Advertisment

പത്മാവത് സംവിധായകന്‍ സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ അമ്മയെപ്പറ്റി സിനിമ നിര്‍മ്മിക്കും. പേര് 'ലീലയുടെ ലീലകള്‍' - കര്‍ണ്ണിസേന

New Update

സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ പത്മാവത് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രജപുത്ര കര്‍ണ്ണി സേനയുടെ നേതൃത്വത്തില്‍ ഇന്ന് രാജസ്ഥാനില്‍ പലയിടത്തും ധര്‍ണ്ണയും പ്രതിഷേധ പ്രകടനങ്ങളും നടക്കുകയുണ്ടായി. അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisment

പല സ്ഥലത്തും വൈകുന്നേ രം വരെ ഹര്‍ത്താലും കര്‍ഫ്യൂവും നിലനിന്നിരുന്നു. ചില സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂന്‍ ജോഷിയുടെ കോലവും കത്തിക്കുകയുണ്ടായി.

publive-image

ഇന്നലെ വൈകിട്ട് ജയ്പ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമയ്ക്ക് പകരം സിനിമ എന്ന തരത്തിലാണ് തങ്ങള്‍ തിരിച്ചടിക്കാന്‍ പോകുന്നതെന്ന് കര്‍ണ്ണിസേനാ തലവന്‍ ലോകേന്ദ്ര സിംഗ് കാല്‍വി അറിയിച്ചു.

സഞ്ജയ്‌ ലീലാ ഭന്‍സാലി നിര്‍മ്മിച്ച പത്മാവത് സിനിമയ്ക്ക് പകരമായി കര്‍ണ്ണിസേന സ്വന്തം ചെലവില്‍ സഞ്ജയ്‌ ലീല ഭന്‍സാലിയുടെ അമ്മയെപ്പറ്റി സിനിമ നിര്‍മ്മിക്കും. ചിത്രത്തിന്‍റെ പേരായിരിക്കും "ലീലയുടെ ലീലകള്‍ ". ( ലീലാ കാ ലീലായേം " )

സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ അമ്മയുടെ പേരാണ് ലീല.

ചിത്രം കര്‍ണ്ണി സേനയുടെ പ്രവര്‍ത്തകന്‍ അരവിന്ദ് വ്യാസാണ് നിര്‍മ്മിക്കുന്നത്. ഇതിനുള്ള പണം സ്വരൂപിച്ചു നല്‍കുന്നത് കര്‍ണ്ണി സേനാ ട്രസ്റ്റ് ആയിരിക്കും. അടുത്തമാസം ആദ്യവാരം മുതല്‍ രാജസ്ഥാനിലും മുംബൈയിലുമായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കും. മൂന്നു മാസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കി റിലീസിംഗ് നടത്തുമെന്നും അവര്‍ പറഞ്ഞു.

" ഞങ്ങളുടെ ചിത്രമായ ലീലയുടെ ലീലകള്‍ പുറത്തുവരുന്നതോട് കൂടി സ്ത്രീത്വത്തെ അപമാനിക്കുന്നതിനു നല്‍കേണ്ടിവരുന്ന വില സഞ്ജയ് ലീലാ ഭന്‍സാലിക്ക് പൂര്‍ണ്ണമായും ബോദ്ധ്യപ്പെടും എന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പാണ്." കാല്‍വി പറഞ്ഞു.

Advertisment