Advertisment

ഗൂഗിള്‍ റാഞ്ചിയ പെണ്‍കുട്ടി. പെണ്‍കുട്ടികളെ അപശകുനമായി കാണുന്ന നാട്ടില്‍ നിന്നൊരു മിടുമിടുക്കി കരസ്ഥമാക്കിയത് ആരും കൊതിക്കുന്ന ഗൂഗിള്‍ പാക്കേജ്

New Update

പ്രതിമാസം 9 ലക്ഷം രൂപാ ശമ്പളം, പ്രതിവര്‍ഷ പാക്കേജ് ഒരു കോടി 8 ലക്ഷം രൂപ. പെണ്‍കുട്ടികളെ അപശകുനമായി കാണുന്ന നാട്ടില്‍ നിന്നൊരു മിടുമിടുക്കി കരസ്ഥമാക്കിയത് ആരും കൊതിക്കുന്ന ഗൂഗിള്‍ പാക്കേജ്.

Advertisment

ആമസോണ്‍, മൈക്രോസോഫ്റ്റ്, മെഴ്സിഡസ് കമ്പനി കളെ പിന്നിലാക്കിയാണ് ഗൂഗിള്‍, ഈ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ബിരുദധാരിണിയായ കൊച്ചുസുന്ദരിയെ സ്വന്തമാക്കിയത്.

publive-image

കേവലം 24 വയസ്സ് പ്രായം. എഞ്ചിനീയറിംഗ് പാസ്സാ യിട്ട് 4 വര്‍ഷം. ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്ന ക്കടുത്തുള്ള ഖഗോള്‍ ഗ്രാമത്തിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ വളര്‍ന്ന മധുമിതാ കുമാര്‍ ആണ് ഇന്ന് വീടിനും നാടിനും അഭിമാനമായി മാറിയിരിക്കുന്നത്.

മധുമിത 2010 ല്‍ പ്ലസ് 2 പാസ്സായത്‌ കേവലം 86% മാര്‍ക്ക് വാങ്ങിയായിരുന്നു. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ പാടില്ല എന്ന കുടുംബത്തിലെ കാരണവര്‍മാരുടെ കല്‍പ്പനയെ എതിര്‍ക്കാന്‍ ആര്‍ക്കും കരുത്തില്ലയിരുന്നു. തുടര്‍ന്ന് മധുമിതയ്ക്ക് വേണ്ടി വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങുകയും ചെയ്തു. കലുഷിതമായ മനസ്സുമായി രാത്രികള്‍ പകലാക്കി, മധുമിത കണ്ണീര്‍വാര്‍ത്തു കഴിഞ്ഞ നാളുകള്‍. അമ്മ മാത്രമായിരുന്നു ഏക ആശ്രയം.

publive-image

മുന്‍രാഷ്ട്രപതി APJ അബ്ദുല്‍ കലാമിന്‍റെ കടുത്ത ആരാധികയും അദ്ദേഹത്തെ മാത്രം മാര്‍ഗ്ഗദര്‍ശി യുമായി കാണുന്ന മധുമിത, തനിക്കിപ്പോള്‍ വിവാഹം വേണ്ടെന്നും എഞ്ചിനീയര്‍ ആകാനാണ് താല്‍പ്പ ര്യമെന്നും എല്ലാ ധൈര്യവും സംഭരിച്ചു പിതാവി നോട് തുറന്നുപറഞ്ഞു ...

റെയില്‍വേ സെക്യൂരിറ്റി ഫോഴ്സില്‍ അസിസ്റ്റന്റ്റ് കമ്മിഷണര്‍ ആയ പിതാവ് കുമാര്‍ സുരേന്ദ്ര ശര്‍മ്മ മകളുടെ എഞ്ചിനീയര്‍ ആകണമെന്ന ആഗ്രഹത്തിനു മുന്നില്‍ മനസ്സില്ലാമനസ്സോടെ ഒടുവില്‍ വഴങ്ങുക യായിരുന്നു ...

എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ മധുമിത യ്ക്ക് ക്യാമ്പസ് സെലക്ഷനിലൂടെ ബാംഗ്ലൂര്‍ APG കമ്പനിയില്‍ ജോലി ലഭിച്ചു. അവിടെയായിരുന്നു ഇതുവരെയും ജോലിചെയ്തിരുന്നത്.IAS ആകണ മെന്ന സ്വപ്നം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന മധുമിത തല്‍ക്കാലം ഗൂഗിള്‍ നല്‍കിയ പദവിയില്‍ വളരെ സന്തോഷവതിയാണ്.

publive-image

മികച്ച ഓഫറുകളുമായി ആമസോണ്‍, മൈക്രോസോ ഫ്റ്റ്, മെഴ്സിഡസ് ,ഗൂഗിള്‍ കമ്പനികള്‍ മധുമിതയെ സമീപിക്കുകയായിരുന്നു. ഒടുവില്‍ ഗൂഗിള്‍ ഓഫര്‍ ചെയ്ത ഒരു കോടി 8 ലക്ഷം രൂപയുടെ പ്രതിവര്‍ഷ പാക്കേജ് മധുമിത സ്വീകരിക്കുകയും അവരുടെ സ്വിറ്റ്സര്‍ലന്‍ഡ് ഓഫീസില്‍ ഇന്നലെ ( 07/05/2018) Technical Solution Engineer എന്ന പദവിയില്‍ അവര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

എ പി ജെ അബ്ദുള്‍കലാമിന്റെ പാതകള്‍ പിന്തുടരുന്ന തന്‍റെ മകളെയോര്‍ത്ത് ഇന്നു താനും കുടുംബവും മാത്രമല്ല നാടുമുഴുവന്‍ അഭിമാനം കൊള്ളുന്നുവെന്നാണ് മധുമിതയുടെ പിതാവ് കുമാര്‍ സുരേന്ദ്ര ശര്‍മ്മ പറയുന്നത്.

മധുമിതയുടെ ഇളയ സഹോദരി ഇന്‍ഡോറില്‍ MBBS അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.ഏറ്റവും ഇളയ സഹോദരന്‍ ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു.

Advertisment