Advertisment

ഇത് ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയാണ് !

New Update

കുറ്റകൃത്യങ്ങളും, കൊലപാതകങ്ങളും . അപഹരണങ്ങളും , മോഷണങ്ങളും ഒട്ടും കുറവില്ലാത്ത ഒരു സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ക്രമസമാധാന നിലയും ഒട്ടും മെച്ചമല്ല.

Advertisment

ജാര്‍ഖണ്ഡ് സംസ്ഥാന DGP ഡി.കെ.പാണ്ടെ കഴിഞ്ഞ നവരാത്രി ദിനത്തില്‍ ഒരു പാമ്പിനെയും കഴുത്തിലിട്ട് ശിവഭക്തനായി കാവിവസ്ത്രവും ധരിച്ചു നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

publive-image

ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. ഈ ചിത്രം എവിടെ യാണ് എടുത്തതെന്നും വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 9 പ്രകാരം ഉള്ള കുറ്റമാണോ എന്നും റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം അധികാരിക ളോട് ആവശ്യപ്പെട്ടിരിക്കുകയാണ്...

വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 9 പ്രകാരം പാമ്പുകളെ കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റവും മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്നതുമാണ്.

publive-image

ഇതിനിടെ സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ വിഷയം നന്നായി മുതലെടുക്കുകയാണ്.

" സംസ്ഥാനത്ത് നിയമവാഴ്ച എന്നൊന്നില്ല, ജനങ്ങള്‍ ഭീതിയിലാണ്.കുറ്റവാളികള്‍ നാട്ടില്‍ പരസ്യമായി വിലസുന്നു, ഈയവസ്ഥയില്‍ DGP കഴുത്തില്‍ പാമ്പിനെയും ചുറ്റി തമാശ കാണിക്കുന്നത് ജനത്തോടുള്ള വെളുവിളിയാണ്." .ജാര്‍ഖണ്ഡ് സംസ്ഥാന യൂത്ത് കോണ്ഗ്രസ് അദ്ധ്യക്ഷന്‍ കുമാര്‍ ഗൌരവ് പറഞ്ഞു.

Advertisment