Advertisment

ക്രിസ്തുവിനെ വിവാഹം കഴിച്ച കന്യകമാർ !! ഇവർ കന്യാസ്ത്രീകളല്ല. പള്ളിയിൽ വച്ച് ആചാരപ്രകാരം ക്രിസ്തുവിനെ ഭർത്താവായി സ്വീകരിച്ച 'പവിത്രയായ കന്യക'

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

Consecrated virgin 'അഥവാ പവിത്രയായ കന്യക' എന്നാണിവർ അറിയപ്പെടുന്നത്. ഇവർ കന്യാസ്ത്രീകളല്ല. മറിച്ചു യേശുക്രിസ്തുവിനെ ഭർത്താവായി സ്വീകരിച്ചു സ്വന്തം ജീവിതം ക്രിസ്തുവിൽ സമർപ്പിച്ചു കഴിയുന്ന കത്തോ ലിക്കാ സഭയിലെ ഒരു വിഭാഗമാണ് . അതുകൊണ്ടുതന്നെ ഇക്കൂട്ടർക്ക് പ്രത്യേക വേഷവിധാനങ്ങളുമില്ല.

Advertisment

publive-image

ഇവരെപ്പറ്റി അധികമൊന്നും പുറം ലോകത്തിനറിയില്ല. ഒരു പക്ഷേ സഭാവിശ്വാസികൾക്കും അറിവുണ്ടാകില്ല. കാരണം Consecrated virgin എന്ന രീതിയ്ക്ക് കത്തോലിക്കാ സഭയിൽ അംഗീകാരം കിട്ടിയിട്ട് കേവലം 50 കൊല്ലമേ ആയിട്ടുള്ളു. അതാകട്ടെ അത്രത്തോളം പോപ്പുലറായിട്ടുമില്ല.

ലോകമെമ്പാടുമായി 4000 ത്തിലധികം Consecrated virgin കന്യകമാരുണ്ട്. ഇവർ പല രംഗത്തു ജോലിചെയ്യുന്ന വരാണ്. നേഴ്‌സുമാർ,അദ്ധ്യാപികമാർ,പോലീസ് വിഭാഗം, ഷോപ്പിംഗ് മാൾ ,അക്കൗണ്ടൻസി, ഫയർ ഫോഴ്‌സ്,ഡോക്ടർ,സൈക്കിയാട്രി എന്നീ വിഭാഗങ്ങളിലെല്ലാം ഇക്കൂട്ടർ ജോലിചെയ്യുന്നുണ്ട്. ഇവർക്കു പ്രത്യേക വേഷഭൂഷാദികൾ ഒന്നുമില്ല.

publive-image

വളരെ പരിശുദ്ധമായ ജീവിതം നയിച്ചുവരുന്ന സ്ത്രീകളാണ് കന്യകമാരായ വധുവായി ക്രിസ്തുവിനെ വിവാഹം കഴിക്കുന്നത്. ലൈംഗിക ബന്ധം ഇവർക്ക് വിവാഹത്തിന് മുൻപും പിൻപും നിഷിദ്ധമാണ്.

സ്വയം മനസ്സും ശരീരവും മികവുറ്റ സമ്മാനമായി ക്രിസ്തുവിങ്കൽ സമർപ്പിക്കപ്പെടുന്നവരും സർവാത്മനാ ക്രിസ്തുവിനെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചു ജീവിക്കുന്നവരുമാണ് Consecrated virgin ആയ കന്യകമാർ. അങ്ങനെ ജീവിക്കുന്ന ക്രിസ്തുവിൽ സമർപ്പിതരാകുവാൻ സന്നദ്ധരായ കന്യകമാർ വിവാഹത്തിനായി സ്വയം മുന്നോട്ടുവരുകയാണ് ചെയ്യുന്നത്.

publive-image

തങ്ങൾ അവിവാഹിതകളല്ല, മറിച്ചു ക്രിസ്തുവിനെ വിവാഹം കഴിച്ചവരാണ് എന്നാണിവർ സ്വയം പരിചയ പ്പെടുത്തുന്നതുതന്നെ. Consecrated virgin ആയ കന്യകമാരുടെ വിവാഹം കത്തോലിക്കാ മതാചാരപ്രകാരം പള്ളികളിൽ വച്ച് ആചാരപ്രകാരമാണ് നടത്തപ്പെടുന്നത്.

മുൻകൂട്ടി നിശ്ചയിച്ചപ്രകാരം വിവാഹത്തിനായി വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയെത്തുന്ന കന്യകയ്ക്കു പുരോഹിതനോ ബിഷപ്പോ ആണ് ക്രിസ്തുവിനെ ഭർത്താവായി സ്വീകരിക്കുന്നു എന്നതിന്റെ പ്രതീകമായ വിവാഹമോതിരം വിരലിൽ അണിയിച്ചു നൽകുന്നത്.

publive-image

ജീവിതകാലം മുഴുവൻ പവിത്രയായി ജീവിക്കുമെന്നും ഒരിക്കലും മറ്റാരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയില്ലെന്നുമുള്ള പ്രതിജ്ഞ അപ്പോൾ ഏറ്റുചൊല്ലേണ്ടതുണ്ട്. ഇതോടെ അവൾ ക്രിസ്തുവിന്റെ മണവാട്ടിയായി മാറിക്കഴിയുകയാണ്.

