Advertisment

ഈജിപ്തില്‍ ഒരു മാലിന്യ നഗരം. വീടുകളുടെ ടെറസുകളില്‍ വരെ മാലിന്യങ്ങള്‍. ഇവിടെ ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗമാണിത് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഗാര്‍ബേജ് സിറ്റി (മാലിന്യ നഗരം)

Advertisment

എവിടെയെല്ലാം ചപ്പു ചവറും മാലിന്യവുമുണ്ടോ അതെല്ലാം കൊണ്ടുവന്നുതള്ളുന്ന ഒരിടമാണ് ഈ നഗരം. ആര്‍ക്കും ഇവിടെ മാലിന്യം കൊണ്ടുവന്നു എവിടെവേണമെങ്കിലും തള്ളിയിട്ടു പോകാം. ഒരു നടപടിയുമുണ്ടാകില്ല.

publive-image

Manshiyat Naser ഈജിപ്റ്റിലെ മാലിന്യനഗരം എന്നണറിയപ്പെടുന്നത്. വഴികളും ,റോഡുകളും, വീടുകളുടെ ടെറസുകളും ഒക്കെ മാലിന്യങ്ങളും ചപ്പുചവറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അറുപതിനായിരം ആളുകള്‍ അധിവസിക്കുന്ന ഈ സ്ഥലത്തെ ആളുകളുടെ ഉപജീവനമാര്‍ഗ്ഗമാണ് ഈ മാലിന്യക്കൂമ്പാരങ്ങള്‍. തലസ്ഥാനമായ കയ്റോ യില്‍ നിന്ന് കൊണ്ടുവരുന്നവയാണ് ഇത്. കെയ്റോയിലെ 20 ലക്ഷം വരുന്ന ജനസംഖ്യ പുറന്തള്ളുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് ശേഖരിക്കുന്നത്. അതിനുശേഷം വലിയ ട്രക്കുകളില്‍ അവ Manshiyat Naser ലേക്ക് റീ സൈക്കിള്‍ ചെയ്യാനായി കൊണ്ടുവരുന്നു..

publive-image

ഇത്രയേറെ ജനസംഖ്യയുള്ള കെയ്റോ നഗരത്തില്‍ ഇപ്പോഴും കാര്യക്ഷമമായ മാലിന്യസംസ്കരണവും അത് ശേഖരിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് വാസ്തവം.

വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കുന്നതും അവ മന്ഷിയത് നസറില്‍ കൊണ്ടുവന്നു തരംതിരിച്ചു സംസ്ക്കരിക്കുന്നതും ശ്രമകരമായ ജോലിയാണ്. കാര്യമായ പ്രതിഫലം ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതിനുപുറമേ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

publive-image

ഈ സ്ലം ഏരിയയില്‍ 2003 മുതല്‍ കയ്റോ മുന്‍സിപ്പല്‍ ഏരിയയില്‍ നിന്നുള്ള മാലിന്യസംസ്കരണ൦ ഏറ്റെടുത്തു നടത്തുന്നത് പ്രൈവറ്റ് ഏജന്‍സികളാണ്.

publive-image

Advertisment