Advertisment

പിറന്നുവീണ കുഞ്ഞിനെ കുപ്പത്തൊട്ടിയിലുപേക്ഷിക്കുന്ന പിതാവ്. കുഞ്ഞ് പിറന്നത് ലിവിംഗ് ടുഗദര്‍ ദാമ്പത്യത്തില്‍. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞ കാരണം വിചിത്രം

New Update

ചിത്രത്തിലെ CCTV ദൃശ്യം ഏതൊരു കഠിനഹൃദയന്റെയും മനസ്സിളക്കുന്നതാണ്.  പിറന്നു വീണ, കേവലം രണ്ടു മണിക്കൂര്‍ മാത്രം പ്രായമുള്ള സ്വന്തം ചോരക്കു ഞ്ഞിനെ ഒരു പിതാവ് കുപ്പത്തൊട്ടിയില്‍ നിര്‍ദ്ദയം ഉപേക്ഷിച്ചു കടന്നുകളയുന്നു.

Advertisment

ഇക്കഴിഞ്ഞ ജനുവരി 15 നു ചൈനയില്‍ നടന്നതാണ് ഈ സംഭവം. ഒരു പേപ്പര്‍ ബാഗിലായിരുന്നു കുഞ്ഞിനെ പൊതിഞ്ഞുകൊണ്ടുവന്നുപേക്ഷിച്ചത്.

publive-image

കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടോടിക്കൂടിയ ആള്‍ക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്‌. കഠിനമായ തണുപ്പ് മൂലം കുഞ്ഞിന്‍റെ ശരീരമാസകലം തണുത്തു വിറങ്ങലിച്ചിരുന്നു.. വൃദ്ധയായ ഒരു സ്ത്രീയാണ് അതിനെ കുപ്പത്തൊട്ടിയില്‍ നിന്ന് പുറത്തെടുത്തതും തന്‍റെ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് രക്ഷിച്ചതും..

ചൈനയിലെ 'ഷുവാന്‍വേയി' പട്ടണത്തില്‍ നടന്ന ഈ സംഭവത്തിന്‍റെ CCTV ദൃശ്യങ്ങള്‍ വഴിയാണ് പോലീസ് പിതാവിനെ തിരിച്ചറിഞ്ഞത്. യൂന്നാന്‍ ദിനപ്പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ആളുകള്‍ ഫോണ്‍ ചെയ്ത് ഷുവാന്‍വേയി പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി കുട്ടിയെ സിറ്റി കമ്യൂണിറ്റി സെന്ററില്‍ പ്രവേശി പ്പിക്കുകയും ചെയ്യുകയായിരുന്നു.. കുട്ടി ഇപ്പോള്‍ അപകടനില പൂര്‍ണ്ണമായും തരണം ചെയ്തിരിക്കുന്നു.

publive-image

പോലീസ്, മാതാപിതാക്കളെ അറസ്റ്റ് ചെയ്തശേഷം മാതാവിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇവര്‍ പരസ്പ്പരം വിവാഹിതരായിരുന്നില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി ലിവ് ഇന്‍ റിലേഷനില്‍ കഴിയുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

publive-image

കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണവും ഇവര്‍ പറയുന്നത് വളരെ വിചിത്രമാണ്. പിറന്നു വീണ കുഞ്ഞു വളരെ ദുര്‍ബലനായിരുന്നെന്നും അല്‍പ്പം കഴിഞ്ഞപ്പോള്‍ കുഞ്ഞിനു നീല നിറം വ്യാപിക്കാന്‍ തുടങ്ങിയതിനാല്‍ അത് രക്ഷപെടില്ലെന്നു കരുതിയാണ് ഉപേക്ഷിച്ചതെന്നുമായിരുന്നു അവരുടെ വാദങ്ങള്‍.

publive-image

Advertisment