Consecrated virgin കന്യാസ്ത്രീകളെപ്പോലെ ഒരു പ്രത്യേകവിഭാഗമായല്ല ജീവിക്കുന്നത്. ഇവർ സമൂഹവുമായി ഇടപഴകി ജോലിയോ തൊഴിലോ ചെയ്തു സ്വന്തം കാലിൽ നിൽക്കുന്നവരാണ്. ഇവർ ഒറ്റയ്ക്കും,കുടുംബത്തോ ടൊപ്പവും ജീവിക്കുന്നവരാണ്. ഒഴിവു സമയം പ്രാർത്ഥനയ്ക്കു വിനിയോഗിക്കുന്ന ഇക്കൂട്ടർ മറ്റുള്ളവരെ സഹായിക്കാനും മുൻപന്തിയിലാണ്.

publive-image

Consecrated virgin മണവാട്ടികളുടെ പ്രേരണ 'ആഗ്നസ് ഓഫ് റോം' ആണ്. സ്വജീവിതം ക്രിസ്തുവിൽ സമർപ്പിച്ചിരുന്ന അവർ റോമിലെ ഗവർണറുടെ വിവാഹാഭ്യർത്ഥന നിരസിച്ചുകൊണ്ട് സ്വന്തം പവിത്രത കാത്തുസൂക്ഷിക്കാനായി ജീവത്യാഗം ചെയ്യുകയായിരുന്നു.

അമേരിക്കയിലെ 254 Consecrated virgin അഥവാ ക്രിസ്തുവിന്റെ മണവാട്ടിമാരിൽ അവസാനത്തെയാളാണ് അദ്ധ്യാപികയായ 41 കാരി ജെസ്സിക്ക. ഇന്ത്യാനയിലെ ഫോർട്ട് വെയിൻ ചർച്ചിൽ ഇക്കഴിഞ്ഞ ഡിസംബർ 6 നായിരുന്നു ജെസ്സിക്കയുടെ ക്രിസ്തുവുമായുള്ള വിവാഹം. വിവാഹശേഷം ചർച്ചിൽനിന്നു പുറത്തുവന്ന ജെസ്സിക്ക ആഹ്ലാദപൂർവ്വം വിളിച്ചുപറഞ്ഞു.'I got married to Christ'..

publive-image

കന്യാസ്ത്രീകളാകുന്നവർ സഭാവസ്ത്രം ധരിക്കുന്ന നാൾതൊട്ട് പരിശുദ്ധരായിരിക്കണം എന്നതാണ് നിയമം. എന്നാൽ ജീവിതകാലം മുഴുവൻ പരിശുദ്ധി കാത്തുസൂക്ഷിച്ചവർക്കു മാത്രമേ ക്രിസ്തുവിന്റെ ഭാര്യാപദവി (Consecrated virgin) അലങ്കരിക്കാനുള്ള യോഗ്യതയുള്ളു എന്നതാണ് നിയമം. പക്ഷേ ഇക്കഴിഞ്ഞ ജൂലൈ മാസം ഇതുമായി ബന്ധപ്പെട്ട നിയമം 88 ൽ, വത്തിക്കാൻ വരുത്തിയ മാറ്റങ്ങളിൽ ഇക്കൂട്ടർ ഇപ്പോൾ അസ്വസ്ഥരാണ്.

publive-image

സ്വന്തം ശരീരം പവിത്രവും മനസ്സ് സംശുദ്ധവുമായിരിക്കേണ്ടത് വളരെ മഹത്തരമാണ്. എന്നാൽ ഇത് Consecrated virgin നുള്ള അനിവാര്യതയല്ലെന്നായിരുന്നു വത്തിക്കാന്റെ പുതിയ നിലപാട്. ഇതിനോട് നിലവിലെ Consecrated virgin വിഭാഗം യോജിക്കുന്നില്ല.

publive-image

ഈ നിലപാടിൽനിന്ന് വ്യത്യസ്തമായി ക്രിസ്തുവിന്റെ ഭാര്യാപദവി അലങ്കരിക്കുന്നവർ ശാരീരികവും ആദ്ധ്യാത്മികവുമായ പരിശുദ്ധി നൂറുശതമാനവും സംരക്ഷിക്കേണ്ടതുണ്ട് എന്ന നിലപാടിലാണ് ഇപ്പോഴും നാലായിരത്തോളം പേരടങ്ങുന്ന ലോകമെമ്പാടുമുള്ള Consecrated virgin സമൂഹം.

Advertisment