പഴവർഗ്ഗങ്ങൾ വാങ്ങുമ്പോൾ അടിയന്തരമായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക !

പ്രകാശ് നായര്‍ മേലില
Monday, October 29, 2018

മാർക്കറ്റിൽ നിന്നോ പഴക്കടകളിൽനിന്നോ ആപ്പിൾ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങൾ വാങ്ങുമ്പോൾ ഒരിക്കലും സ്റ്റിക്കർ പതിപ്പിച്ചവ വാങ്ങാൻ പാടില്ല. ഈ സ്റ്റിക്കറുകളിലെ പശയായുപയോഗിക്കുന്ന കെമിക്കൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്..

FOOD SAFETY STANDARD AUTHORITY OF INDIA ( FSSAI ) നൽകിയിരിക്കുന്ന നിർദ്ദേശപ്രകാരം സ്റ്റിക്കർ പതിപ്പി ച്ചിരിക്കുന്ന പഴവർഗ്ഗങ്ങൾക്ക് ഗുണനിലവാരത്തിന്റെ യാതൊരുവിധ ഗ്യാരന്റിയുമില്ലെന്നാണ്. ഇത് ആളുകളെ കബളിപ്പിക്കാനുള്ള വ്യാപാരികളുടെ തന്ത്രം മാത്രമാണ്. ഒരു തരത്തിലുള്ള സ്റ്റിക്കറുകളും പഴവർഗ്ഗങ്ങളിൽ പതിയ്ക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ വ്യാപാരികൾക്ക് കർശനനിർദ്ദേശം നൽകിയിരിക്കുകയാണ്…

സ്റ്റിക്കറുകളിൽ ബ്രാൻഡുകളുടെ പേര് ,Best Quality ,OK TESTED ,PLU Code എന്നിവയാണ് സാധാരണ എഴുതു ന്നത്.ഇതെല്ലാം കസ്റ്റമറെ പറ്റിക്കാനുള്ള നടപടികളാണ്. പഴങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കാനോ,ഇത്തരത്തിൽ എഴുതാനോ സർക്കാർ ആർക്കും അനുവാദം നൽകിയിട്ടില്ല.സ്റ്റിക്കർ ഒട്ടിച്ചു പഴവർഗ്ഗങ്ങൾ തരം തിരിച്ചു കൂടുതൽ വിലവാങ്ങാനാണ് വ്യാപാരികൾ ഇങ്ങനെ ചെയ്യുന്നത്.

FSSAI യുടെ നിർദ്ദേശപ്രകാരം പഴവർഗ്ഗങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

1 . അധികം തിളക്കമുള്ള പഴങ്ങൾ ഒഴിവാക്കുക. പഴങ്ങൾക്ക് തിളക്കം കൂട്ടാനായി മിനറൽ ഓയിൽ, പാമോയിൽ എന്നിവ പുരട്ടിയ തുണികൊണ്ടു അവ പോളിഷ് ചെയ്യാറുണ്ട്. നമ്മൾ ശ്രദ്ധിച്ചാൽ പുറത്തുള്ള എണ്ണമയം മനസ്സിലാക്കാൻ കഴിയുന്നതാണ്.അങ്ങനെയുള്ളവ ഒഴിവാക്കുക.

2 . മെഴുകുകൊണ്ട് പഴങ്ങൾക്ക് മുകളിൽ പോളിഷ് ചെയ്യുക പതിവാണ്. തിളക്കം കൂട്ടാനും കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാനും വേണ്ടിയാണിങ്ങനെ ചെയ്യുന്നത്. സർക്കാർ ഇത് നിരോധിച്ചിട്ടുണ്ടെ ങ്കിലും മാർക്കറ്റിൽ അത് നിർബാധം തുടരുകയാണ്. പഴങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നഖം കൊണ്ട് മെല്ലെ ചുരണ്ടിയാൽ നമുക്ക് വസ്തുത മനസ്സിലാക്കാം.മെഴുക് നമ്മുടെ വയറിൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു.

3 . കാർബൈഡ്‌ മൂലം പഴുപ്പിക്കുന്ന പഴങ്ങളുടെ ചില ഭാഗങ്ങളിൽ കറുപ്പുനിറം ഉണ്ടാകും. ഇത് പഴകുന്തോറും വ്യാപിക്കുകയും ചെയ്യും. കാർബൈഡ് മൂലം പഴുപ്പിക്കുന്ന പഴവർഗ്ഗങ്ങളുടെ തൊലി മൃഗങ്ങൾ കഴിക്കാറില്ല എന്നതാണ് ഏറ്റവും വലിയ തെളിവ്.അവർക്കു കെമിക്കലുകൾ മണപ്പിച്ചു മനസ്സിലാക്കാനുള്ള കഴിവുണ്ട് . കാർബൈഡിൽ പഴുപ്പിച്ച പഴങ്ങൾ കഴിച്ചാൽ അനേകം ആരോഗ്യപ്രശ്നങ്ങൾ മനുഷ്യനുണ്ടാകുമെന്നു തെളിയിക്കപ്പെട്ടതാണ്.

.അതുകൊണ്ട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഈ മാനദണ്ഡങ്ങൾ അടുത്ത തവണ പഴക്കടയിൽപോ കുമ്പോൾ കർശനമായി പാലിക്കാൻ തയ്യറാവുക. കാരണം ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത് എന്നതുതന്നെ..

×