Advertisment

ലോകമാകെ ഉറ്റുനോക്കിയിരുന്ന തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നില്ല..! കാരണം ഒരു യുവതി !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ തലയറുത്ത് മറ്റൊരാളുടെ ഉടലിൽ വച്ചുപിടിപ്പിക്കുന്ന Head Transplant ശസ്ത്രക്രിയ നടക്കാതെ പോയത് ഒരു യുവതിമൂലം.

Advertisment

ഇറ്റലിയിലെ പ്രസിദ്ധനായ ന്യുറോസർജൻ 'സർഗിയോ കെനാവരോ' യുടെ 30 വർഷത്തെ തപസ്യയാണ് വൃഥാവിലായത്. 30 ലേറെ വർഷമായി അദ്ദേഹം തല മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയിൽ റിസേർച് നടത്തുകയായിരുന്നു.

publive-image

<വാലേറി സ്‌പ്രിഡനോവും അനസ്തസ്യയും>

150 പേരടങ്ങുന്ന (ഡോക്ടർമാർ, നേഴ്‌സുമാർ, ടെക്‌നീഷ്യന്മാർ,സൈക്കോളജിസ്റ്റുകൾ, വെർച്ച്വൽ റിയാലിറ്റി എഞ്ചിനീയർമാർ) ടീമായിരുന്നു സജ്ജമാക്കപ്പെട്ടത്. 150 കോടി രൂപ ചെലവ് വരുമെന്ന് കണക്കുകൂട്ടിയ ഈ ഓപ്പറേഷൻ വിജയിച്ചിരുന്നെങ്കിൽ മെഡിക്കൽ സയൻസ് രംഗത്ത് അത് വിപ്ലവകരമായ മാറ്റങ്ങൾക്കാകും വഴിതുറക്കപ്പെടുക എന്നാണ് കരുതപ്പെട്ടിരുന്നത്.

റഷ്യൻ സ്വദേശിയായ 33 കാരൻ 'വാലേറി സ്‌പ്രിഡനോവ്' എന്ന വ്യക്തിയായിരുന്നു വാളന്റിയർ. സ്‌പ്രിഡനോവ് ന്റെ ശരീരം ഒരു പ്രത്യേകരോഗം മൂലം പൂർണ്ണമായും തളർന്നുപോയിരുന്നു. എന്നാൽ തലയ്ക്കു തക രാറൊന്നുമില്ല. സ്‌പ്രിഡനോവിന്റെ തല അദ്ദേഹത്തിൻറെ അതേ ഉയരവും,തൂക്കവും ശരീരപ്രകൃതിയുമുള്ള ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരു അമേരിക്കൻ സ്വദേശിയുടെ ശരീരത്തിലാ യിരുന്നു വച്ചുപിടിപ്പിക്കേണ്ടിയിരുന്നത്. ..

സ്‌പ്രിഡനോവ് ഹെഡ് ട്രാൻസ്‌പ്ലാന്റിൽ വാളണ്ടിയറാകാനുള്ള സമ്മതപത്രം ഡോക്ടർ സർഗിയോ കെനാവരോ യ്ക്ക് നൽകിയശേഷം കഴിഞ്ഞ കുറേ മാസങ്ങളായി അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ അമേരിക്കയിൽ കഴിയുക യായിരുന്നു. ..

Head Transplant ചെയ്യാനായി ഡോക്ടർമാരെ രണ്ടുടീമായി വിഭജിച്ചു. ഒരേ സമയം ഇരുവരുടെയും തലയറുത്തു മാറ്റിയ ശേഷം വാളന്റിയറുടെ തല റിസീവറുടെ ശരീരത്തിൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്കു മൂന്നു ദിവസമാണ് സമയം വേണ്ടിവരുമെന്ന് നിശ്ചയിച്ചിരുന്നത്. ഇതിനായി ഡോക്ടർ സർഗിയോ കെനാവരോയും ടീമും ആവശ്യപ്പെട്ട 150 കോടിയുടെ ഫണ്ട് അനുവദിക്കപ്പെട്ടു.

കഴുത്തറുത്തുമാറ്റാനുള്ള പ്രത്യേക ഡയമണ്ട് നാനോ ബ്ലേഡ് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയാണ് നിർമ്മിച്ചുനൽകിയത്. രണ്ടുപേരുടെയും തലകൾ ഒരേ സമയം അറുത്തുമാറ്റിയശേഷം ഒരു മണിക്കൂറിനുള്ളിൽത്തന്നെ വാളന്റിയറുടെ തല ഡോണറുടെ ശരീരത്തു വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ആരംഭിക്കേണ്ടതുണ്ട്.

publive-image

ഡോക്ടർ സർഗിയോ കെനാവരോ , Human Head Transplant ശസ്ത്രക്രിയ രണ്ടുതലത്തിലാണ് വേർതിരിച്ചത്. ആദ്യഭാഗത്തിനദ്ദേഹം പേരിട്ടു HEAVEN (HEad Anastomosis VENture). രണ്ടാം ഭാഗം അതായത് സ്‌പൈനൽ കോഡ് ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നതിന് GEMINI എന്നും പേരിട്ടു.

