Advertisment

"വിശ്വസിക്കുക, ഭാരതത്തിന്റെ ലാഹോർ ഞാനാണ് പാക്കിസ്ഥാന് നൽകിയത് , സത്യം" ! - സിറിൽ റെഡ്ക്ളിഫ് നേതൃത്വത്തിൽ നടത്തിയ ഇന്ത്യാ -പാക്കിസ്ഥാൻ വിഭജനത്തിലെ അറിയപ്പെടാത്ത ഏടുകൾ

New Update

(ഇൻഡ്യ - പാക്കിസ്ഥാൻ അതിർത്തിനിർണ്ണയ കമ്മിറ്റിയുടെ ചെയർമാനായിരുന്ന സിറിൽ റെഡ്ക്ളിഫ് ( Cyril Radcliffe)ന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യാ -പാക്കിസ്ഥാൻ വിഭജനത്തിലെ അറിയപ്പെടാത്ത ഏടുകൾ)

Advertisment

publive-image

"പാക്കിസ്ഥാന്റെ പക്കൽ വലിയ പട്ടണങ്ങളൊ ന്നുമില്ലെന്ന സത്യം ഞാൻ മനസ്സിലാക്കി. അവരാവശ്യപ്പെട്ടിരുന്ന കൽക്കത്ത നഗരം ഞാൻ ഭാരതത്തിനു നേരത്തെതന്നെ കൈമാറിക്കഴിഞ്ഞിരുന്നു.

ലാഹോറിൽ ഹിന്ദുക്കളും സിഖുമത സ്ഥരുമായിരുന്നു ഭൂരിപക്ഷം. അവരായിരുന്നു അവിടുത്തെ പ്രോപ്പർട്ടികളുടെ ഭൂരിഭാഗം ഉടമ കളും. എതിർപ്പുകൾ ഞാൻ കാര്യമാക്കിയില്ല. പാക്കിസ്ഥാന് നല്ലൊരു പട്ടണം ലഭ്യമാക്കണമെന്ന എന്റെ ഉറച്ച തീരുമാനമാണ് ലാഹോർ നഗരം അവർക്കു നൽകിയതിനുപിന്നിൽ...

publive-image

എന്നാൽ ഞാൻ ഇസ്‌ലാം വിരോധിയാണെന്ന് അവർ പ്രചരിപ്പിച്ചു. നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാകും ഞാൻ ഹിന്ദുക്കളേക്കാൾ കൂടുതൽ മുസ്‌ലിം സമുദായത്തിന്റെ പക്ഷത്തായിരുന്നുവെന്ന്. എന്നിട്ടും പാക്കിസ്ഥാൻ എന്നോട് നീതിപുലർത്തിയില്ല. അർഹതയില്ലായിരുന്നിട്ടും ലാഹോർ പോലൊരു വലിയ നഗരം ഞാൻ സമ്മാനമായി നൽകിയതിന് ഒരു നന്ദിവാക്കുപോലും അവരിൽനിന്നു കിട്ടിയില്ല.പകരം നിന്ദയായിരുന്നു മിച്ചം.... " Cyril Radcliffe ന്റെ വാക്കുകളാണിത്.

ഇന്ത്യാ - പാക്കിസ്ഥാൻ അതിർത്തി വേർതിരിച്ചത് വളരെ ദുഷ്‌കരമായ കൃത്യമായിരുന്നു. പ്രലോഭനങ്ങളും , ഭീഷണികളും ,സമ്മർദ്ദങ്ങളും ഏറെയുണ്ടായി. പലതും തന്ത്രപരമായി കൈകാര്യം ചെയ്‌തെങ്കിലും ചിലതിലൊക്കെ നിക്ഷപക്ഷത പുലർത്താൻ തനിക്കു കഴിഞ്ഞില്ലെന്ന് Cyril Radcliffe ചില സ്വകാര്യസംഭാഷ ണങ്ങളിൽ തുറന്നു പറഞ്ഞിരുന്നു.

publive-image

എന്നാൽ ലാഹോറിന്റെ കാര്യത്തിൽ ആരുടേയും ഇടപെടൽ ഉണ്ടായി ല്ലെന്നത് വലിയ അത്ഭുതമായി അദ്ദേഹം കണക്കാക്കിയിരുന്നു. അതിർത്തിയിലെ ചെറിയ ഗ്രാമങ്ങൾക്കു വേണ്ടിവരെ രൂക്ഷമായ തർക്കങ്ങളുണ്ടായിരുന്നു.

