തകയായ സോണി സോരിയാണ് തുണയായത്. പോലീസിന്‍റെ കപടമുഖവും, വ്യാജക്കേസ് ചമയ്ക്കുന്ന രീതികളും അവരുടെ കള്ളക്കളികളും , പത്രക്കാര്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയ സോണി, മടാവിക്ക് ഗ്രാമത്തിലേക്ക് മടങ്ങാനും ആഹാരത്തിനുമുള്ള പണം നല്‍കി അവരെ യാത്രയാക്കുകയായിരുന്നു.

Advertisment