Advertisment

ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്ക ( Dhaka ) യുടെ പേരുവന്ന വഴി 

New Update

ബംഗ്ളാദേശിന്റെ തലസ്ഥാനമാണ് ഠാക്ക അഥവാ ധാക്ക. ഇതിനെ ബംഗാളികൾ ഠാക്ക എന്നാണു വിളിക്കുന്നത്. ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേരുവരാനുള്ള കാരണം ഇവിടുത്തെ പ്രസിദ്ധമായ ഠാക്കേശ്വരി ക്ഷേത്രം മൂലമാണ്. 12 മത് നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ പുരാതന ഹിന്ദുക്ഷേത്രം ധാക്കാ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ധാക്കാ ദേവി അഥവാ ദുർഗ്ഗ ആണിവിടുത്തെ പ്രതിഷ്ഠ. ദുർഗാദേവിയാണ് ഇവിടെ ധാക്കേശ്വരി ( ധാക്കയുടെ രക്ഷക ) എന്ന പേരിലറിയപ്പെടുന്നത്.

Advertisment

publive-image

1996 മുതൽ ധാക്കേശ്വരി ക്ഷേത്രം ബംഗ്ളാദേശിന്റെ ദേശീയ ക്ഷേത്രമായി പ്രഖ്യാപിക്കുകയും സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ട്രസ്റ്റ് ഇതിന്റെ ഭരണം ഏറ്റെടുത്തു നടത്തുകയുമാണ്. 1971 ലെ ബംഗ്ളാദേശ് യുദ്ധകാലത്ത് പാക്കിസ്ഥാൻ പട്ടാളം ഈ ക്ഷേത്രത്തിന് വലിയ നാശനഷ്ടങ്ങൾ വരുത്തിയശേഷം പിന്നീട് അത് പുതുക്കിപ്പണിതെങ്കിലും സ്ഥലപരിമിതി ഒരു തടസ്സമായിരുന്നു.

ക്ഷേത്രവികസനത്തിനായി രണ്ടേക്കറോളം സ്ഥലം വിട്ടുനല്കണമെന്ന വർഷങ്ങളായുള്ള ട്രസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം ഇക്കഴിഞ്ഞ 15 - )o തീയതി പ്രധാനമന്ത്രി  ഷേഖ് ഹസീന , ധാക്കേശ്വരി ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രത്തോട് ചേർന്നുള്ള 2 ഏക്കർ സ്ഥലം വിട്ടു നൽകുകയുമായിരുന്നു.കൂടാതെ ഹിന്ദു കല്യാൺ ട്രസ്റ്റിനുള്ള പ്രവർത്തനഫണ്ട് 21 കോടിയിൽ നിന്ന് 100 കോടിയായി അവർ വർദ്ധിപ്പിക്കുകയും ചെയ്തു.

publive-image

ധാക്കേശ്വരി ക്ഷേത്രം മതേതരത്വത്തിന്റെയും ,സാഹോദര്യത്തിന്റെയും പ്രതീകമാണ്. അവിടുത്തെ പ്രതിപക്ഷകക്ഷികളുടെ നേതാക്കളും ഇവിടെ സ്ഥിരമായി എത്താറുണ്ട്.ബംഗ്ളാദേശിലെ തീവ്ര ഇസ്‌ലാമിക സംഘടനകളും ഈ ക്ഷേത്രത്തെ ഒരിക്കലും ആക്രമിച്ചിട്ടില്ല.

ദിവസവും ഈ ക്ഷേത്രാങ്കണത്തിൽ ബംഗ്ളാദേശ് രാഷ്ട്രപതാക ഉയർത്തൽ ഒരു പ്രധാന ചടങ്ങാണ്. മറ്റൊരു ക്ഷേത്രത്തിലും ഇങ്ങനെയൊരു ദൃശ്യം കാണില്ല. ജാതിഭേദമന്യേ ബംഗ്ളാദേശ് ജനതയുടെ മനസ്സിൽ ഇടം നേടിയ ധാക്കേശ്വരി ക്ഷേത്രം മൂലമാണ് ബംഗ്ളാദേശ് തലസ്ഥാനത്തിനു ധാക്ക അഥവാ ഠാക്ക എന്ന പേരു ലഭിച്ചത്.

publive-image

( ഇതുകൂടാതെയുമുണ്ട് പേരുമായി ബന്ധപ്പെട്ട വേറെ ചില മിത്തുകൾ) ധാക് എന്നാൽ ഒരു പ്രത്യേകതരം വാദ്യോപകരണമാണ്. താക്കേശ്വരി ക്ഷേത്രത്തിൽ ഇതുപയോഗിച്ചിരുന്നു. ഇതിന്റെ ശബ്ദധ്വാനികൾ മുഴങ്ങിയിരുന്ന സ്ഥലവിസ്തൃതിയിലുള്ള പ്രദേശമാണ് ധാക്ക എന്നും അതല്ല ധാക്ക എന്നാൽ വച്ച് ടവറുകൾ അഥവാ കാവൽ മാടങ്ങൾ എന്നാണെന്നും അവിടെ പൗരാണിക രാജഭരണകാലത്ത് നിരവധി കാവൽമാടങ്ങൾ ഉണ്ടായിരുന്നെന്നും അതിനാലാണ് ധാക്കയെന്ന പേരുവന്നതെന്നും പഴമക്കാർ പറയുന്നുണ്ട്.എന്നാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട പേരിലുള്ള വിശ്വസത്തിനാണ് ആധികാരികത കൂടുതൽ.)

publive-image

ഇസ്‌ലാമിക രാജ്യത്തെ മതേതരത്വ നിലപാടുകളിൽ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ ബംഗ്ളാദേശ് കഴിഞ്ഞ 15 വർഷമായി പാക്കിസ്ഥാനെക്കാൾ വളരെ മുന്നിലാണ്. വിദ്യാഭ്യാസത്തിലും ,വ്യാവസായികവൽക്കരണത്തിലും ബംഗ്ളാദേശ് ഇന്ത്യയെ പിന്തള്ളിയിരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയയോക്തിയില്ല..

ലോകമെമ്പാടുമുള്ള വസ്ത്രവ്യവസായ രംഗത്ത് ബംഗ്ളാ തുണികൾ മുന്നേറ്റം കൈവരിക്കുകയാണ്. ബംഗ്ളാദേശ് ജീൻസുകൾ നല്ല നിലവാരമുള്ളവയാണ്. ഈ രംഗത്തുള്ള ഇന്ത്യൻ കുത്തകക്ക് വലിയ ഭീഷണിയാണവർ.

Advertisment