ഈ പെണ്‍കുട്ടിക്ക് അഡ്മിഷന്‍ നല്‍കാന്‍ അമേരിക്കയിലെ 113 യൂണിവേഴ്സിറ്റികള്‍ തമ്മില്‍ നടത്തിയ കിടമത്സരം ?

പ്രകാശ് നായര്‍ മേലില
Monday, May 7, 2018

ഒരു പെണ്‍കുട്ടിയുടെ അഡ്മിഷന്‍ നേടിയെടുക്കാന്‍ ഇത്രയധികം യൂണിവേര്‍‌സിറ്റികള്‍ അതും അമേരിക്കയില്‍, അവരുടെ വീടിനുമുന്നില്‍ മുന്തിയ സ്കോ ളര്‍ഷിപ്പ്‌ ഓഫറുകളുമായി കാവല്‍ നില്‍ക്കുക, ഓരോ ദിവസവും ഓഫറുകള്‍ പുതുക്കിനല്‍കുക , ഇതൊക്കെ നമുക്ക് വിശ്വസിക്കാന്‍ വലിയ പ്രയാസമുള്ള കാര്യംതന്നെയാണ്. എന്നാല്‍ അത് സംഭവിച്ചു…..

നോര്‍ത്ത് കരോലീനയിലെ 17 വയസ്സുള്ള ജാസ്മിന്‍ ഹാരിസന്‍ ആണ് കഥാനായിക. അത്യുന്നതനിലയില്‍ ഹൈസ്കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ജാസ്മിന്‍ പഠിച്ച സ്കൂളിന്‍റെ ഉയര്‍ന്ന ഗ്രേഡും അവ രുടെ മികച്ച വിജയവും മൂലം അമേരിക്കയിലെ മുന്തിയ 113 യൂണിവേഴ്സിറ്റികള്‍ ജാസ്മിനു വേണ്ടി ക്യൂ നില്‍ക്കുകയായിരുന്നു. ഒന്നിനൊന്നു മികച്ച ഉയര്‍ന്ന സ്കോളര്‍ഷിപ്പ്‌ വാഗ്ദാനവുമായി.

ഒടുവില്‍ ജാസ്മിന്‍ അമ്മയുടെ സഹായത്തോടെ ബെന്നെറ്റ് കോളേജ് തെരഞ്ഞെടുത്തു. കോളേജ് അവ രുടെ വെബ്സൈറ്റ് നിറയെ ജാസ്മിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ നിറച്ചിരിക്കു ന്നത്. ജാസ്മിന്‍ ഇവിടെ ബിയോളജിയില്‍ ഡിഗ്രിക്ക് പഠിക്കും. ഈ കോഴ്സിനുവേണ്ടി 30 കോടി ഇന്ത്യന്‍ രൂപയ്ക്ക് തത്തുല്യമായ തുകയാണ് കോളേജ്, ജാസ്മിന് സ്കോളര്‍ഷിപ്പ്‌ ആയി നല്‍കുക…

ഉന്നതവിജയം നേടിയിട്ടും നമ്മുടെ നാട്ടിലേതുപോലെ IAS, IPS, ഡോക്ടര്‍ ,എഞ്ചിനീയര്‍ ഇതൊന്നുമല്ല ജാസ്മിന്‍ ലക്ഷ്യമിടുന്നത്. National Intensive Care Unit ( NICU) ല്‍ അതും കുഞ്ഞുങ്ങളെ പരിചരിക്കുന്ന ICU വില്‍ ഒരു നേഴ്സ് ആകുക എന്നതാണ് ഡിഗ്രിക്കുശേ ഷമുള്ള ജാസ്മിന്‍റെ ഏക സ്വപ്നം.

×