അവള്‍ അതിമോഹമുള്ള സ്ത്രീയായിരുന്നു – മുഹമ്മദ്‌ ഷാമിയുടെ ഭാര്യ ഹസീന്‍ ജഹാനെതിരേ ആദ്യഭര്‍ത്താവിന്‍റെ വെളിപ്പെടുത്തലുകള്‍

പ്രകാശ് നായര്‍ മേലില
Monday, March 12, 2018

 

” അവള്‍ക്ക് പ്രശസ്തയാകാനും പണം സമ്പാദിക്കാനുമുള്ള അതിമോഹമായിരുന്നു. എന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചവള്‍ എന്തിനുപോയി എന്ന് ഇന്നുമറിയില്ല. 2010 ല്‍ വേര്‍പിരിഞ്ഞശേഷം ഇന്നുവരെ തമ്മില്‍ സംസാരിച്ചിട്ടില്ല. മക്കളുമായി അടിക്കടി ഫോണില്‍ സംസാരിക്കാറുണ്ട്.”

ക്രിക്കറ്റര്‍ മുഹമ്മദ്‌ ഷാമിയുടെ ഭാര്യ ഹസീന്‍ ജഹാന്റെ ആദ്യഭര്‍ ത്താവ് എസ്.കെ സൈഫുദ്ദീന്‍റെ വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. സൈഫുദ്ദീന്‍ പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയില്‍ സൂരി മാര്‍ക്കറ്റ് ഏരിയയില്‍ ഒരു ചെറിയ പലചരക്ക് കട നടത്തുക യാണ്.

ഇവരുടെ വിവാഹം 2002 ലാണ് നടന്നത്. ഇതില്‍ 14 ഉം 10 ഉം വയസ്സ് വീതമുള്ള രണ്ടു പെണ്മക്കളുമുണ്ട്. ഒരാള്‍ ഇപ്പോള്‍ പത്തിലും മറ്റേയാള്‍ ആറിലും പഠിക്കുന്നു. രണ്ടുപേരും പിതാവ് സൈഫുദ്ദീ നൊപ്പമാണ് കഴിയുന്നത്‌. 2010 ഇവര്‍ പരസ്പ്പരം വേര്‍പിരിഞ്ഞു. സൈഫുദ്ദീനും ഹസീന ജഹാനും അടുത്ത ഗ്രാമക്കാരും .സഹപാഠികളുമായിരുന്നു, അതുവഴി ഉണ്ടായ അടുപ്പവുമാണ് ഇവരുടെ വിവാഹത്തില്‍ കലാശിച്ചതും.

ഹസീന്‍ ജാഹന് ഇപ്പോള്‍ 41 വയസ്സുണ്ട്. മുഹമ്മദ്‌ ഷാമിക്കാകട്ടെ 28 വയസ്സും.

2014 ല്‍ മുഹമ്മദ്‌ ഷാമിയുമായുള്ള വിവാഹത്തിനുമുന്പ് ഹസീന ജഹാന്‍ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. IPL മത്സരങ്ങളില്‍ ചിയര്‍ ഗേള്‍ ആയി എത്തിയപ്പോഴാണ് അവര്‍ ഷാമിയുമായി പരിചയപ്പെടുന്നതും വിവാഹിതയാകുന്നതും.

ഇപ്പോള്‍ ഷാമിയും ഹസീനയും തമ്മില്‍ നടക്കുന്ന ആരോപണപ്ര ത്യാരോപണങ്ങള്‍ക്കിടയില്‍ ആദ്യഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയാണ്.

×