Advertisment

കോടീശ്വരരായ നായ്ക്കളുടെ ഗ്രാമം. ആളുകള്‍ വസ്തുവകകളും പണവും സാധനങ്ങളും നായകളുടെ സംരക്ഷണത്തിനായി നല്‍കുന്നു

New Update

തിശയകരമായി തോന്നാം പക്ഷേ വാസ്തവമാണ്. ഇവിടെയുള്ള ഓരോ നായയും കോടിശ്വരരാണ്. ഗുജറാത്തിലെ മെഹ്‌സാനാ ജില്ലയിലെ 'പഞ്ചോത്' എന്ന ഗ്രാമത്തിലുള്ള 'Madh ni Pati Kutariya' എന്ന ട്രസ്റ്റിന്റെ അധീനതയിലുള്ള 70 നാടൻ നായ്ക്കളാണ് കോടികളുടെ അധിപർ.

Advertisment

publive-image

അത് ഒരു ചരിത്രമാണ്. പാഞ്ചോത് ഗ്രാമീണർ പരമ്പരാഗതമായി നായകളെ ഏറെ സ്നേഹിക്കുന്നവരാണ്. അതേപ്പറ്റി ഗ്രാമത്തിൽ പല കഥകളും പ്രചരിക്കുന്നുണ്ട്. നായ്ക്കൾ അനാഥരായി അലഞ്ഞുനടക്കാതെ അവയെ സ്ഥിരമായി സംരക്ഷിക്കണമെന്ന ആവശ്യത്തിന്മേൽ ഏകദേശം 80 വർഷങ്ങൾക്കുമുൻപ് ഗ്രാമീണർ തുടങ്ങിവച്ച സംരംഭമാണ് ഇന്ന് വലിയൊരു ട്രസ്റ്റായി മാറിയിരിക്കുന്നത്.

തങ്ങളുടെ വസ്തുവകകളിൽനിന്നും പാടങ്ങളിൽനിന്നും ഒരു സെന്റുമുതൽ 50 സെന്റുവരെ സ്ഥലം ആളുകൾ നായകളുടെ സംരക്ഷണത്തിനായി സംഭാവന ചെയ്തുവന്നു. ഇതുകൂടാതെ പണവും സാധനങ്ങളും വേറെയും നൽകിയിരുന്നു.

അക്കാലത്ത് വസ്തുവകകൾക്ക് ഇന്നത്തെപ്പോലെ വലിയ വിലയില്ലായിരുന്നു. അങ്ങനെകിട്ടിയ വസ്തുവകകളുടെയെല്ലാം മേൽനോട്ടം കർഷകരായ പട്ടേൽ സമുദായക്കാരെ ഏൽപ്പിക്കുകയും അതിലെ കൃഷിയിൽ നിന്നുള്ള ആദായത്തിന്റെ ഒരു ഭാഗം നായകളുടെ സംരക്ഷണത്തിനായി നൽകുകയുമായിരുന്നു.

2005 ൽ ഈ വസ്തുവകകളും സമ്പത്തും ചേർത്ത് Madh ni Pati Kutariya ( നായകളുടെ ആവാസ മഠം ) എന്ന ഒരു ട്രസ്റ്റിന് രൂപം നൽകുകയും ഗ്രാമത്തിലെ നായകളുടെ സംരക്ഷണം അവർ ഏറ്റെടുക്കുകയുമായിരുന്നു. ഇപ്പോൾ 70 നായകളാണ് ട്രസ്റ്റിന്റെ സംരക്ഷണയിൽ ഉള്ളത്. ആകെ ദാനമായി ലഭിച്ച വസ്തു 22 ഏക്കറാണ്.

publive-image

മെഹ്‌സാനാ - രാധൻപൂർ ബൈപ്പാസ് റോഡ് ഈ വസ്തുവിനോട് ചേർന്നുവന്നതോടു കൂടി വസ്തുവിന് പതിന്മടങ്ങു വിലവർദ്ധിക്കുകയായിരുന്നു. ഒരേക്കറിന് ഇപ്പോൾ 3.5 കോടി രൂപ വിലയുണ്ട്. അതായത് 22 ഏക്കർ വസ്തുവിന്റെ ഇപ്പോഴത്തെ വില 77 കോടിയിൽ അധികമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ഉടമകളായ 70 നായകളും ഇന്ന് കോടീശ്വരരായി മാറിക്കഴിഞ്ഞിരിക്കുന്നു.

ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വസ്തുവും നിലങ്ങളും കൃഷിചെയ്യാനായി ഓരോവർഷത്തേക്കു ലേലം വിളിയി ലൂടെ കർഷകർക്ക് പാട്ടത്തിനുനൽകുകയാണ് പതിവ്. ഇങ്ങനെകിട്ടുന്ന തുക നായകളുടെ ആഹാരത്തിനും, ചികിത്സയ്ക്കും ,സംരക്ഷണത്തിനുമായാണ് ചെലവഴിക്കുന്നത്.

2015 ൽ നായകൾക്ക് ആഹാരം പാചകം ചെയ്യാനായി ഒരു കെട്ടിടവും അടുക്കളയും ( റോട്ട്ലാ ഘർ ) നിർമ്മിക്കുകയും രണ്ടുപേരെ ഇതിനുവേണ്ടി സ്ഥിരമായി നിയമിക്കുകയുമായിരുന്നു. ഒരു ദിവസം ഇറച്ചിയും മീനും കൂടാതെ 30 കിലോ അട്ടയുടെ റൊട്ടിയുമാണ് ഇവിടെ തയ്യാറാക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഡോക്ടറുടെ സേവനവും നായകൾക്ക് ലഭ്യമാണ്.

publive-image

അധികം വരുന്ന ആഹാരസാധനങ്ങൾ പാഴാക്കാതെ വാഹനത്തിൽ കൊണ്ടുപോയി മെഹ്‌സാനാ നഗരത്തിലെ തെരുവുനായകൾക്കു വിതരണം ചെയ്യുകയാണ് പതിവ്. വിശേഷ ദിവസങ്ങളിൽ തെരുവോര ങ്ങളിൽ നായകൾക്കായി വൈകിട്ട് 7 മണിമുതൽ രാത്രി 11 മണിവരെ വാഹനത്തിൽ ചുറ്റിനടന്ന് ആഹാരവി തരണവും ഇവർ നടത്താറുണ്ട്.

ആട്ടയുൾപ്പെടെ ആഹാരസാധനങ്ങൾ ദാനമായി ഇപ്പോഴും ആളുകൾ നൽകുന്നുണ്ട്. കൂടാതെ ആഹാരം പാചകം ചെയ്യാൻ ഗ്രാമീണർ പലരും സഹായിക്കുന്നുമുണ്ട്. വലിയൊരു പുണ്യകർമ്മമായാണ് ഗ്രാമീണർ ഇതിനെ കാണുന്നത്.

സ്വാർത്ഥതമൂലം മനുഷ്യർ പരസ്പ്പരം തിരിച്ചറിയാൻപോലും മടിക്കുന്ന ഇക്കാലത്ത് നായകളോട് വാത്സല്യവും സ്നേഹവും പുലർത്തുന്ന പാഞ്ചോത് ഗ്രാമീണർ വളരെ വെത്യസ്ഥരാണ്.

Advertisment