Advertisment

മുള്‍മുനയില്‍ കുടുങ്ങിയ ജീവിതങ്ങള്‍. വിമാനം കടലില്‍ വീഴാതെ ചെളിമണ്ണില്‍ ഉറച്ചു നിന്നതിനാല്‍ ഒഴിവായത് വന്‍ അപകടം

New Update

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കടലില്‍ വീഴാതെ ചെളിമണ്ണില്‍ ഉറച്ചു നിന്നതിനാല്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടത് 168 യാത്രക്കാരും ക്രൂ മെമ്പര്‍മാരും.

Advertisment

അവിശ്വസനീയമായിരുന്നു ആ രക്ഷപെടല്‍. അതു പോലെതന്നെ റെസ്ക്യൂ നടപടികളും. മുഴുവന്‍ യാത്രക്കാരെയും ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപെടുത്താന്‍ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല.

publive-image

പെഗാസന്‍ എയര്‍ലൈന്‍സ് ന്‍റെ ബോയിംഗ് 737-800 വിമാനം 168 യാത്രക്കാരുമായി തുര്‍ക്കിയില്‍ നിന്ന് അങ്കാറക്കുള്ള യാത്രയില്‍ കരിങ്കടലിന്റെ തീരത്തുള്ള ട്രേബ്സാന്‍ എയര്‍പോര്‍ട്ടില്‍ ലാന്ഡ് ചെയ്യവേ റണ്‍വേ യില്‍ നിന്ന് തെന്നിമാറിയ വിമാനം നേരെ കടലിലേക്ക്‌ കൂപ്പുകുത്തവേ അവിശ്വസനീയമായ നീതിയില്‍ മണ്‍തിട്ടയില്‍ പുതഞ്ഞു നില്‍ക്കുകയായിരുന്നു. ആരോ ബ്രേക്ക് ഇട്ടതുപോലെ , അല്ലെങ്കില്‍ ആരോ തടഞ്ഞു നിര്‍ത്തിയതുപോലെ..

publive-image

വിമാനത്തിന്‍റെ മുന്‍ഭാഗം കടലിലേക്ക്‌ ചരിഞ്ഞ് ഏതു നിമിഷവും താഴേക്കു പതിക്കും എന്ന മട്ടിലായിരുന്നു.

വളരെ പെട്ടെന്ന് നടത്തിയ റെസ്ക്യൂ ഓപ്പറേഷ നിലൂടെ മുഴുവന്‍ യാത്രക്കാരെയും ക്രൂ മെമ്പര്‍മാരെയും വേഗത്തില്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.

publive-image

Advertisment