Advertisment

ഇന്തോനേഷ്യയിലെ ഈ വീടു വാങ്ങിയാല്‍ ഭാര്യ ഫ്രീ !!

New Update

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്.

Advertisment

ഇന്തോനേഷ്യയിലെ ഈ ഒറ്റ നിലക്കെട്ടിടം വില്‍ക്കാന്‍ നല്‍കിയ പരസ്യപ്രകാരം ഈ വീട് വാങ്ങുന്ന വ്യക്തിക്ക് വീട്ടുടമയായ സ്ത്രീയെ ഭാര്യയായി ലഭിക്കാം.

publive-image

രണ്ടു ബെഡ് റൂം , രണ്ടു ബാത്ത് റൂം, ഹാള്‍ ,ഒരു പാര്‍ക്കിംഗ് സ്പേസ് കൂടാതെ ഫിഷിംഗ് പോണ്ടും ഉള്ള ഈ വീടിന് 75000 ഡോളറാണ് വിലയിട്ടിരി ക്കുന്നത്. വീടിന്‍റെ ഉടമസ്ഥയായ സ്ത്രീ ( ചിത്രങ്ങളില്‍ കാണുന്നത് ) വിധവയാണ്. Wina Lia എന്ന 40 കാരിയായ അവര്‍ SLEMAN എന്ന സ്ഥലത്ത് ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തു കയാണ്.

publive-image

ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന ഈ പരസ്യം 2015 ലേതാണെങ്കിലും വീട് ഇപ്പോഴും വിറ്റിട്ടില്ല. ഇപ്പോഴാണ് വിഷയം അതായത് പരസ്യം ആളുകള്‍ ശ്രദ്ധിക്കുന്നതും കൂടുതല്‍ ചര്‍ച്ചയാകുന്നതും.

വീട് വില്‍ക്കുന്ന പരസ്യത്തില്‍ ഒടുവിലായി ഇങ്ങനെ ഒരു നിബന്ധനയുണ്ട്.

publive-image

" വീടിന്‍റെ വിലയായ 75000 ഡോളറില്‍ ഒരു വിലപേശലും സാദ്ധ്യമല്ല. ആവശ്യക്കാര്‍ മാത്രം ബന്ധപ്പെടുക. വീട് വാങ്ങുന്നവര്‍ വീട്ടുടമയായ വനിതയെ വിവാഹം കഴിക്കാനായി അഭ്യര്‍ഥന നടത്താവുന്നതാണ്. " (when you buy this house, you can ask the owner to marry you").

publive-image

Advertisment