Advertisment

ഗാന്ധിജി വംശീയ വിരോധിയാണെന്ന ആരോപണം: പ്രതിമ ഇളക്കിമാറ്റി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഘാനയുടെ തലസ്ഥാനമായ അക്ക്ര (ACCRA ) യിലെ യൂണിവേഴ്‌സിറ്റി പരിസരത്തു സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായ പ്രതിമ, വൻപ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ ഇന്നലെ അവിടെ നിന്ന് ഇളക്കി മാറ്റുകയായിരുന്നു..

Advertisment

publive-image

സൗത്ത് ആഫ്രിക്കയിലെ താമസക്കാലത്ത് കറുത്തവർഗ്ഗക്കാരെപ്പറ്റി വളരെ മോശം പരാമർശങ്ങൾ ഗാന്ധിജി നടത്തിയിട്ടുണ്ടെന്നും കറുത്ത വർഗ്ഗക്കാരേക്കാൾ ഭാരതീയർ ഉന്നതശ്രേണിയിലുള്ളവരാണെന്ന് അദ്ദേഹം പലതവണ പ്രതിപാദിച്ചിട്ടുണ്ടെന്നും പ്രക്ഷോഭകാരികളും വിദ്യാർത്ഥികളും അവകാശപ്പെടുന്നു. മാത്രവുമല്ല ദക്ഷിണാഫ്രിക്കൻ താമസകാലത്ത് ഗാന്ധിജി പ്രവർത്തിച്ചത് ഭാരതീയർക്കുവേണ്ടി മാത്രമാണെന്നും ഇവർ ആരോപിക്കുന്നു.

publive-image

ഗാന്ധിജി വർണവിവേചനം വച്ചുപുലർത്തിയിരുന്ന വ്യക്തിയായിരുന്നെന്ന അഭിപ്രായത്തിന് ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. നിരവധി ബുക്കുകളും ലേഖനങ്ങളും ഇതുമായി ബന്ധപ്പെട്ട് അവർ ഉദ്ധരിക്കുന്നുമുണ്ട്.

2016 ൽ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖർജി യാണ് തന്റെ ഘാന സന്ദർശനവേളയിൽ ഗാന്ധിജിയുടെ പ്രതിമ അവിടുത്തെ യൂണിവേഴ്സിറ്റി കാമ്പസ്സിൽ അനാവരണം ചെയ്തത്. അന്നുമുതൽ വിദ്യാർത്ഥികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രക്ഷോഭണം നടത്തിവരികയായിരുന്നു.

publive-image

ഭാരതവുമായുള്ള ഘാനയുടെ നല്ല ബന്ധം പരിഗണിച്ചു പ്രതിമ മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കാമെന്ന സർക്കാർ തീരുമാനവും എതിർപ്പുകൾ മൂലം നടന്നില്ല.

ഇതിനിടെ രാജ്യത്തെ രണ്ടാമത്തെ പട്ടണമായ Blantyre ൽ മറ്റൊരു ഗാന്ധിപ്രതിമ സ്ഥാപിക്കാനുള്ള സർക്കാർ ശ്രമവും പ്രക്ഷോഭങ്ങൾ മൂലം ഉപേക്ഷിക്കുകയായിരുന്നു.

Advertisment