Advertisment

13-)൦ മത്തെ വയസില്‍ 5 പേര്‍ ചേര്‍ന്ന്‍ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ അവളെ ഗ്രാമം മുഴുവന്‍ ഒറ്റപ്പെടുത്തി. അവൾ വെള്ളമെടുക്കുന്ന കുഴൽക്കിണർ കഴുകി ശുദ്ധിവരുത്തിയിട്ടേ മറ്റുള്ളവര്‍ വെള്ളമെടുക്കൂ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

പിച്ചിച്ചീന്തിയ കൗമാരങ്ങളുടെ നിശബ്ദ തേങ്ങലുകൾ ഒരു തുടർക്കഥപോലെ ഇന്നും !

Advertisment

മാനവികത ലജ്ജിച്ചുതലതാഴ്ത്തിപ്പോകുന്ന സംഭവങ്ങളാണ് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത്. കശ്മലന്മാരാൽ കശക്കിയെറിയപ്പെട്ട പെൺകുട്ടികളുടെ ദൈന്യവിലാപങ്ങൾ കേട്ട് ഭാരതാംബപോലും കേഴുന്നുണ്ടാകാം.

publive-image

ജാർഖണ്ഡിൽ നടന്ന ഏതു കഠിനഹൃദയന്റെയും കരളുരുകുന്ന ഒരു സംഭവമിതാ :-

അഞ്ചുപേർ ചേർന്ന് റേപ്പ് ചെയ്ത പെൺകുട്ടിയെ മുഴുവൻ സമൂഹ വും ഒന്നടങ്കം ബഹിഷ്‌ക്കരിച്ചിരിക്കുന്നു. മാത്രമല്ല അവൾ വെള്ളം നിറയ്ക്കുന്ന കുഴൽക്കിണർ മറ്റുള്ളവർ കഴുകി വൃത്തിയാക്കി ശുദ്ധിവരുത്തിയ ശേഷമാണ് വെള്ളമെടുക്കുന്നത് . എത്ര ലജ്‌ജാക രമാണീ അവസ്ഥ.

ലോകമെമ്പാടുമുള്ള സ്ത്രീകൾ "മീ ടൂ" കാമ്പയിനിൽക്കൂടി തങ്ങൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടാൻ സധൈര്യം മുന്നോട്ടുവരുമ്പോൾ അതിക്രൂരമായ ലൈംഗിക പീഡനം നേരിട്ട് അതുവഴി ഒരു കുഞ്ഞിന്റെ അമ്മയായിട്ടും ഇന്നും സ്വന്തം വീട്ടിനുള്ളിൽത്തന്നെ ജീവിതം തളച്ചിടേണ്ടിവന്ന അനേകം ഹതഭാഗ്യകളിൽ ഒരാളാണ് ജാർഖണ്ഡ് സ്വദേശിനി രാധ. ( യഥാർത്ഥ പേര് ഇതല്ല).

ബീഹാർ ,ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഗുരുതരമായ വിഷയം തന്നെയാണ്. ദിവസവും ഇത്തരം അനവധി വർത്തകൾ മാദ്ധ്യമങ്ങളിലൂടെ പുറം ലോകമറിയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കുറ്റവാളികൾ ജയിലിലാകുന്നുണ്ടെങ്കിലും ക്രൈമിന് കുറവൊന്നുമില്ല.

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്നും 65 കിലോമീറ്ററ കലെയുള്ള മഹുവാ ഗ്രാമത്തിലെ രാധ എന്ന 16 കാരി കഴിഞ്ഞ 3 വർഷമായി തന്റെ രണ്ടുവയസ്സുള്ള കുഞ്ഞുമായി തീർത്തും ഒറ്റപ്പെട്ട നരകജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.

13 മത്തെ വയസ്സിൽ അവൾ പഠിച്ചുകൊണ്ടിരുന്ന സ്‌കൂളിൽ നിന്ന് സഹപാഠികളായ 4 വിദ്യാർത്ഥികളും ഒരയൽവാസിയും ചേർന്ന് അവളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ ഒരു വീട്ടിൽ മൂന്നുദിവസം പാർപ്പിച്ചു തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. അവിടെനിന്നും ഒരു രാത്രി രക്ഷപെട്ടു വീട്ടിലെത്തിയ അവൾ വീട്ടുകാരുമൊത്ത് പിറ്റേദിവസം തന്നെ പോലീസിൽ പരാതിനൽകി.

അവിടെത്തുടങ്ങി അവളുടെ ദുര്യോഗങ്ങൾ. സ്‌കൂളിലെ പഠിത്തം നിലച്ചു. കാരണം മറ്റുള്ള കുട്ടികൾക്കൊപ്പ മിരുത്തി പിഴച്ചുപോയ രാധയെ പഠിപ്പിക്കാൻ ടീച്ചർമാർ തയ്യാറായില്ല. ഗ്രാമവാസികൾ ഒന്നടങ്കം അവളെ ബഹിഷ്‌കരിച്ചു.

ഒരാളും മിണ്ടാതായി. പ്രതികളുടെ കുടുംബാംഗങ്ങളും അവളെ ബഹിഷ്‌ക്കരിക്കാൻ മുൻപന്തിയിലുണ്ടായി എന്നതാണ് വിചിത്രം. പ്രതികളെല്ലാം ഗ്രാമത്തിലെ സമ്പന്നകുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അവരെ ഗ്രാമവാസികൾക്കും ഗ്രാമമുഖ്യനും വരെ ഭയമാണ്.

