ദുബായ് രാജകുമാരിയുടെ തിരോധാനം: മനുഷ്യാ വകാശ സംഘടന ശക്തമായി രംഗത്ത്..

പ്രകാശ് നായര്‍ മേലില
Tuesday, May 8, 2018

രണ്ടുമാസം മുന്പ് ദുബായില്‍ നിന്ന് ഒരാഡoബര ബോട്ടില്‍ (Nostromo) ഇന്ത്യയിലേക്ക്‌ രക്ഷപെടാന്‍ ശ്രമിച്ച UAE പ്രധാനമന്ത്രിയും ,വൈസ് പ്രസിഡണ്ടും ദുബായ് ഷേക്കുമായ Mohammed bin Rashid Al Maktoum മിന്‍റെ ഇളയ മകള്‍ ഷേക്ക് ലതീഫാ ബിന്‍ റാഷിദ് അല്‍ മക്തൂം, ഇപ്പോള്‍ എവിടെയാണെന്നും ഏതവസ്ഥയിലാണെന്നും ദുബായ് ഭരണകൂടം പര സ്യമായി വ്യക്തമാക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് രംഗത്തുവന്നിരിക്കുകയാണ്. ..


[ഷേക്ക്‌ ലത്തീഫാ രാജകുമാരി]

ഇക്കാര്യത്തില്‍ നിയമപരമായ കാരണങ്ങളാല്‍ വിവരം പുറത്തുപറയാന്‍ കഴിയില്ലെന്ന ദുബായ് ഭരണകൂടത്തിന്‍റെ നിലപാടിനെ തള്ളിയ Human Rights Watch അധികൃതര്‍ രാജകുമാരിയുടെ ഇപ്പോഴത്തെ ലൊക്കേഷനും , സ്ഥിതിയും പരസ്യമാക്കിയില്ലെങ്കില്‍ അവരെ അകാരണവും അന്യായവുമായി നിയമവി രുദ്ധതടങ്കലില്‍ വച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കേ ണ്ടിവരും എന്ന മുന്നറിയിപ്പും ദുബായ് സര്‍ക്കാരിനു നല്‍കിയിരിക്കുകയാണ്.

രണ്ടുമാസം മുന്പ് ഫിന്‍ലന്‍ഡ്‌ സ്വദേശിയും മാര്‍ ഷല്‍ ആര്‍ട്ട് പരിശീലകയും രാജകുമാരിയുടെ സ്നേ ഹിതയുമായ ടീന യോഹിയാനെന്‍റെ സഹായത്തോ ടെയാണ് രാജ്യം വിടാന്‍ രാജകുമാരി ലത്തീഫ രഹ സ്യ പദ്ധതി ആസൂത്രണം ചെയ്തത്.


[ദുബായ് ഷേക്ക്‌ Mohammed bin Rashid Al Maktoum]

അതിനായി അവര്‍ ഫ്രാന്‍സ് – അമേരിക്കന്‍ പൌരനായ Herve Jaubert മായി ബന്ധപ്പെടുകയും ഇവര്‍ക്ക് രാജ്യം വിട്ട് ഇന്ത്യയിലേക്ക്‌ കടക്കാനായി അദ്ദേഹം വിശാലമായ ഒരു ആഡംബര ബോട്ട് സംഘടിപ്പിക്കുകയും ചെയ്തു. മുഴുവന്‍ പദ്ധതിക്കുമായി അവര്‍ ചെലവിട്ടത് മുപ്പതിനായിരം ഡോളര്‍ ആയിരുന്നു.

നിര്‍ദ്ദിഷ്ട ദിവസം രഹസ്യമായി രാജകുമാരിയും ടീനയും കാര്‍മാര്‍ഗ്ഗം രാജ്യം കടന്ന് ഒമാനിലെത്തി. അവിടെനിന്ന് ഒരു ചെറുബോട്ടില്‍ രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ കാത്തുകിടന്ന Nostromo എന്ന ആഡംബര യാട്ടില്‍ അവരെത്തി. Herve Jaubert അവരെ സ്വീകരിച്ചു. മൂവരും യാട്ടില്‍ ഇന്ത്യയി ലേക്ക് തിരിച്ചു. ഇന്ത്യയില്‍ താല്‍ക്കാലിക അഭയം നേടിയശേഷം അമേരിക്കയില്‍ പോയി രാഷ്ട്രീയ അഭയം നേടി അവിടെക്കഴിയാനായിരുന്നു പ്ലാന്‍.


