Advertisment

വിദേശത്തേക്ക് കടന്ന്‍ സുഖജീവിതം നയിക്കുന്ന ഈ ക്രിമിനലുകളും നമ്മുടെ പിടികിട്ടാപ്പുള്ളികളാണ് !

New Update

നീരവ് മോഡി മാത്രമല്ല ഭാരതത്തില്‍ ധനാപഹരണ തട്ടിപ്പും മറ്റു ക്രൈമുകളും നടത്തി വിദേശത്തേക്ക് കടന്നത്‌. നിരവധി പേര്‍ വേറെയുമുണ്ട്.

Advertisment

നീരവ് മോഡി എന്ന രത്ന വ്യാപാരി പഞ്ചാബ് നാഷണല്‍ ബാങ്കവഴി നടത്തിയ കോടികളുടെ തട്ടിപ്പിനുശേഷം നാടുവിട്ടു കുടുംബമായി ഇപ്പോള്‍ ബല്‍ജിയത്തില്‍ അദ്ദേഹത്തിന്‍റെ അനുജനൊപ്പം സസുഖം വാഴുകയാണ്.

ഇതേ രീതിയില്‍ ഭാരതത്തില്‍ തട്ടിപ്പും ക്രൈമും നടത്തി വിദേശത്തേക്ക് കടന്ന് അവിടെ സുഖജീവിതം എന്‍ജോയ് ചെയ്തു കഴിയുന്ന 5 പിടികിട്ടപ്പുള്ളികളെക്കൂടി നമുക്ക് പരിചയപ്പെടാം..

publive-image

1. വിജയ്‌ മാല്യ. ഭാരതത്തിലെ വിവിധ ബാങ്കുക ളില്‍ നിന്ന് അനധികൃത രീതിയില്‍ 9000 കോടി രൂപ ലോണ്‍ എടുത്ത ശേഷം നാടുവിട്ട ഇദ്ദേഹം ഇപ്പോള്‍ UK യിലെ ഒരു പോഷ് ഏരിയ യില്‍ ഭാരതത്തില്‍ക്കഴിഞ്ഞ അതേ രാജകീയ ശൈലി യില്‍ ജീവിക്കുന്നു. ഭാരതത്തിന്‍റെ മോസ്റ്റ്‌ വാണ്ടഡ് വ്യക്തിയാണ് വിജയ്മല്യ.

publive-image

2. ലളിത് മോഡി. IPL മുന്‍ കമ്മിഷണര്‍ ആയിരുന്ന ഇദ്ദേഹം Money laundering വിഷയത്തില്‍ നാട്ടില്‍ നിന്ന് രക്ഷപെടുകയായിരുന്നു. 2010 ല്‍ കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് 125 കോടി രൂപ കമ്മിഷന്‍ കൈപ്പറ്റിയ കുട്ടത്തിലും ഇയ്യാള്‍ പിടികി ട്ടാപ്പുള്ളിയാണ്. ഭാരതത്തിന്‍റെ പിടികിട്ടാപ്പുള്ളി യായ ലളിത് മോഡിയും ബ്രിട്ടനില്‍ സുഖജീവിതം നയിക്കുകയാണ്.

publive-image

3. ദാവൂദ് ഇബ്രാഹിം. D - കമ്പനി ഉടമയായ ദാവൂദ് ഇബ്രാഹിം 1993 ല്‍ നടന്ന മുംബൈ സീരിയല്‍ ബോംബ്‌ ബ്ലാസ്റ്റിന്‍റെ മാസ്റ്റര്‍ മൈന്‍ഡ് ആയിരുന്നു. ബോംബ്‌ സ്ഫോടനങ്ങള്‍ക്ക് മുന്‍പ് രാജ്യം വിട്ട ദാവൂദ് പിന്നീട് ഇന്ത്യയിലേക്ക്‌ വന്നിട്ടേയില്ല. 2003 ല്‍ ഗ്ലോബല്‍ ടെററിസ്റ്റ് ആയി അമേരിക്ക മുദ്രകുത്തിയ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടെന്നാ ണ് രഹസ്യവിവരം...

publive-image

4. രവി ശങ്കരന്‍. നേവി ബാര്‍ റൂം ലീക്ക് കേസിലെ മുഖ്യപ്രതിയായ രവി CBI യെ കബളിപ്പിച്ചു UK ക്ക് കടക്കുകയായിരുന്നു. നമ്മുടെ നാവികരഹസ്യങ്ങള്‍ ആയുധ ഇടപാടുകാര്‍ക്ക് കൈമാറി എന്നതായിരു ന്നു കുറ്റം.ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് 2010 ല്‍ ബ്രീട്ടീഷ് കോടതിയില്‍ കീഴടങ്ങിയെങ്കിലും 2015 ല്‍ അദ്ദേഹത്തെ കൈമാറണമെന്ന ഭാരതത്തിന്‍റെ അപേക്ഷ ബ്രിട്ടന്‍ തള്ളിക്കളയുകയായിരുന്നു. രവി ശങ്കരന്‍ ഇപ്പോഴും ബ്രിട്ടനിലാണ്.

publive-image

5. ടൈഗര്‍ ഹനീഫ്. ദാവൂദ് ഇബ്രാഹിമിന്റെ സഹ യോഗിയായ ടൈഗര്‍ 1993 ല്‍ സൂററ്റില്‍ നടന്ന രണ്ടു ബോംബ്‌ സ്ഫോടനങ്ങളില്‍ മുഖ്യപ്രതിയാണ്. ബോംബ്‌ സ്ഫോടനം നടത്തിയശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഭാരതത്തിന്‍റെ പിടികിട്ടാപ്പുള്ളിയായ ടൈഗര്‍ ഹനീഫും ഇപ്പോള്‍ ബ്രിട്ടനിലാണ് താമസം.

Advertisment