Advertisment

ഒറ്റക്കൈകൊണ്ടൊരുഗ്രന്‍ ക്യാച്ച്. 32 ലക്ഷം സമ്മാനം

New Update

ന്യൂസിലന്‍ഡിലെ DUNEDIN ഓവല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ 'ക്രേഗ് ഡോംഗര്‍ട്ടി ' എന്ന കളികാണാന്‍ വന്ന യുവാവിനു സത്യത്തില്‍ ലോട്ടറിയടിക്കുകയായിരുന്നു...

Advertisment

publive-image

പാക്ക് ബോളര്‍ മുഹമ്മദ്‌ ആമീറിന്റെ നാലാമത്തെ ബോളില്‍ , ന്യൂസിലന്‍ഡ്‌ ബാറ്റ്സ്മാന്‍ മാര്‍ട്ടില്‍ ഗുപ്ത്തില്‍ ഉയര്‍ത്തിയടിച്ച ഒരു പന്ത് കാണിക ള്‍ക്ക് നേരെ പാഞ്ഞുചെല്ലവേ സ്റ്റേഡിയത്തില്‍ കളികണ്ടുകൊണ്ടിരുന്ന ക്രേഗ് ഡോംഗര്‍ട്ടി എന്ന യുവാവ് ഒറ്റക്കൈ കൊണ്ട് ആ പന്ത് അനായാസം ക്യാച്ച് ചെയ്യുകയായിരുന്നു.

publive-image

വളരെ ആകര്‍ഷകമായ ആ ക്യാച്ചിനു നീണ്ട കരഘോഷമാണ് കാണികളില്‍ നിന്ന് ലഭിച്ചത്. ഈ ക്യാച്ചില്‍ ആകൃഷ്ടനായ ബാറ്റ്സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്തില്‍ തന്‍റെ ബാറ്റുയര്‍ത്തി യുവാവിനെ അഭിനന്ദിക്കുകയും ചെയ്തു..

ക്രേഗ് ഡോംഗര്‍ട്ടി യുടെ ആനയാസമായ ഈ ക്യാച്ച് ന്യൂസിലന്‍ഡ്‌ ക്രിക്കറ്റ് ബോര്‍ഡിനും വല്ലാതെയങ്ങ് ബോധിച്ചു. ഉടന്‍തന്നെ പ്രഖ്യാപനവും വന്നു.ഈ ക്യാച്ചിനു ക്രേഗ് ഡോംഗര്‍ട്ടി ക്ക് സമ്മാനം 50000 ന്യൂസിലന്‍ഡ്‌ ഡോളര്‍ അതായത് 32 ലക്ഷം രൂപ. ഒരപ്രതീക്ഷിത ക്യാച്ച് നല്‍കിയതാകട്ടെ തികച്ചും അപ്രതീക്ഷിതമായ സമ്മാനം..

publive-image

മാച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ്‌ 50 ഓവറില്‍ 257 റണ്‍സ് എടുക്കുകയുണ്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 27.2 ഓവറില്‍ കേവലം 74 റണ്ണിന് ആള്‍ ഔട്ട്‌ ആകുകയായിരുന്നു.

ബാറ്റ്സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്തില്‍ 45 റണ്ണെടുക്കുക യുണ്ടായി..

Advertisment