Advertisment

ഇവര്‍ തിരയുന്നതെന്താണെന്നറിയാമോ ? രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ !

New Update

പോലീസും യുവാക്കളും ചേര്‍ന്ന് ചട്ടിയിലും , പാത്രങ്ങളിലും , കടലാസ് പെട്ടികളിലും തിരയുന്നത് ആദ്യ ചിത്രത്തിലെ ഇന്സെറ്റില്‍ കാണുന്ന രണ്ടു യുവാക്കളുടെ മൃതദേഹ അവശിഷ്ടങ്ങളാണ്.

Advertisment

publive-image

ഹരിയാനയിലെ പാനിപ്പത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ അഗ്നിബാധയെത്തുടര്‍ന്നു നിലംപതിച്ച രണ്ടു നില ഫാക്ടറിയില്‍ നിന്ന് രക്ഷപെടാനാകാതെ അകപ്പെട്ടുപോയ സോനു, നന്ദു എന്ന രണ്ടു യുവാക്കളുടെ മൃതദേഹ അവശിഷ്ടങ്ങളായി ഏതാനും അസ്ഥിക്കഷണങ്ങളും ബെല്‍റ്റ്‌കളുടെ ഹുക്ക്, ബൈക്കിന്‍റെ ചാവി, കത്തിക്കരിഞ്ഞ മൊബൈല്‍ , ജീന്‍സ് ബട്ടണുകള്‍ എന്നിവയായിരുന്നു ലഭിച്ചത് . കിട്ടിയ വസ്തുക്കള്‍ പോലീസ് ഫോറന്‍സിക് ലാബില്‍ വിദഗ്ദ്ധ പരിശോധനക്കായി അയച്ചിരിക്കുകയാണ്.

publive-image

ജനവാസമേഖലയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഈ ഫാക്ടറിയില്‍ അപകടസമയത്ത് 12 പേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. അവരില്‍ താഴത്തെ നിലയില്‍ ജോലിചെയ്തിരുന്ന 10 പേരും രക്ഷപെട്ടിരുന്നു. മുകളിലത്തെ നിലയില്‍ മെഷീനില്‍ വര്‍ക്ക് ചെയ്തിരുന്ന സോനു ,നന്ദു എന്നിവര്‍ രക്ഷപെടാന്‍ ശ്രമിക്കും മുന്‍പേ കെട്ടിടം തകര്‍ന്നു വീണു.

publive-image

ഇവിടെ ജോലിചെയ്തിരുന്ന ജോലിക്കാരുടെ കൃത്യമായ വിവരമോ , PF തുടങ്ങിയ രേഖകളോ ഒന്നും ലഭ്യമല്ല. ഫാക്ടറി ഉടമ ഒളിവിലാണ്. പോലീസ് ഉടമയ്ക്കെതിരെ നരഹത്യക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

publive-image

publive-image

Advertisment