Advertisment

ഇരട്ടപ്പദവി വഹിക്കുന്ന ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ 11 ബിജെപി എം.എല്‍.എമാര്‍ക്കെതിരെ എന്തു കൊണ്ട് നടപടിയില്ല ? - കോണ്‍ഗ്രസ്

New Update

വരുമാനമുള്ള ഇരട്ടപ്പദവി വഹിച്ചു എന്ന കുറ്റമാരോപിച്ച് ഡല്‍ഹിയിലെ 20 , AAP എം.എല്‍.എ മാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷ ന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരിക്കുയാണ്. എന്നാല്‍ തങ്ങള്‍ പ്രതിഫലമോ മറ്റാനുകൂല്യങ്ങളോ കൈപ്പറ്റിയിരുന്നില്ല എന്നാണു AAP അംഗങ്ങളുടെ അവകാശ വാദം. ഇതിനായി അവര്‍ രാഷ്ട്രപതിയെ യും കോടതിയും സമീപിച്ചിരിക്കുകയാണ്...

Advertisment

publive-image

<ഛത്തീസ്ഗഡ്‌ മുഖ്യമന്ത്രി ഡോ.രമണ്‍ സിംഗ്>

ഇതേ രീതിയില്‍ ഛത്തീസ്ഗഡ്‌ സംസ്ഥാനത്ത് ആകെയുള്ള 49 BJP എം.എല്‍.എ മാരില്‍ 11 പേര്‍ ഇരട്ടപ്പദവിയായ പാര്‍ലമെന്‍ററി സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് സഹമന്ത്രി മാരുടെ പദവിയും പ്രത്യേക ഓഫീസ് മുറിയും, ശമ്പളമായി MLA എന്ന നിലയിലുള്ള 73000 രൂപ കൂടാതെ അധികം 11000 രൂപയും മന്ത്രിമാര്‍ക്ക് ലഭിക്കുന്ന മറ്റെല്ലാ സൌകര്യങ്ങളും ലഭിക്കുന്നു മുണ്ട്..

ഛത്തീസ്ഗഡ്‌ നിയമസഭയില്‍ മന്ത്രിമാര്‍ക്ക് പകരം പല അവസരങ്ങളിലും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതും ഈ പാര്‍ലമെന്‍റ്റി സെക്രട്ടറിമാരായ MLA മാരായിരുന്നു.

ആകെ 90 അംഗങ്ങളുള്ള നിയമസഭയില്‍ 11 പേര്‍ അയോഗ്യരാക്കപ്പെട്ടാല്‍ BJP യുടെ അംഗബലം 49 ല്‍ നിന്ന് 38 ആകുകയും മന്ത്രിസഭതന്നെ രാജിവേക്കെണ്ടതായും വരും എന്നതാണ് നില.

publive-image

ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ ഈ 11, BJP എം.എല്‍.എ മാരുടെയും ഇരട്ടപ്പദവി വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ്‌ അക്ബര്‍, ഗവര്‍ണ്ണ ര്‍ക്കു സമര്‍പ്പിച്ച പരാതികള്‍ ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്ന് തീരഞ്ഞെടു പ്പ് കമ്മിഷന് അയക്കാതിരുന്നതി നെത്തുടര്‍ന്ന് അദ്ദേഹം അടുത്തിടെ ഛത്തീസ്ഗഡ്‌ ഹൈക്കോടതിയെ സമീപിക്കുകയും ഈ MLA മാര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യ ങ്ങളും അധികാരങ്ങളും സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇടക്കാല ഉത്തരവിലൂടെ ഛത്തീസ്ഗഡ്‌ ഹൈക്കോടതി ഇവര്‍ക്കുള്ള പ്രത്യേക അധികാരങ്ങള്‍ സ്റ്റേ ചെയ്യുകയായിരുന്നു. കേസില്‍ അന്തിമവിധി ഇനിയും വന്നിട്ടില്ല.

ഇപ്പോള്‍ ഡല്‍ഹിയില്‍ AAP എം.എല്‍.എ മാരെ അയോഗ്യരാക്കിയതുപോലെ ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെയും ഇരട്ടപ്പദവി വഹിക്കുന്ന 11 MLA മാരെയും അയോഗ്യരാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌ മുന്നോട്ടു വന്നിരിക്കുകയാണ്.

Advertisment