ഇതാ മറ്റൊരുദാഹരണം. അതിർത്തിവിഭജനം നടക്കുന്ന സമയം. ലോർഡ് മൗണ്ട് ബാറ്റൺ ഒരു ദിവസം Cyril Radcliffe നെ അത്താഴത്തിനു ക്ഷണിച്ചു. മൗണ്ട് ബാറ്റന് അന്നറിയേണ്ടിയിരുന്നത് പഞ്ചാബിനെപ്പറ്റിയായിരുന്നു.

publive-image

പഞ്ചാബിന്റെ ഏതൊക്കെ ഭാഗം പാക്കിസ്ഥാനിൽ ചേർക്കണം, ഏതൊക്കെ ഭാരതത്തിൽ ചേർക്കണം എന്ന വ്യക്തമായ രൂപരേഖ Cyril Radcliffe തയ്യാറാക്കി ക്കഴിഞ്ഞിരുന്നു. എന്നാൽ മൗണ്ട് ബാറ്റന്റെ നിർബന്ധത്തിനു വഴങ്ങി അതിൽ വലിയ മാറ്റം വരുത്താൻ അദ്ദേഹം നിർബന്ധിതനാകുക യായിരുന്നു . നെഹ്രുവായിരുന്നു ഇതിനുപിന്നിൽ എന്നത് പകൽപോലെ വ്യക്തം.Cyril Radcliffe ഇവിടെ തീർത്തും നിസ്സഹായനായി...

ഫൈനൽ ആക്കിയ ലിസ്റ്റിൽ നിന്ന് അവസാനനി മിഷം മൗണ്ട് ബാറ്റന്റെ നിർബന്ധത്തിനുവഴങ്ങി പഞ്ചാബിലെ ഫിറോസപ്പൂർ ജില്ലയും സിരാ ത ഹസീലും ഇന്ത്യയിലേക്ക് ചേർക്കപ്പെട്ടു. നെഹ്രുവിന്റെ സമ്മർദ്ദമായിരുന്നു കാരണം. നെഹ്‌റുവിനെ എതിർക്കാൻ മൗണ്ട് ബാറ്റാനാകു മായിരുന്നില്ല. ..

അതിർത്തിനിർണ്ണയത്തിൽ മുഹമ്മദലി ജിന്ന തീർത്തും അതൃപതനായിരുന്നു. ബംഗാളിലും ,പഞ്ചാബിലും അദ്ദേഹം ആഗ്രഹിച്ച പ്രദേശങ്ങൾ ലഭിച്ചില്ല എന്നതുതന്നെയായിരുന്നു കാരണം. ജിന്നയും മൗണ്ട് ബാറ്റണുമായി Cyril Radcliffe ന്റെ സാന്നിദ്ധ്യത്തിൽ ഇത് സംബന്ധമായ വാക്കേറ്റം നടന്നു.

publive-image

" നിങ്ങൾക്ക് ലഭിക്കുക വളരെ ദുർബലമായ ഒരു പാക്കിസ്ഥാനായിരിക്കും,ഇതിലെന്താണ് നിങ്ങൾ നേട്ടമു ണ്ടാക്കാൻ പോകുന്നത്? ഇതിനപ്പുറം ഒരു ഗ്രാമം പോലും നിങ്ങൾക്ക് ലഭിക്കാൻ പോകുന്നില്ല.ഭാരതത്തിന്റെ ഭാഗമാകുന്നതല്ലേ നല്ലത് ? " മൗണ്ട് ബാറ്റന്റെ ഈ ഉപദേശം ജിന്നയെ കൂടുതൽ കോപാകുലനാക്കി.

അദ്ദേഹം മൗണ്ട് ബാറ്റന്റെ മുഖത്തുനോക്കി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു .." നിങ്ങൾ ചെറുതോ വലുതോ ആയ ഏതു പ്രദേശം തന്നാലും അതെനിക്ക് പ്രശ്നമല്ല. കിട്ടുന്ന സ്ഥലം കാത്തുസൂക്ഷിക്കാനും സ്വന്തമായി നിലനിർത്താനും എനിക്കറിയാം, അതുമതി " ഇതുപറഞ്ഞു നടന്നകന്ന ജിന്നയെ അനുനയിപ്പിക്കാൻ ആരും ശ്രമിച്ചതുമില്ല.

(സോഴ്സ് . കുൽദീപ് നയ്യാരുടെ പുസ്തകം 'സ്‌കൂപ്' കൂടാതെ Inside Stories from Partition to the present ,The Partition of India and Mountbatten , News Article ,BN , etc etc ).

Advertisment