Advertisment

ഗാന്ധിജിയുടെ ഭീഷണിക്ക് വഴങ്ങി നെഹ്റു പാക്കിസ്ഥാന് 55 കോടി രൂപ നല്‍കിയ ചരിത്രം

New Update

1947 ആഗസ്റ്റ്‌ 15 നു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഭാരതത്തി ന്‍റെ ഖജനാവില്‍ ഉണ്ടായിരുന്നത് മൊത്തം 150 കോടി രൂപയായിരുന്നു. ഇതില്‍ 75 കോടി പാക്കിസ്ഥാന് നല്‍ കണമെന്നായിരുന്നു കരാര്‍.

Advertisment

publive-image

ആദ്യഗഡുവായി 20 കോടി നല്‍കുകയും ചെയ്തു. എ ന്നാല്‍ വിഭജനത്തിനു ശേഷം നടന്ന അരുംകൊലകളും, കൂട്ടക്കുരുതികളും കാശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണവും നെഹ്രുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും മനസ്സു മാറ്റി.

പാക്കിസ്ഥാന് ബാക്കിയുള്ള 55 കോടി രൂപ കൂടി നല്‍ കിയാല്‍ അത് ആയുധങ്ങള്‍ വാങ്ങി ഭാരതത്തിനെതിരെ യുദ്ധം ചെയ്യാന്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുമെന്ന് സര്‍ദാര്‍ പട്ടേല്‍ ഉറച്ചു വിശ്വസിച്ചു.ഇക്കാര്യം അദ്ദേ ഹം നെഹ്രുവിനെ ബോദ്ധ്യപ്പെടുത്തുകയും നെഹ്രുവും അതംഗീകരിക്കുകയും ചെയ്തു.

publive-image

എന്നാല്‍ വംശീയ ലഹള മൂലം നട്ടം തിരിഞ്ഞ പാക്കി സ്ഥാന് അഭയാര്‍ഥികളെ പാര്‍പ്പിക്കാനുള്ള ടെന്റുകള്‍ വാങ്ങാന്‍ പോലും പണമില്ലാതെ വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു.

അവര്‍ മൌണ്ട് ബാറ്റനോട്‌ പരാതിപ്പെട്ടു. അദ്ദേഹം ഗാന്ധിജിയെ സ്ഥിതിഗതികള്‍ പറഞ്ഞു മനസ്സിലാക്കി. ഗാന്ധിജിയുടെ ഇടപെടല്‍ ഫലം കണ്ടില്ല. നെഹ്രുവും ,പട്ടേലും പാക്കിസ്ഥാന് പണം നല്‍കാന്‍ വിസമ്മതിച്ചു.

publive-image

ഒടുവില്‍ ഗാന്ധിജി തന്‍റെ വജ്രായുധം പുറത്തെടുത്തു. മരണം വരെ നിരാഹാരം. അതുകൊണ്ടും സര്‍ദാര്‍ പട്ടേല്‍ കുലുങ്ങിയില്ല..പക്ഷേ നെഹ്‌റു മുട്ടുമടക്കി. പാക്കിസ്ഥാന് പണം നല്‍കാന്‍ സര്‍ദാര്‍ പട്ടേലിന്റെ എതിര്‍പ്പ് മറികടന്ന് അദ്ദേഹം തയ്യാറായി. അങ്ങനെ 1948 ജനുവരി ആദ്യവാരം തന്നെ 55 കോടി രൂപ പാക്കി സ്ഥാന് കൈമാറ്റം ചെയ്യപ്പെട്ടു.

publive-image

എന്നാല്‍ അതുതന്നെ സംഭവിച്ചു..പണം കൈമാറ്റം ചെ യ്യപ്പെട്ട ഉടന്‍ പാക്കിസ്ഥാന്‍ വീണ്ടും കാശ്മീരില്‍ ആക്ര മണം തുടങ്ങി.ഇതില്‍ ഗാന്ധിജി വല്ലാതെ ദുഖിതനായി.

publive-image

അദ്ദേഹം 1948 ഫെബ്രുവരി 7 മുതല്‍ പാക്കിസ്ഥാന്‍റെ അന്നത്തെ തലസ്ഥാനമായിരുന്ന ലാഹോറില്‍ സത്യാ ഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അതിനായി പാക്കിസ്ഥാനിലേക്ക് പോകാന്‍ അദ്ദേഹം നെഹ്രുവിനെ സമീപിക്കുകയും ചെയ്തു..എന്നാല്‍ ഗാന്ധിജി ജനുവരി 30 ന് കൊല്ലപ്പെട്ടു.

ചിത്രങ്ങളില്‍ വിഭജനത്തിനു ശേഷം ഇന്ത്യയിലേക്ക്‌ വന്ന അഭയാര്‍ഥികളെ കാണാം.

publive-image

Advertisment