Advertisment

പാപമുക്തിക്കായി അഗ്നികുണ്ഡത്തിലൂടെ നഗ്നപാദരായി ഭക്തർ .. മൂര്‍ച്ചയുള്ള കത്തികൊണ്ട് കൈ വെട്ടിമുറിച്ചും ചിലര്‍ ..

New Update

ന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും കൊടികുത്തിവാഴുന്ന ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയമവാഴ്ചയെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് ഇവിടെ ഭക്തിയുമായി ബന്ധപ്പെട്ട പല ആചാരങ്ങളും നടക്കുന്നത്. മൃഗബലി, ശൈശവവിവാഹം, ബ്ളാക് മാജിക്ക് , ഊരുവിലക്ക് എല്ലാം ഇതിന്റെ ഭാഗമാണ്. അന്ധവിശ്വാസം മൂലമുള്ള പൂജയും മന്ത്രവാദങ്ങളും മൂലം അനേകരാണ് അപകടത്തിൽപ്പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും...

Advertisment

publive-image

രോഗം വരുന്നതും ,കൃഷി നശിക്കുന്നതും ,സാമ്പത്തികനഷ്ടവുമെല്ലാം ദുഷ്ടശക്തികളുടെ ആക്രമണഫലമാണെന്നു കരുതുന്ന അനേകായിരങ്ങൾ ഇന്നുമവിടെയുണ്ട്. ഗ്രമീണമേഖലകളിലാണ് ഇത്തരം അന്ധവി ശ്വാസങ്ങൾ കൂടുതലും കാണാൻ കഴിയുക..

ജാര്‍ഖണ്ടിലെ സിംഗ്ഭൂം ജില്ലയിലെ കരായിക്കേല ബ്ലോക്കിലുള്ള 'ബവുറിസായ്' ഗ്രാമത്തില്‍ ഭദ്രകാളിപ്രീതിക്കും, ഇഷ്ടകാര്യ സിദ്ധിക്കുമായി വർഷാവർഷം നടത്തുന്ന ആഘോഷമാണ് 'മാ കാളി പൂജ'.

publive-image

ഇവിടെ വലിയ നീളത്തിലെടുത്ത കുഴിയിൽ വിറകുകൂട്ടി തീയിട്ടശേഷം ആ അഗ്നികുണ്ഡത്തിലെ കനലുകൾക്കു മീതെ ഭക്തർ നഗ്നപാദരായി നടക്കുന്നതാണ് മുഖ്യ ചടങ്ങു് . ചിലരൊക്കെ കുട്ടികളെ ഒക്കത്തുവച്ചുകൊണ്ടാണ് അഗ്നിയിലൂടെ നടക്കുന്നത്. ഇത് രോഗം മാറാനും ദേവീ ശാപം ഒഴിയാനും വേണ്ടിയാണെന്നാണ് ഗ്രാമീണരുടെ ഉറച്ച വിശ്വാസം.

65 ഓളം ആള്‍ക്കാര്‍ ഇങ്ങനെ കൈക്കുഞ്ഞുങ്ങളെയും ഒക്കത്തെടുത്ത്‌ തീക്കനിലിനു മുകളിലൂടെ ദേവീ പ്രീതിക്കായി നടക്കുകയുണ്ടായി.ചിലർക്കൊക്കെ പൊള്ളലേൽക്കുകയും ചെയ്തു. അങ്ങനെ പൊള്ളലേൽക്കുന്നത് ദേവിയുടെ ശിക്ഷയാണെന്നവർ കരുതി സായൂജ്യമടയുന്നു..

publive-image

മറ്റു ചിലരാകട്ടെ മൂര്‍ച്ചയുള്ള കത്തികൊണ്ട് കൈ വെട്ടി മുറിച്ച ശേഷം രക്തം പുറത്തു വരാതിരിക്കാന്‍ മുറിവിൽ കയര്‍ വരിഞ്ഞു കെട്ടി വയ്ക്കുന്നു. ഭക്തരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ദേവിയുടെ പ്രീതിക്കായി തങ്ങൾ സമർപ്പിക്കുന്ന വഴിപാടുകളാണത്രെ..

ഇവയ്ക്കൊക്കെ നേതൃത്വം നല്‍കുന്നത് ഗ്രാമമുഖ്യന്‍ സഞ്ജയ്‌ പ്രമാണിക്കും ക്ഷേത്രം പൂജാരിയുമാണ് എന്നത് അതിലേറെ അത്ഭുതാവഹമായ വസ്തുതയാണ്..

Advertisment