Advertisment

വീടില്ലാത്ത ദളിത് കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി 3 വര്‍ഷമായി സമരം നടത്തിവന്നയാള്‍ ഒടുവില്‍ സ്വയം അഗ്നി കൊളുത്തി

New Update

ഇന്നലെ (16/02) ഗുജറാത്തിലെ പാട്ടന്‍ ( Patan) ജില്ലാ കളക്ട്രേറ്റില്‍ നടന്ന ദൃശ്യമാണിത്. വീടില്ലാത്ത ദളിത് കുടുംബങ്ങളെ സര്‍ക്കാര്‍വക പുറമ്പോക്ക് ഭൂമിയില്‍ അധിവസിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്നുവര്‍ഷമായി സമരം നടത്തിവന്ന പൊതുപ്രവര്‍ത്തകന്‍ ഭാനുഭായി വണാക്കര്‍ എന്ന വ്യക്തിയാണ് ആത്മാഹൂതി ചെയ്യാനായി സ്വയം അഗ്നി കൊളുത്തിയത്.

Advertisment

publive-image

പാട്ടന്‍ ജില്ലയിലെ 'ദുടുവാ' ഗ്രാമത്തിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ഏതാനും ദളിത്‌ കുടുംബങ്ങളെ ഒരാഴ്ചക്കകം പുനരധിവസിപ്പിക്കണം എന്നും ഈ ആവശ്യം നടന്നില്ലെങ്കില്‍ എട്ടാം ദിവസം കളക്ട്രേറ്റിനുമുന്നില്‍ ആത്മാഹൂതി ചെയ്യുമെന്നും ഭാനുഭായിയും കൂട്ടരും കളക്റ്റര്‍ക്ക് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനെത്തുടര്‍ന്ന് 8 മത്തെ ദിവസം കലക്ട്രേറ്റ്‌ പരിസരത്ത് വന്‍ പോലീസ് സന്നാഹവും ഫയര്‍ ഫോര്‍സ് വാഹനങ്ങളും സജ്ജമായിരുന്നെങ്കിലും ഭാനുഭായിയും മറ്റൊരു വ്യക്തിയും അവരുടെ കണ്ണുവെട്ടിച്ച്‌ ഉള്ളില്‍ക്കടക്കുകയും ശരീരത്തു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയുമായിരുന്നു.

ഭാനുഭായ് 95% പൊള്ളലേറ്റ് മരണാസന്ന നിലയിലാണ്. കൂടെയുണ്ടായിരുന്ന രാമാഭായ് യെ നിസ്സാര പൊള്ളലുകളോടെ അഗ്നിശമനസേന രക്ഷപെടുത്തുകയായിരുന്നു.

Advertisment