Advertisment

ഇസ്രായേലിലെ ഒരു ഗ്രാമത്തില്‍ സാഹോദര്യത്തോടെ ജീവിക്കുന്ന യഹൂദ - ഇസ്ലാം മത വിഭാഗങ്ങള്‍

New Update

അത്ഭുതാവഹവും അവിശ്വസനീയവുമായി തോന്നാം. അധിനിവേശത്തിന്റെ അഗ്നിജ്വാലകളില്‍ തിളച്ചുമറിയുന്ന ഒരു നാട്ടില്‍ ഇതു നടക്കുമോ..? സത്യമാണ്. ഇസ്രായേലില്‍ മുസ്ലീം - യഹൂദ ഗ്രാമങ്ങള്‍ വെവ്വേറെയാണ്. ഇവര്‍ തമ്മില്‍ കൃത്യമായ അകലം എല്ലാ കാര്യത്തിലും പാലിക്കുന്നുമുണ്ട്‌.

Advertisment

പരസ്പ്പര സഹകരണത്തിന്റെ കാര്യമെടുത്താലും ഈ അകല്‍ച്ച വളരെ വ്യക്ത മാണ്. അടുത്തുസഹകരിക്കാന്‍ കഴിയാത്ത രീതിയില്‍ ഇരു സമൂഹങ്ങളും മാനസികമായി അത്രയ്ക്ക് അകന്നു കഴിഞ്ഞു...

publive-image

എന്നാല്‍ ഇതിനപവാദമായി ഇസ്രായേലിലെ രണ്ടു വലിയ പട്ടണങ്ങളായ യെറുശലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ഹീബ്രു ഭാഷയില്‍ NEVE SHALOM എന്നും അറബി ഭാഷയില്‍ WAHAT AL SALAM എന്നും പേരുള്ള ഒരു ചെറുഗ്രാമമുണ്ട്. ഇരുവിഭാഗങ്ങളും തികഞ്ഞ ഒത്തൊരുമയോടെ ജീവിക്കുന്ന മാത്രുകാസ്ഥലം.

ഈ മതസൌഹാര്‍ദ്ദ ഗ്രാമം ചെറിയൊരു കുന്നിന്‍ മുകളിലാണ് സ്ഥിതിചെയ്യുന്നത്. NEVE SHALOM, WAHAT AL SALAM എന്ന പേരുകളുടെ യാതാര്‍ത്ഥ അര്‍ഥം 'ശാന്തിയുടെ ഉദ്യാനം' എന്നാണ്. പേരുപോലെ തന്നെ അന്വര്‍ത്ഥമാണ് ഈ ഗ്രാമവും ഇവിടുത്തെ ആളുകളും.

publive-image

ആദ്യം നാലു കുടുംബങ്ങളായിരുന്നത് ഇപ്പോള്‍ 70 വരെയായി. അടുത്തുതന്നെ 40 കുടുംബങ്ങള്‍ കൂടി ഇവിടേയ്ക്ക് താമസത്തിനായി എത്തുന്നുണ്ട്. മുസ്ലീം - യഹൂദ വിഭാഗങ്ങള്‍ ഇടകലര്‍ന്ന് തികച്ചും സാഹോദര്യത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. ഇവിടെ താമസിക്കാനുള്ള തീരുമാനമെടുക്കുന്നവര്‍ മുഴുവന്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവരാണ്. അങ്ങനെ ഇടകലര്‍ന്നു ജീവിക്കാനാഗ്രഹിക്കുന്നവരാണ്.

യാഹൂദര്‍ക്കും പാലസ്തീന്‍ കാര്‍ക്കും തുല്യമായ അവകാശ സംരക്ഷണം എന്നതാണ് ഈ ഗ്രാമത്തിലെ ശാന്തിയുടെ മൂലമന്ത്രം തന്നെ. ഗ്രാമത്തില്‍ കുട്ടികള്‍ക്കായുള്ള ഒരു വലിയ സ്കൂളുണ്ട്.അവിടെ അറബിയും ,ഹീബ്രുവും എല്ലാവരും പഠിക്കുന്നു. ഒപ്പം ജനാധിപത്യ അവകാശങ്ങളെപ്പറ്റിയുള്ള അവബോധനക്ലാസ്സുകളും അവ നേടിയെടുക്കാന്‍ നടത്തേണ്ട സമാധാനപരമായ സമരമുറകളെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കുന്നു.

publive-image

ജനിച്ചനാള്‍ മുതല്‍ ബോംബും ,മിസ്സൈലും ,ചാവേര്‍ സ്ഫോടനങ്ങളും ,വെടിവെപ്പുകളും കണ്ടു ശീലിച്ച കുരുന്നുകള്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ ഹൃദിസ്ഥമാക്കുന്ന കാഴ്ച കൌതുകമുണര്‍ത്തുന്നതാണ്.

ഇവിടെ താമസക്കാരിയായ യഹൂദ വംശജ 'നവാ നസേചെന്‍' സര്‍വമത സൗഹാര്‍ദ്ദലക്ഷ്യവുമായി നടത്തുന്ന സ്കൂള്‍ ഓഫ് പീസ്‌ എന്ന സംഘടനയില്‍ ഇന്ന് ഇസ്രായേലില്‍ മാത്രം ഇരു മതവിഭാഗങ്ങളിലുമായി 70000 അംഗങ്ങളുണ്ട്‌. ഇസ്രായേലികള്‍ക്കും ,പാലസ്തീനികള്‍ക്കും ഇടയില്‍ പരസ്പ്പര വിശ്വാസവും സാഹോദര്യവും വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാലസ്തീന്‍ വനിത 'സമഹ് സലോമി' പറഞ്ഞു.

publive-image

കാലങ്ങളായി തുടരുന്ന ഈ പോരിനു അന്ത്യമുണ്ടാകണം. വരും തലമുറയ്ക്ക് സമാധാനമായി ഈ മണ്ണില്‍ ജീവിക്കാന്‍ ഉള്ള സാഹചര്യം ഒരുക്കണം. അതിനുള്ള തുടക്കമാണ് ഇവിടെ നടക്കുന്നത്. ഇതിനൊക്കെ തടസ്സം നില്‍ക്കുന്നത് ചില തല്‍പ്പരകക്ഷികളും നേതാക്കളുമാണെന്നാണ്‌ അവരുടെ പരാതി.

ഇസ്രായേലിലെ ജനസംഖ്യ 85 ലക്ഷമാണ്.അതില്‍ 80% യഹൂദരാണ്.20% പാലസ്തീന്‍ വംശജരും. ഈ 20 % ത്തില്‍ 18% മുസ്ലീം വിഭാഗവും 2% ക്രിസ്ത്യാനികളുമാണ്. ഇവരും ഇസ്രായേല്‍ പൌരന്മാരാണ്. ഇതുകൂടാതെ ഗാസാ മുനമ്പിലും വെസ്റ്റ്‌ ബാങ്കിലുമായി 45 ലക്ഷം പാലതീനികള്‍ വേറെയുണ്ട്. എന്നാല്‍ അവര്‍ ഇസ്രായേല്‍ പൌര്‍ന്മാരല്ല.

publive-image

വിദ്വേഷം ആളിപ്പടര്‍ത്തുന്ന തീജ്വാലകളെ, വരുംനാളുക ളിലെങ്കിലും ശാന്തിയുടെയും സാമാധാനത്തിന്റെയും നീര്‍ചോലകള്‍ നിര്‍വീര്യമാക്കട്ടെ എന്ന് നമുക്കും പ്രത്യാശിക്കാം.

Advertisment