[ടീന യോഹിയാന്‍]

ദുബായ് രാജകുമാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദുബായ് സര്‍ക്കാര്‍, രാജകുമാരിയെ ആരോ തട്ടിക്കൊണ്ടുപോയി എന്നതരത്തില്‍ വളരെപ്പെട്ടെന്നുതന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

ഇന്ത്യന്‍ നേവിയുടെ കൃത്യതയാര്‍ന്ന തെരച്ചിലില്‍ യാട്ടിലെ പബ്ലിക് ട്രാക്കിംഗ് സിസ്റ്റം ഓഫ് ചെയ്തിരുന്നിട്ടും രാജകുമാരിയും സംഘത്തെയും അവര്‍ കണ്ടെത്തുകതന്നെ ചെയ്തു.

ഗോവന്‍ തീരത്തേക്കടുത്തുകൊണ്ടിരുന്ന യാട്ടിനെ ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും വളയുകയും ദുബായ് ഭരണാധികാരികളെ അറിയിക്കുകയുമാ യിരുന്നു. തനിക്ക് ഇന്ത്യയില്‍ അഭയം തരണമെന്ന രാജകുമാരിയുടെ അഭ്യര്‍ഥന നിരസിക്കപ്പെട്ടു.


[Herve Jaubert]

“എന്നെ നിങ്ങള്‍ വെടിവച്ചു കൊല്ലുക,ദയവായി ദുബായിലേക്കയക്കരുത്..പ്ലീസ്..” ഇന്ത്യന്‍ ഓഫീസര്‍മാരുടെ കാല്‍ക്കല്‍ വീണവര്‍ കേണപേക്ഷിച്ചതായി
Herve Jaubert പറഞ്ഞു.

ദുബായ് പോലീസിനു കൈമാറിയ രാജകുമാരിയെയും കൂട്ടാളികളെയും UAE പോലീസ് ദുബായിലേക്ക് കൊണ്ടുപോയി. ഒരാഴ്ചത്തെ ചോദ്യം ചെയ്യലിനും ഭീഷണികള്‍ക്കും ശേഷം ദുബായ് പോലീസ്, ടീനയെയും Herve Jaubert നെയും വിട്ടയച്ചു. അന്നുമുതല്‍ ഇന്നുവരെ ലത്തീഫാ രാജകുമാരി എവിടെയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല. മാസം രണ്ടു കഴിഞ്ഞു.

2002 ലും ഇതേപോലെ ഒളിച്ചോടാന്‍ ശ്രമിച്ചതിന് ഈ രാജകുമാരിയെ മൂന്നുവര്‍ഷം ജയിലിലടച്ചിരുന്നു. ലത്തീഫയുടെ മൂത്തസഹോദരിയും 2000 മാണ്ടില്‍ സമാനരീതിയില്‍ ലണ്ടനിലേക്ക് ഒളിച്ചുകടക്കുകയും പിന്നീടവരെ കൂട്ടിക്കൊണ്ടുവന്ന് ആര്‍ഭാടമായി വിവാഹം നടത്തുകയുമായിരുന്നു.


[അവര്‍ ഒളിച്ചോടിയ route map]

ഒളിച്ചോടും മുന്‍പ് പ്രിന്‍സ് ലത്തീഫ 40 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സുഹൃത്തുവഴി പുറത്തുവിട്ടിരുന്നു.അതില്‍ അവര്‍ പറയുന്നത്..

” എന്‍റെ പിതാവിന് പദവി മാത്രമാണു ലക്‌ഷ്യം. സ്വര്‍ണ്ണക്കൂട്ടില്‍ അടയ്ക്കപ്പെട്ട ഒരു പറവയാണ് താന്‍. സ്വതന്ത്രമായി പറക്കാനുള്ള അവകാശം തനിക്കില്ല. ഇതൊരുപക്ഷേ എന്‍റെ അവസാന വീഡിയോ സന്ദേശമാകും.ഞാന്‍ ഒരിക്കലും നിശബ്ദ യാകില്ല .അഥവാ ഞാന്‍ രക്ഷപെട്ടില്ലെങ്കില്‍ അതൊരു പുതിയ തുടക്കത്തിന്‍റെ നാന്ദികുറിക്കലാകും” എന്നാണ്..

ടീനയ്ക്കും ,Herve Jaubert നുമൊപ്പം നമുക്കും പ്രതീക്ഷ യോടെ കാത്തിരിക്കാം ദുബായ് രാജകുമാരി ഷേക്ക് ലത്തീഫയെപ്പറ്റിയുള്ള നല്ല വാര്‍ത്തകള്‍ക്കായി.

×