ദേവപ്രീതിക്കായി വലിയമരത്തിന്‍ മുകളില്‍ തേങ്ങയും ശര്‍ക്കരയും കെട്ടിയിടുന്ന സമ്പ്രദായം

പ്രകാശ് നായര്‍ മേലില
Monday, March 12, 2018

രാജസ്ഥാനിലെ ടീഡി പട്ടണത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള ജ്വാര്‍ മാതാ ശക്തിപീഡ് ക്ഷേത്രത്തിലെ നവമി ആഘോഷങ്ങളുടെ ഭാഗ മായി നടത്തപ്പെടുന്ന വഴിപാടാണ് ക്ഷേത്രത്തിനു മുന്നിലുള്ള വലിയ മരത്തില്‍ തേങ്ങയും ശര്‍ക്കര യും ചുവന്ന തുണിയില്‍ കെട്ടിയിടുക എന്നത്.

വര്‍ഷത്തില്‍ ഒരു തവണയാണ് ഈ ചടങ്ങുകള്‍ നടക്കുക. ഈ വര്‍ഷത്തെ ചടങ്ങുകള്‍ നവമി ദിനമായ ഇക്കഴിഞ്ഞ ശനിയാഴ്ച യാണ് നടന്നത്.

രാവിലെ 7 മണിമുതല്‍ നാടിന്‍റെ പലഭാഗത്തു നിന്നുമായി തടിച്ചുകൂടുന്ന ഭക്തര്‍ ആട്ടും പാട്ടും നൃത്തവുമായി ഉച്ചയ്ക്ക് 11 മണി യോടെ മരച്ചുവട്ടില്‍ ഒന്നിക്കുന്നു. അതിനുശേഷം തങ്ങള്‍ കൊണ്ടുവന്ന വഴിപാടുകള്‍ ഓരോരുത്തരായി മരത്തില്‍ക്കയറി കെട്ടിയിടുന്നു. രാത്രിവരെ തുടരുന്ന ഈ പരിപാടിക്കിടെ സ്റ്റേജില്‍ ആദിവാസി വിഭാഗങ്ങളുടെ നൃത്തവും ഉണ്ടായിരുന്നു.

ഇപ്രകാരം മരത്തില്‍ തേങ്ങയും ശര്‍ക്കരയും കെട്ടിയിട്ടാല്‍ ഉദ്ദിഷ്ട കാര്യസിദ്ധി ഉണ്ടാകുമെന്നാണ് ആളുകളുടെ വിശ്വാസം.

×