കിലുവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണതയില്‍ പരന്നൊഴുകി ലാവ പ്രവാഹം, ചിത്രങ്ങള്‍ ..

പ്രകാശ് നായര്‍ മേലില
Friday, May 11, 2018

അമേരിക്കയിലെ ഹവായ് ദ്വീപിലുള്ള കിലുവ ( Kilauea) അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഇപ്പോള്‍ അതിന്‍റെ രൌദ്രഭാവത്തിലാണ്. 32 വീടുകള്‍ തകര്‍ന്നു. 2000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അനേകം കാറുകളും കാര്‍ഷികവിളകളും കത്തി നശിച്ചു.

ഹാവായ് ഗവര്‍ണ്ണര്‍ അമേരിക്കന്‍ സര്‍ക്കാരിനോട് എല്ലാ അടിയന്തര സഹായങ്ങളും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനിയും ആയിരങ്ങളെ മാറ്റി പ്പാര്‍പ്പിക്കേണ്ടതുണ്ട്. ദ്വീപില്‍ പല സ്ഥലങ്ങ ളിലായി പത്തോളം ഭാഗങ്ങളില്‍ ലാവ പൊട്ടിയോഴു കുകയാണ്.. 12 മൈല്‍ ചുറ്റളവു പ്രദേശത്തു നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

അഗ്നിപര്‍വത വിസ്ഫോടനശേഷം 15 ഓളം ശക്ത മായ ഭൂചലനങ്ങള്‍ ഉണ്ടായത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി.റിക്ടര്‍ സ്കെയിലില്‍ 6.9 വരെ രേഖ പ്പെടുത്തിയ ഭൂചലനങ്ങള്‍ മൂലം ലാവാപ്രവാഹം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. 330 അടി വരെ ഉയരത്തി ലാണ് ലാവ പുറത്തേക്ക് തള്ളപ്പെടുന്നത്. ഇങ്ങനെ പുറന്തള്ളപ്പെട്ട ലാവ ഇതുവരെ 4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണതയില്‍ പരന്നു കഴിഞ്ഞു.

പല സ്ഥലത്തും ഭൂമി പിളര്‍ന്ന് അതുവഴി സള്‍ഫര്‍ ഡ്രൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങള്‍ പുറത്തേക്ക് വരുകയാണ്. റോഡുകളില്‍ പലയിടത്തും വിള്ളലുകള്‍ ദൃശ്യമാണ്.

കിലുവ അഗ്നിപര്‍വതം ഹവായ് ദ്വീപ സമൂഹ ത്തിലെ ഹീലോ ദ്വീപിലുള്ള 5 അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ്. സ്ഫോടനത്തെത്തുടര്‍ന്ന് വോള്‍ക്കാനോ നാഷണല്‍ പാര്‍ക്ക് അടച്ചുപൂട്ടി. ദ്വീപില്‍ ആകെ 1 ലക്ഷത്തി 85 ആയിരം ജനങ്ങളാണ് അധിവസിക്കു ന്നതെങ്കിലും വര്‍ഷാവര്‍ഷം 90 ലക്ഷം ടൂറിസ്റ്റുകളാണ് ഇവിടെ വന്നുപോകുന്നത്.

×