പുരുഷന്മാർ ഇല്ലാത്ത ഗ്രാമത്തിൽ ഗർഭിണികളാകുന്ന സ്ത്രീകൾ !

പ്രകാശ് നായര്‍ മേലില
Wednesday, December 5, 2018

കെനിയയിലെ UMOJA വില്ലേജ് സ്ത്രീകൾ മാത്രം അധിവസിക്കുന്ന ‘സിംഗിൾ സെക്സ് കമ്മ്യൂണിറ്റി’ എന്ന പേരിൽ ലോകമെങ്ങും വിഖ്യാതമായ ഗ്രാമമാണ്. പുരുഷന്മാർ ഇവിടെ പ്രവേശിക്കാൻ പാടില്ല എന്നതാണ് നിയമം.

1990 കളിൽ ബ്രിട്ടീഷ് സൈനികർ റേപ്പ് ചെയ്തശേഷമുപേക്ഷിച്ച 15 സ്ത്രീകളെ കെനിയൻ സർക്കാർ വനമദ്ധ്യത്തിലുള്ള ഈ ഗ്രാമത്തിൽ പുനരധിവസിപ്പിക്കുകയായിരുന്നു.

വളരെ പ്രകൃതിസുന്ദരമായ ഉമോജ ഗ്രാമത്തിൽ പിന്നീട് പലതരത്തിൽ പുരുഷന്മാരാൽ പീഡനം അനുഭവിച്ച 250 ഓളം സ്ത്രീകളും വന്നുചേർന്നു. ഇപ്പോൾ ഈ ഗ്രാമം വലിയൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. വനിതകളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് ഇവിടെ കാര്യങ്ങൾ നടത്തുന്നതും നിയന്ത്രിക്കുന്നതും.

ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂൾ, കൾച്ചറൽ സെന്റർ, നാഷണൽ പാർക്ക്, പരമ്പരാഗത ഉൽപ്പന്നങ്ങളുടെ നിർമ്മാണ ,വിൽപ്പന സ്ഥാപനം ,ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള റെസ്റ്റോറന്റ് എന്നിവ നടത്തപ്പെടുന്നു. സർക്കാർ ഫണ്ടിങ്ങ് ഇവരുടെ സ്ഥിരനിക്ഷേപമാക്കി മാറ്റപ്പെട്ടിരിക്കുന്നു. ധാരാളം ടൂറിസ്റ്റുകൾ ദിവസവും ഇവിടെ വരാറുണ്ട്. അവരിൽ നിന്ന് ഈടാക്കുന്ന ഫീസും ഗ്രാമവികസനത്തിനാണ് ഉപയോഗിക്കുന്നത്. ടൂറിസ്റ്റുകൾക്ക് രാത്രി ഇവിടെ താമസിക്കാൻ അനുവാദമില്ല.

UMOJA ഗ്രാമത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ലെങ്കിലും സ്ത്രീകൾ ഗർഭിണികളാകുന്നു എന്ന ആരോപണം പൊതുവായുണ്ട്.സമീപ ഗ്രാമങ്ങളിലുള്ളവരാണ് പ്രധാനമായും ഈ ആരോപണം ഉന്നയിക്കുന്നവർ. ഇതിനുള്ള രണ്ടു കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കാനുള്ളത്.

ഒന്ന് ഇവിടെയെത്തുന്ന പല സ്ത്രീകളും പുരുഷന്മാരാൽ പീഡിപ്പിക്കപ്പെട്ട് ഗർഭിണികളായാണ് വരുന്നത്. രണ്ട് ഈ ഗ്രാമത്തിലുള്ള ചില സ്ത്രീകൾ പുറത്തു ജോലിക്കു പോകാറുണ്ടത്രെ. ഇക്കാര്യം അയൽ ഗ്രാമവാസികളും സ്ഥിരീകരിക്കുന്നുണ്ട്. അങ്ങനെ പോകുന്നവർ അവിടെ ഇഷ്ടപ്പെട്ട പുരുഷന്മാരുമായി സമ്പർക്കത്തിലായി ഗർഭിണികളാകാറുണ്ട്.. ഇതിന്റെ പിന്നിൽ സാമ്പത്തിക നേട്ടവും ഒരു കാരണമാകാം.

എന്നാൽ ഈ വിഷയത്തിൽ കൃത്യമായ ഒരു വിലയിരുത്തൽ ബുദ്ധിമുട്ടാണ്. സർക്കാർ ഇവരെ ഈ ഗ്രാമം വിട്ടു പുറത്തുപോകു ന്നതിൽ നിന്ന് ശക്തമായി വിലക്കിയിട്ടുള്ളതാണ്.. ഇതുവരെ ഗ്രാമത്തിലെ അൻപതിലേറെ യുവതികൾ ഇവിടെ വന്നശേഷം ഗർഭിണികളാകുകയും കുഞ്ഞുങ്ങൾക്ക് ജന്മം നല്കുകയും ചെയ്തിട്ടുണ്ട്..

തൊട്ടടുത്ത ഗ്രാമവാസികൾ ” സ്വയം ഗർഭിണികളാകുന്ന സ്ത്രീകൾ ” എന്നാണ് ഉമോജ ഗ്രാമക്കാരെപ്പറ്റി മറ്റുള്ളവരോട് സംബോധനചെയ്യുന്നത്.

×