Advertisment

'ഗൂഗിൾ' തറ നിലവാരത്തിലേക്ക് ? ഇറ്റാലിയന്‍ ബാര്‍ ഗേള്‍ എന്ന് സേർച്ച് ചെയ്യുമ്പോൾ കിട്ടുന്നത് സോണിയാ ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

തുടരെത്തുടരെ വിവരക്കേടിലേക്ക് ദിനംപ്രതി അധപ്പതിക്കുകയാണോ ലോകത്തെ ഏറ്റവും വലിയ സേർച്ച് എഞ്ചിനായ Google ?

Advertisment

ഗൂഗിളിൽ 'bar girl in India അഥവാ Italian bar girl എന്ന് സേർച്ച് ചെയ്യുമ്പോൾ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മാതാവ് സോണിയാ ഗാന്ധിയുടെ പേരാണ് പ്രത്യക്ഷപ്പെടുന്നതെന്ന് നിരവധി ആളുകൾ ഇപ്പോൾ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതോടൊപ്പം സോണിയാ ഗാന്ധി യുടെ ചില അശ്ളീല ചിത്ര ങ്ങളും ഗൂഗിളിൽ ദൃശ്യമാകുന്നുണ്ടത്രേ.

publive-image

കഴിഞ്ഞയാഴ്ച ലോകത്തെ രണ്ടു പ്രധാനനേതാക്കളുടെ ഗൂഗിൾ സേർച്ച് റിസൾട്ടുമായി ബന്ധപ്പെട്ട് അമേരിക്കയിലും ,പാക്കിസ്ഥാനിലും വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുകയും ഗൂഗിൾ CEO സുന്ദർ പിച്ചൈ നേരിട്ട് അമേരിക്കൻ പ്രതിനിധിസഭയിൽ ഹാജരായി വിശദീകരണം നല്കേണ്ടിവരുകയും മാപ്പു പറയുകയും ചെയ്തതാണ്.

ഗൂഗിളിൽ Idiot എന്ന് സേർച്ച് ചെയ്യുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരും Bhikhari ( ഭിക്ഷക്കാരൻ) എന്ന് സേർച്ച് ചെയ്യുമ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പേരുമായിരുന്നു റിസൽട്ടിൽ വന്നിരുന്നത്. അതുവലിയ വിവാദമാകുകയും പിന്നീട് തിരുത്തുകയും ചെയ്യുകയുണ്ടായി.

publive-image

ഉത്തരാഖണ്ഡ്,ജാർഖണ്ഡ്,ഛത്തീസ്‌ ഗഡ്‌ ,രാജസ്ഥാൻ ,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് ഇപ്പോൾ സോണിയാഗാന്ധിയുടെ പേര് ഇത്തരത്തിൽ അപമാനകരമായ രീതിയിൽ വരുന്നതിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതുകൂടാതെ Italian bar girl in India സേർച്ച് ചെയ്യുമ്പോൾ സോണിയാ ഗാന്ധിയുമായി ബന്ധപ്പെട്ട കൂടുതൽ അപമാനകരമായ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുവെന്നാണ് പറയുന്നത്.

publive-image

2005 ൽ മാലദ്വീപ് രാഷ്ട്രപതി ഡെൽഹിയിലെത്തിയപ്പോൾ സോണിയാഗാന്ധിയെ അദ്ദേഹം സന്ദർശിച്ച ചിത്രവും 1955 ലിറങ്ങിയ മർലിൻ മുൺറോയുടെ ഒരു ചിത്രവും എഡിറ്റ് ചെയ്തു വികൃതമാക്കിയാണ് ഗൂഗിളിൽ നൽകിയിരിക്കുന്നത്. ഇതിനുപിന്നിൽ സോണിയാഗാന്ധിയെ എതിർക്കുന്നവരുടെ കൈകൾ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെങ്കിലും ഉത്തരം പറയേണ്ടത് ഗൂഗിൾ തന്നെയാണ്.

അത്യന്തം ലജ്ജാകരവും അപകീർത്തികരവുമായ ഈ നടപടി ഗൂഗിൾ അറിയാതെയാണോ സംഭവിച്ചത് ? എങ്കിൽ അത് നീക്കം ചെയ്യാൻ ഉടനടി നടപടി കൈക്കൊള്ളുകയും ഈ ഹീനമായ നടപടിക്കെതിരേ സുന്ദർ പിച്ചൈ പരസ്യമായി മാപ്പു പറയുകയും ചെയ്യേണ്ടതാണ്.

Advertisment