Advertisment

അപൂര്‍വ്വ ദൃശ്യം. കളക്ടര്‍ക്കു മുന്നില്‍ നിശബ്ദപരാതിയുമായി..

New Update

കഴിഞ്ഞ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ റായ്ബ റേലി ജില്ലാ കളക്ട്രേറ്റില്‍ വൈകിട്ട് നാലുമണിക്ക് കലക്ടര്‍, ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ( CMO) എന്നിവരുടെ അദ്ധ്യക്ഷതയില്‍ നടന്ന ആരോഗ്യ വകുപ്പ് മീറ്റിങ്ങില്‍ തന്‍റെ കുഞ്ഞുമായി കടന്നുവന്ന പെണ്‍കുരങ്ങ് നേരെ കളക്ടര്‍, CMO എന്നിവര്‍ക്ക് നേരെ മേശപ്പുറത്ത് കയറി ഇരിപ്പായി.

Advertisment

publive-image

വളരെനേരം ഇരുവരുടെ യും മുഖത്തു മാറി മാറി നോക്കിയ ശേഷം മേശയുടെ വശത്ത് പോയി ഉറക്കമായി..

ഇതിനിടെ ആളുകള്‍ കൊണ്ടുവന്ന ബിസ്ക്കറ്റും വെള്ളവും അമ്മക്കുരങ്ങ് കൈനീട്ടി വാങ്ങി കഴി ക്കുകയും ,കുഞ്ഞിനു നല്‍കുകയും ചെയ്തു. ആളുകള്‍ കുരങ്ങിനൊപ്പം സെല്‍ഫിയെടുക്കാനും മറന്നില്ല.

2.30 മണിക്കൂര്‍ അവിടെ ചെലവിട്ടശേഷം ആറരക്കാണ് കുരങ്ങു മടങ്ങിയത്. പുറത്തെ തണുപ്പിന്‍റെ കാഠിന്യം കൊണ്ടാകാം കുരങ്ങു അകത്തുവന്നതെന്നാണ് CMO അഭിപ്രായപ്പെട്ടത്.

Advertisment