Advertisment

തെരഞ്ഞെടുപ്പ് കാഴ്ചകൾ - നേതാക്കളുടെ പ്രതിജ്ഞ "ഗംഗയാണെ സത്യം" !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

"ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ അധികാരമേറ്റു പത്തുദിവസത്തിനകം എല്ലാ കാർഷിക കടങ്ങളും ഞങ്ങൾ എഴുതിത്തള്ളും. പവിത്രപുണ്യ ഗംഗയാണെ ഇത് സത്യം..സത്യം..സത്യം..."

ഛത്തീസ്‌ ഗഡിലെ കോൺഗ്രസ് നേതാക്കൾ മുൻ കേന്ദ്രമന്ത്രി ആർ.പി.എൻ സിംഗിന്റെ നേതൃത്വത്തിൽ റായ്പ്പൂരിൽ കഴിഞ്ഞയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗംഗാജലം കൈയിലെടുത്ത് ഇങ്ങനെ പരസ്യമായി സത്യം ചെയ്തത്.

കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനങ്ങൾ നല്കുന്നതല്ലാതെ അത് പാലിക്കാറില്ല എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് ഗംഗാജലം കയ്യിലെടുത്തുകൊണ്ടുള്ള ഈ സാമൂഹിക പ്രതിജ്ഞ നടന്നത്.

Advertisment