Advertisment

നവ മാദ്ധ്യമങ്ങളില്‍ തരംഗമായ പ്രിയാ വാര്യരുടെ റിക്കാര്‍ഡ് തകര്‍ക്കാന്‍ പ്രിയങ്കാ ചോപ്ര രംഗത്ത്...

New Update

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവേ എന്ന ഗാനരംഗത്ത് കേവലം 30 സെക്കണ്ട് നേരത്തെ പ്രണയചേഷ്ടകള്‍ കൊണ്ട് ലോകമാകെ ആരാധകരെ സൃഷ്ടിച്ച മലയാളിപ്പെണ്‍കൊടി പ്രിയാ പ്രകാശ് വാരിയരുടെ റിക്കാര്‍ഡ് തകര്‍ക്കാനായി പാതിമലയാളിയായ ബോളിവുഡ് - ഹോളിവുഡ് താരം പ്രിയങ്കാ ചോപ്ര രംഗത്തുവന്നിരിക്കുന്നു...

Advertisment

publive-image

2016 വരെ ബോളിവുഡില്‍ സജീവമായിരുന്ന പ്രിയങ്ക ഇപ്പോള്‍ ഹോളിവുഡ് സിനിമകളിലും സീരിയലുകളിലും സജീവമായി അമേരിക്കയി ലേക്ക് ചേക്കേറിയിരിക്കുകയാണ്. രണ്ടു ഹോളിവുഡ് ചിത്രങ്ങളില്‍ അവര്‍ നായികയായി അഭിനയിക്കുകയാണ്. കൂടാതെ നിരവധി ഇംഗ്ലീഷ് സീരിയലുകളിലും അവര്‍ അഭിനയിക്കുന്നുണ്ട്.

ഹോളിവുഡ് ലേക്ക് ചേക്കേറിയെങ്കിലും അവര്‍ ഇന്ത്യന്‍ സിനിമാരംഗവുമായി നല്ല ബന്ധത്തിലാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ ഇരയായ നടിക്കൊപ്പമാണ് ശക്തമായി നിലകൊണ്ടിരുന്നത്...

publive-image

ഇപ്പോള്‍ പ്രിയാ പ്രകാശ് വാരിയര്‍ തന്‍റെ പുരിക ങ്ങളും കണ്ണും കൊണ്ട് പുതിയ പ്രണയകാവ്യം രചിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള നവമാധ്യമങ്ങള്‍ ഇളകിമറിയുകായാണുണ്ടായത്. ഇന്‍സ്റ്റഗ്രാം ,ട്വിറ്റര്‍ കളിലൊക്കെയായി ലക്ഷക്കണക്കിന്‌ ഫോളോവേര്‍സിനെയാണ് പ്രിയാ വാരിയര്‍ ഒറ്റ ദിവസം കൊണ്ട് നേടിയത്.

publive-image

ഇതേത്തുടര്‍ന്ന് തന്‍റെ കില്ലര്‍ ലുക്ക് ഫോട്ടോഷൂട്ട്‌ നടത്തി ,ബാക്ക് ലെസ്സ് ഔട്ട്‌ ഫിറ്റ്, ലെഗ് കട്ട് ഗൌണ്‍ എന്നീ വസ്ത്രധാരണത്തോടെ ലോകപ്രസിദ്ധ ഫോട്ടോഗ്രാഫര്‍ 'ഗ്രെഗ് സ്ലബ്സ്' നെക്കൊണ്ട് എടുപ്പിച്ച് 6 ഫോട്ടോകള്‍ പ്രിയങ്കാ ചോപ്ര ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ്‌ ചെയ്യുകയുണ്ടായി. ലക്‌ഷ്യം മറ്റൊന്നുമല്ല പ്രിയാ വാരിയരുടെ റിക്കാര്‍ഡ് തകര്‍ക്കുക എന്നതുതന്നെ. പ്രിയങ്കാ ചോപ്രയുടെ ഉദ്ദേശ്യം സഫലമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

publive-image

പ്രിയങ്കാ ചോപ്രയുടെ അമ്മൂമ്മ കോട്ടയം സ്വദേശിനിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ്‌ അവര്‍ മരിച്ചത്. ആ സമയത്ത് പ്രിയങ്ക കോട്ടയത്ത് വന്നിരുന്നു. ഒരു പഞ്ചാബിയെ വിവാഹം കഴിച്ച അമ്മൂമ്മയുടെ മൃതദേഹം അവരുടെ കുടുംബ പള്ളിയില്‍ അടക്കാന്‍ സമ്മതിക്കാതിരുന്നതിനെ പ്രിയങ്ക അന്ന് നിശിതമായി വിമര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Advertisment