Advertisment

വീണ്ടും ചൈന ലോകത്തെ അമ്പരപ്പിച്ചു. ഇത്തവണ കൃത്രിമസൂര്യൻ !

New Update

കൃതൃമ ചന്ദ്രനിർമ്മാണ പ്രോജക്ടിലൂടെ ലോകത്തെ ഞെട്ടിച്ച ചൈനീസ് ശാസ്ത്രജ്ഞർ ഇതാ കൃതൃമ സൂര്യനെന്ന മറ്റൊരു പദ്ധതിയുമായി ലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുന്നു.

Advertisment

publive-image

ചൈനയിലെ 'ഹെഫായ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്കൽ സയൻസിലെ' ശാസ്ത്രജ്ഞർ സൂര്യനെപ്പോലെ, ഒരു പക്ഷേ അതിലുമധികം ഊർജ്ജപ്രവാഹമുള്ള മറ്റൊരു സൂര്യനെ നിർമ്മിക്കുന്നതിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ കൃതൃമ സൂര്യനിൽ യാതാർത്ഥ സൂര്യനിലേക്കാൾ 6 ഇരട്ടി അധികം ഊർജ്ജം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നാണവരുടെ അവകാശവാദം.

ഈ പ്രോജക്ടിന് Experimental Advanced Superconducting Tokamak (EAST) എന്നാണ് പേരുനൽകിയിരിക്കുന്നത്.

പ്രത്യേകതരത്തിൽ ആവിഷ്ക്കരിക്കപ്പെട്ട ഒരു ന്യുക്ലിയർ ഫ്യുഷൻ റിയാക്റ്റർ വഴിയാണ് അവരീ യജ്ഞം പൂർത്തീകരിച്ചിരിക്കുന്നത്. ഉയർന്ന താപനില സൃഷ്ടിക്കാനായി സൂര്യനിൽ നടക്കുന്ന അതേ പ്രക്രിയത ന്നെയാണ് ഇവിടെയും അവലംബിക്കപ്പെട്ടത്. എന്നാൽ സൂര്യനിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തേക്കാൾ കൂടുതൽ ഈ ആധുനിക ന്യുക്ലിയർ ഫ്യുഷൻ റിയാക്ടറിൽ ഉൽപ്പാദിപ്പിക്കാൻ അവർക്കു കഴിഞ്ഞുവത്രേ.

publive-image

സൂര്യനിലുള്ളതിനേക്കാൾ അധികം താപനില സൃഷ്ടിക്കപ്പെട്ട ചൈനയുടെ ന്യുക്ലിയർ ഫ്യുഷൻ റിയാക്ടർ 11 മീറ്റർ ഉയരവും 8 മീറ്റർ വ്യാസവും 360 ടൺ ഭാരവുമുള്ളതാണ്. സൂര്യനിലെ താപനില 15 മില്യൺ (1.5 കോടി ) ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ ചൈന നിർമ്മിക്കുന്ന കൃതൃമസൂര്യന്റെ താപനില 100 മില്യൺ (10 കോടി) ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് അവരുടെ അവകാശവാദം.അതായത് സൂര്യനെക്കാൾ 6 ഇരട്ടിയിൽക്കൂടുതൽ.

നിലവിലുള്ള ന്യുക്ലിയർ റിയാക്ടറുകളിൽ നിന്ന് വ്യത്യസ്തമായരീതിയാണ് അണുവികിരണത്തിനായി ചൈന പുതിയ റിയാക്ടറിൽ പരീക്ഷിച്ചത്. ഇതാണ് റിയാക്ടറിൽ കൂടുതൽ ഊർജ്ജപ്രവാഹം ഉണ്ടാകാൻ സഹായകമായത്.കഴിഞ്ഞ കുറെ വർഷത്തെ ഗവേഷണങ്ങളും പരിശ്രമങ്ങളുമാണ് ഇതിനുപിന്നിലുള്ളത്.

publive-image

ആസ്‌ത്രേലിയൻ ശാസ്ത്രജ്ഞൻ മാത്യു ഹെൽ, ചൈനയുടെ പുതിയ ന്യുക്ലിയർ സാങ്കേതികവിദ്യയെ ഏറെ പ്രകീർത്തിക്കുകയുണ്ടായി. ചൈനയുടെ ഈ പുതിയ വിദ്യ ലോകവികസനത്തിന് ആക്കം കൂട്ടാൻ പോകുന്നതാണെന്നും ഭാവിയിലെ ഊർജ്ജാവശ്യങ്ങൾക്കുള്ള പര്യാപതമായ ലക്ഷ്യമാണ് അവർ കൈവരിച്ചതെന്നുമാണ്.

പുതിയ ന്യുക്ലിയർ ഫ്യുഷൻ പ്രക്രിയ വികസിപ്പിച്ചതുവഴി റേഡിയോ ആക്റ്റീവ് മാലിന്യങ്ങളും ഗ്രീൻ ഹൗസ് ഗ്യാസ് പുറന്തള്ളലുമില്ലാതെ പൂർണ്ണമായും ക്ളീനായ പവർ ജനറേഷൻ സാദ്ധ്യമാകും എന്നുകൂടി ചൈന തെളിയിച്ചിരിക്കുന്നു.

ആർട്ടിഫിഷ്യൽ സൂര്യന്റെ പ്രൊജക്ടുമായി ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായത്തിൽ ചൈനയുടെ കൃതൃമസൂര്യൻ 2025 ൽ യാഥാർഥ്യമാകും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ചൈന നിർമ്മിക്കുന്ന കൃതൃമ ചന്ദ്രൻ 2020 ലാണ് പൂർത്തിയാക്കുക.

Advertisment