Advertisment

ഒരു വലിയ കമ്പനി കൂടി പതനത്തിന്റെ വക്കിൽ ?

New Update

ന്താണ് ഇന്ത്യയിൽ ഇങ്ങനെ സംഭവിക്കുന്നത്. കോടികൾ കടമെടുത്തു പടുത്തുയർത്തുന്ന കമ്പനികൾ ഒറ്റദിവസം കൊണ്ട് തകരുന്നു? ഉടമകൾ നാടുവിടുന്നു. ഇതൊരു തുടർക്കഥയായിട്ടും നടപടിയൊന്നും സ്വീകരിക്കാൻ കഴിയുന്നുമില്ല.

Advertisment

publive-image

ഇപ്പോഴിതാ സർക്കാരുടമയിലുള്ള ഒരു വമ്പൻ കമ്പനിയും തകർച്ചയിലേക്ക് നീങ്ങുകയാണ്..

അങ്ങനെവന്നാൽ ഇന്ത്യൻ ഇക്കണോമിയ്ക്കു വലിയ ആഘാതമാകും. മ്യൂച്ചൽ ഫണ്ട്, പെൻഷൻ സ്കീമുകളുടെ തുകയുൾപ്പെടെ വായ്പ്പയായി നൽകിയ 91000 കോടി രൂപാ തുലാസിൽ. ഈ തുക വിജയ് മാല്യ, ചൗക്‌സേ ,നീരവ് മോഡി എല്ലാവരും ചേർന്ന് മുക്കിയ തുകയുടെ എത്രയോ ഇരട്ടിയാണ്.

publive-image

IL & FS (Infrastructure Leasing & Financial Services) എന്ന സർക്കാർ വക കമ്പനി കടക്കെണിയിലാണ് . നിർമ്മാണമേഖലയിലെ വൻകിട കമ്പനിയായ ഇവർ സർക്കാരിനും , ബാങ്കുകൾ ക്കും നൽകാനുള്ളത് 91000 കോടി രൂപയാണ്. രാജ്യത്തെ വമ്പൻ പ്രോജക്റ്റുകൾ കൈകാര്യം ചെയ്യുന്ന ഈ കമ്പനിക്ക് 250 ൽ അധികം സബ്‌സിഡറികളും ,ജോയിന്റ് വെൻച്വറുകളുമുണ്ട്.

കഴിഞ്ഞ മൂന്നുമാസമായി IL & FS കമ്പനി പലിശയടച്ചിട്ടില്ല. ഇതിനുള്ള 3600 കോടി രൂപ അവരുടെ പക്കലില്ല. പൂർത്തിയാകാത്ത പ്രൊജക്റ്റുകളും ഭൂമിവിവാദങ്ങളും മൂലം പലിശയുൾപ്പെടെ നൽകാൻ മൂന്നുവർഷത്തെ അവധി വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.

വരും നാളുകളിൽ വലിയ വിവാദങ്ങൾക്കും ,ചർച്ചകൾക്കും ഈ കമ്പനിയുടെ അവസ്ഥ വഴിതെളിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Advertisment