Advertisment

മുള്‍മുനയിലെ ബാബ. പരമശിവനെപ്പോലെയുള്ള വേഷഭൂഷാദികള്‍ അണിഞ്ഞ് തെരുവോരത്ത് മുള്ളുകള്‍ കൂട്ടിയിട്ട് അതിനുമുകളില്‍ കിടന്നുറങ്ങും !

New Update

ഉത്തരഭാരതം ആള്‍ദൈവങ്ങളുടെയും ബാബാമാരുടെയും വിളനിലമാണ്. പലവിധ വെഷാഭൂഷാദികളില്‍, വിചിത്രമായ ചേഷ്ടകളില്‍ നമുക്കിവരെ പല സ്ഥലത്തും ദര്‍ശിക്കാന്‍ കഴിയും.

Advertisment

publive-image

ആ ഗണത്തില്‍പ്പെടുന്ന ഒരു ബാബയാണ് 'കാംട്ടോം വാലേ ബാബ' അഥവാ മുള്ളുകളിലെ ബാബ. ഇദ്ദേഹം ചെടികളുടെ മൂര്‍ച്ചയുള്ള മുള്ളുകള്‍ കൊണ്ടുവന്നു കൂട്ടിയിട്ടശേഷം അതില്‍ക്കിടന്നാണ് ഉറങ്ങുന്നത് . ഇദ്ദേഹത്തിന്‍റെ ഈ ദൃശ്യം കാണാന്‍ ആളുകള്‍ ധാരാളമായി കൂടുന്നുണ്ട്. പലരും സംഭാവനയായി പണവും നല്‍കുന്നു.

publive-image

അലഹബാദിലെ സംഗമ സ്ഥാനത്താണ് അദ്ദേഹമിപ്പോള്‍. അവിടെയെത്തുന്ന ഭക്തര്‍ക്ക്‌ ഈ ബാബ ഒരു കൌതുകദൃശ്യമാണ്. തെരുവോരത്ത് മുള്ളുകള്‍ കൂട്ടിയിട്ട് അതിനുമുകളിലാണ് ഉറക്കം. ശരീരമാസകലം ഭസ്മം പൂശി , പരമശിവനെപ്പോലെയുള്ള വേഷഭൂഷാദികള്‍ അണിഞ്ഞാണ് കിടപ്പും നടപ്പുമെല്ലാം.

publive-image

ആഗ്രാ സ്വദേശിയായ ബാബ ലക്ഷ്മണ്‍ റാം (52) എന്നാണ് ഈ സന്യാസിയുടെ പേര്‍. തന്‍റെ 13 മത്തെ വയസ്സില്‍ അബദ്ധത്തില്‍ ഒരു പശുവിനെ തനിക്കു കൊല്ലേണ്ടിവന്നുവെന്നും അതിന്റെ പ്രായശ്ചിത്തമായാണ് ഈ മുള്‍മുനയിലെ ശയനമെന്നും ആളുകള്‍ നല്‍കുന്ന പണം ഗോ സംരക്ഷണത്തിനും നിര്‍ദ്ധനരുടെ ഉന്നമനത്തിനായുമാണ് ഉപയോഗിക്കുകയെന്നും ഇദ്ദേഹം പറയുന്നു.

എല്ലാ കുംഭമേളയ്ക്കും അലഹബാദില്‍ എത്തുന്ന അദ്ദേഹം ഈ മുള്‍മുനയിലെ ശയനം കൊണ്ടുതന്നെ ഏറെ ആളുകളുടെ ശ്രദ്ധാകേന്ദ്രമാണ്..

Advertisment