Advertisment

തെരഞ്ഞെടുപ്പ് കാഴ്ചകൾ ! ഇലക്ഷനിൽ ജയിക്കാൻ പോളിംഗ് ബൂത്തിന് പൂജചെയ്ത നേതാവ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

യ്യിൽ കത്തിച്ച ചന്ദനത്തിരിയും , നാളികേരവും പൂക്കളുമായി നേതാവ് പോളിംഗ് ബൂത്തിലെത്തി EVM മെഷീനിൽ പൂജനടത്തിയശേഷം ചന്ദത്തിരിയുമായി ബൂത്തിന് വലം വച്ചു.

Advertisment

publive-image

തുടർന്ന് നാളികേരം മൂന്നുതവണ EVM മെഷീനിൽ ഉഴിഞ്ഞശേഷം പുറത്തിറങ്ങി അത് കെട്ടിടത്തിന്റെ പടിയിലുടച്ചു. അതിനു ശേഷം മെഷീനടുത്തുവന്നു തൊഴുതു പ്രാർത്ഥനാനിരതനായി അൽപ്പനേരം നിന്നു. കയ്യിലുണ്ടായിരുന്ന പൂക്കൾ മെഷീനിലർപ്പിച്ചശേഷമാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയത്.

ചത്തീസ് ഗഢിലെ പ്രമുഖ ബിജെപി നേതാവും രമൺ സിംഗ് മന്ത്രിസഭയിൽ മന്ത്രിയുമായ ദയാൽദാസ് ബഘേൽ ആണ് കഴിഞ്ഞ ചൊവ്വാഴ്ച തന്റെ മണ്ഡലമായ നവാഗഢിലെ പോളിംഗ് ബൂത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൂജ നടത്തിയശേഷം വോട്ടു രേഖപ്പെടുത്തിയത്.മന്ത്രി നടത്തിയ പൂജയുടെ ഫലം അറിയുവാൻ അടുത്തമാസം 11 വരെ കാത്തിരിക്കണം.

രണ്ടു ഘട്ടമായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ഛത്തീസ്‌ ഗഡിൽ അവസാനിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്ന ഡിസംബർ 11 നാണ് പുറത്തുവരുന്നത്.

Advertisment