Advertisment

ചൈനയുടെ സീ ബ്രിഡ്‌ജ്‌. വിവരങ്ങൾ ഒറ്റനോട്ടത്തിൽ ...

New Update

ഹോംഗ്‌കോംഗ് - ജുഹായ് - മക്കാവു കടൽപ്പാലം( Hong Kong-Zhuhai-Macao Bridge) ബുധനാഴ്ച (24/10/18) ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കടലിൽ ഇതുവരെ ലോകത്തുനിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നീളംകൂടിയ പാലമാണിത് ( 55 കിലോമീറ്റർ).

Advertisment

ഈ പാലം സൗത്ത് ചൈന കടലിലെ പേൾ റിവർ ഡെൽറ്റയുടെ കിഴക്കു പടിഞ്ഞാറൻ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ജുഹായ് ചൈനയിലെ നഗരമാണ് ,ഹോങ്കോങ് - മക്കാവു എന്നിവ സ്പെഷ്യൽ അഡ്മിനി സ്‌ട്രേറ്റീവ് റീജിയനുകളും. ഈ മൂന്നു നഗരങ്ങളെയും പരസ്പ്പരം ബന്ധിപ്പിക്കുന്ന പാലത്തിനുവേണ്ടി ചെലവായ തുക ഈ മൂന്നു പാർട്ടികളും ചേർന്നാണ് ചെലവാക്കിയത്.

publive-image

Hong Kong-Zhuhai-Macao പാലം ഡ്യൂവൽ 3 ലൈനാണ് ( 6 വരി ) .പാലത്തിന്റെ കടലിനുമുകളിലുള്ള ഭാഗം 22.9 കിലോമീറ്ററും , 6.7 കിലോമീറ്റർ ഭാഗം കടലിനടിയിൽ 44 മീറ്റർ താഴ്ചയിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കം വഴിയുമാണ് .പാലത്തിന്റെ മറ്റുള്ള ഭാഗം കരയിലാണ് നിർമ്മിച്ചിരിക്കുന്നത്.

തുരങ്കത്തിന്റെ രണ്ടുഭാഗത്തും രണ്ടു കൃതൃമദ്വീപുകൾ നിർമ്മിച്ചാണ് അതിനെ ബന്ധിപ്പിച്ചിരിക്കുന്നത്.ഇവ ഓരോന്നും 10 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

സമുദ്രത്തിനടിയിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കം ( ടണൽ ) 34 വലിയ ബ്ലോക്കുകൾ കൊണ്ടാണ് തീർത്തിരിക്കുന്നത്.ഓരോ ബ്ലോക്കും 38 മീറ്റർ വീതിയും 11.4 മീറ്റർ ഉയരവും എൺപതിനായിരം ടൺ ഭാരവുമുള്ളവയാണ്.

publive-image

ഈ പാലത്തിന്റെ നിർമ്മിതിക്കായി 4 ലക്ഷം ടൺ സ്റ്റീൽ ഉപയോഗിക്കപ്പെട്ടു.റിക്റ്റർ സ്കെയിലിൽ 8 തീവ്രത വരെ രേഖപ്പെടുത്തുന്ന ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള ശക്തി ഇതിനുണ്ട്.കൂടാതെ അടുത്ത 120 വർഷക്കാലം ഒരു കേടുപാടുമില്ലാതെ ഈ പാലം നിലനിൽക്കുകയും ചെയ്യും.

ഹോംകോങ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ജുഹായ് വരെയുള്ള ദൂരം ഈ പാലം വരുന്നതോടുകൂടി 4 മണിക്കൂറിൽ നിന്ന് വെറും 45 മിനിറ്റായി കുറയും.ഹോങ്കോങ്ങിലെ ക്വേയിചൂങ് കണ്ടെയിനർ പോർട്ടിൽ നിന്ന് ജുഹായിക്കുള്ള ദൂരവും മൂന്നര മണിക്കൂറിൽ നിന്ന് ഒന്നേകാൽ മണിക്കൂറായി കുറയപ്പെടുന്നു.

ഹോങ്കോങ് ,മക്കാവു എന്നീ രാജ്യങ്ങൾ മുൻപ് യൂറോപ്പിന്റെ കോളനികളായിരുന്നു.1990 മുതലാണ് ഇവയുടെ നിയന്ത്രണം ചൈനയ്ക്കു ലഭിച്ചത്. ഈ രാജ്യങ്ങൾ വൺ കൺട്രി ടൂ സിസ്റ്റം (One Country ,Two System ) എന്ന തത്വത്തിലാണ് വരുന്ന 50 വർഷക്കാലത്തേക്ക് ചൈനയിൽ നിന്ന് സ്വതന്ത്രമായി ഭരണാധികാരം നടത്താനുള്ള അധികാരം നേടിയിരിക്കുന്നത്.

publive-image

ചൈന - മക്കാവു - ഹോങ്കോങ് വികസനം ലക്ഷ്യമിട്ടുള്ള ഈ പാലം നിർമ്മിക്കാനുള്ള പദ്ധതികൾ 2003 ലാണ് തുടങ്ങിയതെങ്കിലും 2009 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.

പാലത്തിനായി ആകെ ചെലവായ 7.56 ബില്യൺ ഡോളറിൽ 1.38 ബില്യൺ ഡോളർ ഹോങ്കോങ്ങും,0.43 ബില്യൺ ഡോളർ മക്കാവു വും 1.43 ബില്യൺ ഡോളർ ചൈനയും ആണ് നൽകിയത്.ബാക്കി 4.32 ബില്യൺ ഡോളർ ബാങ്ക് ലോണാണ്.

എന്നാൽ ഈ പാലത്തിന്റെ നിർമ്മാണത്തിനെതിരെ എതിർപ്പുകളും ശക്തമായിരുന്നു. പാരിസ്ഥിതി പ്രശ്നങ്ങളും , കടലിലുണ്ടാകുന്ന തടസ്സങ്ങളും കൂടാതെ ഹോങ്കോങ്, മക്കാവു എന്നീ രാജ്യങ്ങളുടെ സ്വതന്ത്രാധികാരം കവരാനുള്ള ചൈനയുടെ തന്ത്രവുമാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു.

Advertisment