ഈ ചിത്രത്തില്‍ കാണുന്ന യുവതി ഇന്ന് ജീവിച്ചിരിപ്പില്ല ? ക്രൂരമായി കൊലചെയ്യപ്പെടാന്‍ ഇവര്‍ ചെയ്ത തെറ്റ് പൊന്നോമനയായ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചത് !

പ്രകാശ് നായര്‍ മേലില
Monday, April 30, 2018

പെണ്‍കുഞ്ഞു ജനിച്ചതിനു പ്രതികാരം. ക്രൂരമായി മര്‍ദ്ദിച്ച് ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കൊന്നു. കേവലം രണ്ടര വയസ്സുള്ള ദൃക്സാക്ഷിയായ മകന്‍റെ മൊഴി കുടുംബത്തെ മുഴുവന്‍ ജയിലിലേക്ക് നയിച്ചു.

ഈ ചിത്രത്തില്‍ കാണുന്ന യുവതി ഇന്ന് ജീവിച്ചിരിപ്പില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അവരെ സ്വന്തം ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചശേഷം തലയില്‍ കുപ്പി കൊണ്ടടിച്ചു നിലത്തുവീഴ്ത്തി.

അവിടെ നിന്ന് വലി ച്ചിഴച്ചു ബാത്ത് റൂമില്‍ കൊണ്ടുപോയി തലവ ഴി മണ്ണെണ്ണ ഒഴിച്ചു കൊളുത്തി ബാത്ത്‌റൂം പുറത്തു നിന്നടക്കുകയായിരുന്നു…

മദ്ധ്യപ്രദേശിലെ ഖണ്ഡ്വ യിലുള്ള ബട്വാനി ഗ്രാമനിവാ സിയായ മൊയിനുദ്ദീന്‍റെ ഭാര്യ സാദിയ എന്ന 25 കാരിയാണ് ഈ ഹതഭാഗ്യ. ആദ്യപ്രസവത്തില്‍ ആണ്‍കുട്ടിയായിരുന്നു. അവനു രണ്ടരവയസ് പ്രായമുണ്ട്.

രണ്ടാമത്തെ പെണ്‍കുഞ്ഞു പിറന്നത്‌ 8 മാസം മുന്‍പും. അന്നുമുതല്‍ ഭര്‍ത്താവും ഭര്‍തൃ പിതാവും ,മാതാവും ജ്യേഷ്ടനും ചേര്‍ന്ന് സാദിയയെ നിരന്തരം ഉപദ്രവിക്കുക പതിവായിരുന്നു.

സാദിയയുടെ ഭര്‍ത്താവിന്‍റെ ജ്യേഷ്ടന് ആറു പെണ്മ ക്കളാണ്. ജ്യേഷ്ടത്തിയും ആറാമത്തെ പ്രസവശേഷം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു…

സംഭവദിവസം സാദിയയുടെ വീട്ടുകാര്‍ സ്ത്രീധന ബാക്കിയായി നല്‍കാനുള്ള 18 ഗ്രാം സ്വര്‍ണ്ണത്തെ ച്ചൊല്ലിയാണ് വഴക്കുതുടങ്ങിയത്. വിവാഹസ മയത്ത് പറഞ്ഞുറപ്പിച്ച സ്വര്‍ണ്ണം വിഹാഹശേഷം തൂക്കിനോക്കിയപ്പോള്‍ 18 ഗ്രാം കുറവുണ്ടായിരുന്നു.

വഴക്ക് ഒടുവില്‍ പതിവുപോലെ രണ്ടാമത് ജനിച്ച പെണ്‍കുട്ടിയില്‍ വന്നെത്തി. ഇനിയീ വീട്ടില്‍ പെണ്‍കുട്ടികളെ വളര്‍ത്താന്‍ കഴിയില്ലെന്ന് മോയിനുദീന്‍ പറഞ്ഞതാണ് വഴക്ക് രൂക്ഷമാകാന്‍ കാരണം.

സാദിയ ബാത്‌റൂമില്‍ കയറി സ്വയം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി എന്നാണ് ഭര്‍ത്താവും വീട്ടുകാരും പോലീസിനു മൊഴിനല്‍കിയത്..

എന്നാല്‍ കൊല്ലപ്പെട്ട സാദിയയുടെയും മൊയിനുദ്ദീ ന്‍റെയും രണ്ടര വയസ്സുള്ള മകന്‍ പര്‍വേഷ് എല്ലാത്തിനും ദൃക്സാക്ഷിയായിരുന്നു. അവന്‍ പോലീസിനോട് നടന്ന സംഭവം വിശദമായി വിവരിച്ചു.

” പപ്പാ മമ്മിയെ ആദ്യം ബെല്‍റ്റു കൊണ്ട് തല്ലി, പിന്നീട് കുപ്പിയെടുത്തു തലയ്ക്കടിച്ചു. നിലത്തുവീണ മമ്മിയെ തുടരെ ചവുട്ടി. പിന്നെ വലിച്ചിഴച്ചു ബാത്ത് റൂമില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു കൊന്നു..”

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോയിനുദ്ദീന്‍. മാതാപിതാക്കള്‍ , ഒരു സഹോദരി എന്നീ 4 പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌ മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

സാദിയയുടെ കുടുംബവും ഖണ്ട്വാ യിലെ ‘പൈഗാം ഏ ഇന്‍സാനിയത്ത്’ എന്ന സംഘടനയും കുറ്റവാളി കള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി രംഗത്തുണ്ട്…

കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ കുട്ടികളുടെ മൊഴി വളരെ നിര്‍ണ്ണായകമാണ്. കുട്ടികളുടെ മനസ്സില്‍ ആരോടും പ്രത്യേക വിദ്വേഷം ഉണ്ടാകാറില്ല.അതുകൊണ്ടുതന്നെ അവരില്‍ കളങ്കമില്ല. അവര്‍ പറയുന്നത് പൂര്‍ണ്ണ സത്യമായി കോടതികള്‍ കണക്കാക്കുന്നു.

×