Advertisment

നമ്മുടെ നേതാക്കള്‍ ഇവരെ കണ്ടുപഠിക്കട്ടെ !

New Update

തായ്‌ ലാന്‍ഡ് ഉപപ്രധാനമന്ത്രിയും , ബ്രിട്ടീഷ് മന്ത്രിയും രാജിവച്ചത് മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങളുടെ അന്തസ്സത്ത കാത്തു സംരക്ഷിച്ചു കൊണ്ടാണ്.

Advertisment

കഴിഞ്ഞയാഴ്ച നടന്ന ഈ രണ്ടു സംഭവങ്ങളും ലോകശ്രദ്ധ പിടിച്ചുപറ്റുകയും ജനാധിപത്യ വിശ്വാസികളുടെ ഒന്നാകമാനം പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത സംഭവങ്ങളാണ്.

publive-image

<രാജി പ്രഖ്യാപിച്ചു മടങ്ങുന്ന ലോര്‍ഡ്‌ ബെറ്റ്>

ബിട്ടനിലെ International Develoment മന്ത്രി ലോര്‍ഡ്‌ ബെറ്റ് ബ്രിട്ടീഷ് പാര്‍ലമെന്‍റ് ആയ ഹൗസ് ഓഫ് ലോര്‍ഡ്സിലെ ചോദ്യോത്തരവേളയില്‍ എത്താന്‍ 60 സെക്കണ്ട് അതായത് കേവലം ഒരു മിനിട്ട് താമസിച്ചതിന് അദ്ദേഹം സഭയോട് ക്ഷമാപണം നടത്തിയശേഷം സഭാംഗങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് താന്‍ മന്ത്രിപദം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു പുറത്തുപോകുകയായിരുന്നു.

തുടര്‍ന്ന് അദ്ദേഹം തന്‍റെ രാജി , പ്രധാനമന്ത്രി തെരേസാ മേക്ക് സമര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ രാജി ആരും ആവശ്യപ്പെട്ടില്ലായിരുന്നു. 60 സെക്കണ്ട് താമസിച്ചതിനു അദ്ദേഹം സ്വയം തീരുമാനിച്ചതാണ് രാജി.

അതുപോലെതന്നെ തായ് ലാന്‍ഡിലെ ഉപ പ്രധാന മന്ത്രി പ്രാവിത് വാംഗ് സുവാന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കയ്യുയര്‍ത്തിയതിനെത്തുടര്‍ന്ന് കയ്യില്‍ കെട്ടിയിരുന്ന വിലയേറിയ വാച്ച് മാധ്യമങ്ങളുടെ ദൃഷ്ടിയില്‍പ്പെടുകയും വിവരം വൈറലാകുകയുമായിരുന്നു. അദ്ദേഹത്തിന്‍റെ പക്കല്‍ 25 ല്‍പ്പരം വാച്ചുകള്‍ ഉണ്ടെന്നായി ആരോപണങ്ങള്‍. ഇതൊക്കെ എവിടെനിന്ന് വന്നു ? ആര് നല്‍കി ?

publive-image

<വേദിയില്‍ കയ്യുയര്‍ത്തി മുഖം മറക്കുന്ന പ്രാവിത് വാംഗ് സുവാന്‍. കയ്യില്‍ വിലയേറിയ വാച്ചും കാണാം>

തന്‍റെ പക്കലുള്ള ഈ വിലകൂടിയ വാച്ചിനെപ്പറ്റിയുള്ള വിവരങ്ങള്‍ അദ്ദേഹം പരസ്യപ്പെടുത്തിയിരുന്നില്ല എന്നാരോപിച്ച് തായ് ലാന്‍ഡി ലെ 61200 പേര്‍ ഒപ്പിട്ട ഒരു ഭീമന്‍ ഹര്‍ജിയിലൂടെ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രാവിത് വാംഗ് സുവാന്‍ ഉപപ്രധാനമാന്ത്രിപദം രാജിവച്ചൊഴിയുകയായിരുന്നു.

ഈ രണ്ടു സംഭവങ്ങളും ജനാധിപത്യ മൂല്യങ്ങളുടെ ഉയര്‍ന്ന നിലവാരമാണ് ലോകത്തിനാകമാനം കാട്ടിത്തന്നിരിക്കുന്നത്.

മന്ത്രിപദത്തിനു വേണ്ടി കോടികള്‍ മുടക്കാനും , ഖജനാവ് കട്ടതും, ബജറ്റ് വിറ്റതും, പെണ്ണ് പിടിത്തവും, കോഴ വാങ്ങിയതും ഒക്കെ കയ്യോടെ പിടിച്ചാലും ഒരുളുപ്പും അറപ്പുമില്ലാതെ അധികാരത്തി ല്‍ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കള്‍ ഇത് കാണണം.. ജനാധിപത്യത്തിന്‍റെ വില എന്തെന്ന് ഇവര്‍ കാട്ടിത്തന്ന മാതൃകയില്‍ നിന്ന് മനസ്സിലാക്കണം.

Advertisment