തലകൾ വേർപെടുത്തപ്പെട്ടശേഷം ടെലഫോൺ കേബിളുകൾ സംയോജിപ്പിക്കുന്നതുപോലെ നാഡീഞരമ്പുകൾക്കും അദ്ദേഹം കളർകോഡ് നൽകാനാണ് പദ്ധതിയിട്ടത്. അതുപോലെതന്നെ മസിലുകൾക്കും ,സ്പൈനൽ കോഡിനും. കാരണം എവിടെയും ഒരു പിഴവോ ,കുറവോ സംഭവിക്കാൻ പാടില്ല എന്നതുതന്നെ.

ഓപ്പറേഷൻ സമയം മുതൽ കൃതൃമമായി ശരീരത്തേക്ക് ബ്ലഡ് പ്രഷർ നിലനിർത്തും പാകത്തിൽ തുടർച്ച യായി രക്തം പമ്പ് ചെയ്യേണ്ടതുണ്ട്. ഓപ്പറേഷൻ പൂർണ്ണമായശേഷം ഒരാഴ്ചയോളം സമയം വ്യക്തിയുടെ കഴുത്തിൽ പ്രത്യേക നിർമ്മിത കോളർ ഘടിപ്പിച് ICU വിൽ അഡ്‌മിറ്റാക്കപ്പെടുന്നു. അതിനുശേഷം ഘട്ടം ഘട്ടമായി രോഗി ആരോഗ്യം വീണ്ടെടുക്കുകയും മറ്റൊരു വ്യക്തിയായി മാറുകയുമാണ്.

വൈദ്യശാസ്ത്രം ആ അസുലഭമുഹൂർത്തത്തിനായി കാത്തിരിക്കുകയായിരുന്നു. ഡോക്ട്ടർ സർഗിയോ കെനാവരോയും ടീമും ഒരു നിമിഷം പോലും പാഴാക്കാതെ ചർച്ചകളും, തയ്യാറെടുപ്പുകളുമായി മുന്നേറുകയുമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ അവസാന വാരം Human Head Transplant ശസ്ത്രക്രിയ നടത്താനും തീരുമാനിക്കപ്പെട്ടു.

വളരെ മഹത്തരമായ ഈ ശസ്ത്രക്രിയ ഡിജിറ്റൽ ക്യാമറകളുടെ സഹായത്തോടെ ലോകത്തെ പ്രധാനപ്പെട്ട പല വൈദ്യഗവേഷണ കേന്ദ്രങ്ങളിലും ലൈവ് ആയി എത്തിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു.

publive-image

പക്ഷേ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. അമേരിക്കയിൽ വാലേറി സ്‌പ്രിഡനോവിനെ പരിചരിക്കാൻ നിന്ന 'അനാസ്തസ്യ' എന്ന യുവതിയുമായി അയാൾ പ്രണയത്തിലാകുകയും അവൾ അയാളിൽ നിന്ന് ഗർഭിണിയാകുകയും ചെയ്തതോടെ Head Transplant വാളന്റീയറാകുന്നതിൽ നിന്ന് അയാൾ പൂർണ്ണമായും പിന്മാറിക്കളഞ്ഞു.

തനിക്കു ജനിക്കാൻ പോകുന്ന കുഞ്ഞിനും അനാസ്തസ്യ ക്കുമൊപ്പം ഒരു ജീവിതം മാത്രമാണ് ഇനി ലക്ഷ്യമെന്നും അതുകൊണ്ടു ഈ കരാറിൽ നിന്ന് പിന്മാറുന്നുവെന്നുമുള്ള സ്‌പ്രിഡനോവിന്റെ പ്രസ്താവന വൈദ്യശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചുകളഞ്ഞു.

എങ്കിലും ഡോക്ടർ സർഗിയോ കെനാവരോ ഇപ്പോഴും നിരാശനല്ല. അദ്ദേഹം ഒരു ചൈനീസ് വ്യക്തിയിൽ തന്റെ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്.അതിനായി സമയം കൂടുതൽ വേണ്ടിവരുമെങ്കിലും വിജയം ഉറപ്പാണെന്നദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു.

Advertisment