Advertisment

ജ്യോതിരാദിത്യ സിന്ധ്യ ധരിക്കുന്ന ചെറുനാരങ്ങയും പച്ചമുളകും കോർത്ത മാലയുടെ രഹസ്യം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ജ്യോതിരാദിത്യ സിന്ധ്യ കുറേനാളുകളായി പൂമാല ധരിക്കാറില്ല. സ്വീകരണവേദിയിൽ ആരെങ്കിലും പൂമാലയിട്ടു സ്വീകരിക്കാൻ ശ്രമിച്ചാൽ അദ്ദേഹം തടയാറുണ്ട്.

Advertisment

publive-image

ഇതിനുള്ള കാരണമായി അദ്ദേഹം പറയുന്നത് ഇക്കഴിഞ്ഞ ജനുവരിയിൽ മദ്ധ്യപ്രദേശിലെ മന്ദ്സോറിൽ കർഷകറാലിക്കു നേരേ നടന്ന പോലീസ് വെടിവെപ്പിൽ 6 കർഷകർ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധസൂചകമായാണ് താൻ പൂമാലകൾ ഉപേക്ഷിച്ചതെന്നാണ്.

മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാനെ അധികാരത്തിൽനിന്നു പുറത്താക്കുന്നതുവരെ തന്റെ ഈ പ്രതിജ്ഞ തുടരുമെന്നും അദ്ദേഹം പറയുന്നു.

ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുക്കുന്ന ചടങ്ങുകളിൽ പൂമാലയ്ക്കു പകരം നാരങ്ങയും ,പച്ചമുളകും കോർത്ത മാലകളായിരിക്കണം സ്വീകരണത്തിന് ഉപയോഗിക്കേണ്ടതെന്ന നിർദ്ദേശം സംഘാടകർക്ക്‌ മുൻകൂട്ടി നൽകാറുണ്ട്.

Advertisment