Advertisment

ജീവന്‍ പണയം വച്ചൊരു വിനോദയാത്ര. മുതലകള്‍ നിറഞ്ഞ തടാകത്തില്‍ ഏതു നിമിഷവും മറിയാന്‍ സാദ്ധ്യതയുള്ള ഒരു ചങ്ങാടത്തില്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ചൈനയിലെ ഷാന്‍ കായ് നഗരത്തിനടുത്തുള്ള ഒരു തടാകത്തിലാണ് അപകടകാരികളായ മുതലയ്ക്ക് ചങ്ങാടത്തില്‍ ചുറ്റിനടന്നു തീറ്റ കൊടുക്കുന്ന വിനോദം അരങ്ങേറിയിരുന്നത്‌.

Advertisment

publive-image

ഒരു വ്യക്തിയുടേതായിരുന്നു തടാകം. 15 പേരേ കയറ്റിയിരുന്ന ചങ്ങാടത്തിനു ചുറ്റും ഇരുമ്പ് ഗ്രില്‍ ഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധമായിട്ടായിരുന്നു ഈ വിനോദ സഞ്ചാര കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ചങ്ങാടം ഏതു നിമിഷവും മറിയാന്‍ സാദ്ധ്യതയുള്ളതും 5 പേര്‍ക്ക് പോലും യാത്രചെയ്യാന്‍ Capacity ഇല്ലാത്തതുമാണെന്ന് കണ്ടെത്തി.

publive-image

എന്തായാലും ഇക്കഴിഞ്ഞ ദിവസം അധികൃതര്‍ ഈ രഹസ്യ വിനോദ കേന്ദ്രം പൂട്ടിക്കെട്ടി നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു. ഒരു സഞ്ചാരിയില്‍ നിന്ന് 2000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ സംഖ്യയാണ് ഈടാക്കിയിരുന്നതത്രേ. നീളമുള്ള കമ്പുകളില്‍ കൊരുത്തായിരുന്നു ആളുകള്‍ മുതലകള്‍ക്ക് മാംസവും മറ്റു തീറ്റകളും നല്‍കിയിരുന്നത്.

publive-image

ഈ ചിത്രങ്ങള്‍ ഒരു സഞ്ചാരി സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പോസ്റ്റ്‌ ചെയ്തതാണ് അധികാരികള്‍ അറിയാനും മേല്‍നടപടികള്‍ സ്വീകരിക്കാനും കാരണമായത്‌..

publive-image

publive-image

Advertisment