Advertisment

ധനകാര്യമന്ത്രാലയത്തിൽ നടന്ന 'ഹലുവ' ആഘോഷം. ബജറ്റ് നിർമ്മാണത്തിന്റെ അവസാന ചടങ്ങായ ഹൽവാ സെറിമണി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

Halwa Ceremony - ഇതേപ്പറ്റി പലർക്കും അറിവുണ്ടാകില്ല. ഭാരതത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന ധനകാര്യമ ന്ത്രിമാർ സ്വന്തം കൈകൊണ്ട് ഹലുവ ഉണ്ടാക്കി എല്ലാവർക്കും നൽകുന്ന ഈ ചടങ്ങു് വളരെ പരമ്പാരാഗതമാണ്. നല്ല കാര്യം ചെയ്യും മുൻപ് മധുരം പങ്കിടുക എന്ന ഭാരതീയ രീതിയുടെ പിന്തുടർച്ചയാണിത്.

Advertisment

publive-image

ഈ വരുന്ന ഫെബ്രുവരി ഒന്നിന് കേന്ദ്രസർക്കാർ തങ്ങളുടെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കാൻ പോകുകയാണ്. അതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇതിനുശേഷമാണ് ഹൽവാ സെറിമണി നടത്തിയത്.

ബജറ്റ് നിർമ്മാണത്തിന്റെ അവസാന ചടങ്ങാണ് ഹൽവാ സെറിമണി. ഹൽവാ വിതരണത്തിനുശേഷമാണ് ധനമന്ത്രാലയത്തിന്റെ അടിത്തട്ടിലുള്ള പ്രിന്റിംഗ് പ്രെസ്സിൽ അതീവ രഹസ്യമായി ബജറ്റ് അച്ചടിക്കുന്നത്.

ബജറ്റ് തയ്യാറാക്കിയശേഷമാണ് ധനമന്ത്രി അരുൺ ജെറ്റ്ലി ക്യാൻസർ ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോയത്. അതുകൊണ്ട് ഇത്തവണ ഹൽവാ സെറിമണിയിൽ അദ്ദേഹമുണ്ടായിരുന്നില്ല.പകരം ധനകാര്യ വകുപ്പ് സഹമന്ത്രിമാരായ പൊൻ രാധാകൃഷ്ണനും, ശിവപ്രതാപ് ശുക്ലയും ചേർന്നാണ് ഹൽവാ ഉണ്ടാക്കിയതും ഉദ്യോഗസ്ഥർക്കും അധികാരികൾക്കും നൽകിയതും. അതിനുശേഷമാണ് ബജറ്റ് പ്രിന്റു ചെയ്യാനുള്ള ഉത്തരവ് നല്കപ്പെട്ടതും.

publive-image

ബജറ്റ് അച്ചടിയുമായി ബന്ധപ്പെട്ടുള്ള നൂറോളം ജീവനക്കാരും അധികാരികളും ബജറ്റവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നുവരെ ധനമന്ത്രാലത്തിന്റെ താഴത്തെ നിലയിലുള്ള പ്രസ്സിനോടുചേർന്ന സ്ഥലത്താണ് കഴിയുക. അവർക്കു പുറത്തിറങ്ങാനോ ഫോൺ, മൊബൈൽ എന്നിവ ഉപയോഗിക്കാനോ അധികാരമില്ല. അവിടെ ഒരു ലാൻഡ്‌ലൈൻ ടെലിഫോൺ ഉണ്ടാകും.

അതിൽ ഇൻകമിംഗ് കോളുകൾക്കുള്ള ഫെസിലിറ്റി മാത്രമാണുണ്ടാകുക. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ കാണണോ, ബന്ധപ്പെടാനോ ഈ കാലയളവിൽ അവർക്കാകില്ല. ധനമന്ത്രി ബജറ്റവതരിപ്പിച്ചശേഷം മാത്രമേ അവർ പുറത്തിറങ്ങുകയുള്ളു.

ബജറ്റിന്റെ പ്രിന്റിംഗ് ഇപ്പോൾ അതീവരഹസ്യമായി നടന്നുകൊണ്ടിരിക്കുകയാണ്.

Advertisment