Advertisment

തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇങ്ങനെയൊരു ദൃശ്യം ആദ്യമാണ്...

New Update

"ഞാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അവർ വിലക്കിയിട്ടും ഇവിടെവരെയെത്തി വോട്ടു രേഖപ്പെടുത്തിയത്. വിരലിൽ മഷിയടയാളം പുരട്ടരുതെന്ന് പോളിംഗ് അധികാരിയോട് പറഞ്ഞെ ങ്കിലും അതിനു കഴിയില്ലെന്നദ്ദേഹം അറിയിച്ചു.

Advertisment

ഇപ്പോൾ ഞാൻ എന്റെ വിരലിലെ ആ മഷിയടയാളം ഇല്ലാതാക്കുകയാണ്. കാരണം മടങ്ങിപ്പോകുമ്പോൾ വഴിയിലെവിടെയെങ്കിലും അവരുണ്ടാകും. വിലക്ക് ലംഘിച്ചതിനു ജീവനെടുക്കാനും അവർ മടിക്കില്ല."

publive-image

ഛത്തീസ്‌ ഗഡ്‌ സംസ്ഥാനത്തെ നക്സൽബാധിത ജില്ലയായ ദന്തെവാഡയിലുള്ള 'പഹൂർണാർ' ബൂത്തിൽ വോട്ടുരേഖപ്പെടുത്തി യശേഷം പുറത്തിറങ്ങി വിരലിലെ മഷിയടയാളം കല്ലുകൊണ്ടുരച്ചു കളയാൻ ശ്രമിക്കുന്ന ആദിവാസി വനിത പറഞ്ഞ വാക്കുകളാണ് മുകളിൽ. നക്സലൈറ്റുകളെ അവിടുത്തെ ഗ്രാമീണർ എത്രത്തോളം ഭയക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്.

തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന നക്സലൈറ്റുകളുടെ ഭീഷണി അംഗീകരിക്കാൻ വിസമ്മതിച്ച പഹൂർണാർ ഗ്രാമ സർപഞ്ചിനെ (ഗ്രാമ തലവനെ) കഴിഞ്ഞമാസമാണ് നക്‌സലൈറ്റുകൾ വെടിവച്ചുകൊന്നത്.

നക്സൽ ഭീഷണിമൂലം ഇത്തവണ അവിടെ പോളിംഗ് അധികാരികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഹെലിക്കോപ്പ്റ്റർ വഴിയാണ് എത്തിച്ചതും തിരിച്ചുകൊണ്ടുപോയതും.

Advertisment