പ്രതികളായ അഞ്ചുപേരെയും പോലീസ് പിടികൂടി. അവരഞ്ചും പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ഹോമിൽ നിന്ന് ഒന്നരമാസം കഴിഞ്ഞു പുറത്തുവന്നു. പിന്നീട് ഭീഷണിയുടെ നാളുകളായിരുന്നു. ഒരിക്കൽ അഞ്ചുപേരും ചേർന്ന് രാധയെ അപായപ്പെടുത്താനും ശ്രമം നടന്നു.

publive-image

അന്നത്തെ പീഡനം മൂലം ഗർഭിണിയായ രാധ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞിന് മരുന്ന് നൽകാനും പോളിയോ വാക്സിനെടുക്കാൻ പോലും ഗ്രാമത്തിലെ സബ് സെന്ററുകാർ തയ്യാറായില്ല.

രാധ വീട്ടിൽനിന്നു പുറത്തിറങ്ങാതായി. വല്ലപ്പോഴും പുറത്തിറങ്ങുന്നത് ഗ്രാമത്തിലെ പൊതുവായ കുഴൽക്കി ണറിൽനിന്ന് വെള്ളമെടുക്കാനാണ്. അതിനു വിലക്കുക ളുണ്ടായെങ്കിലും അവൾക്കുമുന്നിൽ മറ്റു വഴികളില്ലാ യിരുന്നു. രാധ കുഞ്ഞുമായി വെള്ളമെടുത്തു പോയശേഷം ഗ്രാമത്തിലെ സ്ത്രീകൾ ആ കുഴൽക്കിണർ സ്ഥിരമായി വെള്ളമൊഴിച്ചു കഴുകി ശുദ്ധിചെയ്യുന്ന ലജ്‌ജാകരമായ അവസ്ഥ എല്ലാ ദിവസവും തുടരുകയാണ്.

രാധയെ ഗ്രാമവാസികൾ ഒന്നടങ്കം വിളിക്കുന്ന പേരാണ് പാഞ്ചാലി. അഞ്ചുപുരുഷന്മാർ റേപ്പ് ചെയ്തതിനാലാണ് അവർ ഈ പേരിട്ടിരിക്കുന്നതത്രേ.

രാധയുടെ അച്ഛനുമമ്മയും മരണപ്പെട്ടശേഷം ഏറ്റവും മൂത്ത സഹോദരിയുടെയും ഭർത്താവിന്റെയു മൊപ്പമാണ് ഇപ്പോൾ താമസം. ഗ്രാമത്തിൽ നിന്ന് ഖലാരി പട്ടണത്തിലേക്ക് പോകുന്ന റോഡ്‌സൈഡിൽ സഹോദരിയുടെ സഹായത്തോടെ അവൾ ഒരു കട തുടങ്ങി.

വഴിയാത്രക്കാരല്ലാതെ ഗ്രാമത്തിലുള്ള ആരും ആ കടയിൽനിന്നും ഒരു സാധനവും വാങ്ങാറില്ല. അതിൽനിന്നുള്ള വരുമാനമാണ് രാധയ്ക്കു ഇപ്പോൾ ഏക ആശ്രയം.

ജീവിതം തന്നെ തകർന്നുതരിപ്പണമായ അവൾക്കുമുന്നിൽ വെല്ലുവിളികളും കടമ്പകളും മാത്രമാണ് ബാക്കിയുള്ളത്.. മകളെ വളർത്തണം,പഠിപ്പിക്കണം. സ്വന്തമായി ജീവിതമാർഗ്ഗമുണ്ടാകണം. ഗ്രാമവാസികളുടെ ബഹിഷ്ക്കരണവും പുറത്തിറങ്ങിയ പ്രതികളും അവരുടെ ബന്ധുക്കളുമുയർത്തുന്ന ഭീഷണികളും അവളുടെ സ്വൈരം കെടുത്തുന്ന ഘടകങ്ങളാണ്.

രാധ നേരിട്ട പീഡനത്തെത്തുടർന്ന് സർക്കാർ അവൾക്കു 2 ലക്ഷം രൂപാ ആശ്വാസധനമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ല. കാരണം പ്രതികളുടെ കുടുംബാങ്ങങ്ങളുടെയും ഗ്രാമവാസികളുടെയും ഗ്രാമമുഖ്യന്റെയും ഇടപെടലുകളാണ് അതിനും തടസ്സമാകുന്നത്..

ഇത് ഒരു രാധയുടെ മാത്രം ദുർഗതിയല്ല. മനുഷ്യാവകാശപ്രവർ ത്തകരും ,മാദ്ധ്യമപ്രതിനിധികളും ചേർന്ന് ബീഹാർ ,ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നടത്തിയ സർവ്വേയിൽ ഒരു തെറ്റും ചെയ്യാതെ ഇത്തരം പീഡനങ്ങൾ സഹിച്ചിട്ടും സാമൂഹ്യമായി ത്യജിക്കപ്പെട്ടു ജീവിതം ഹോമിച്ചവരും ജീവച്ഛവമായി കഴിയുന്നവരുമായ 300 ലധികം സ്ത്രീകളെ അവർ കണ്ടെത്തുകയുണ്ടായി.പുരുഷ പീഢനത്തിന്റെ ബലിയാടുകളായി അവർ ആധുനികസമൂഹ ത്തിനുമുന്നിൽ ചോദ്യചിഹ്നമായി നിലകൊള്ളുകയാണ്.

അവരുടെ ദുരന്തകഥകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അവരിപ്പോൾ.

Advertisment