Advertisment

ഭൂമിയുടെ അന്തരീക്ഷവായു മെല്ലെമെല്ലെ അപ്രത്യക്ഷമാകുകയാണ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നാസയുടെ ഈ കണ്ടെത്തലിനെത്തുടർന്ന് 2013 ൽ അവർ വിഷൻ -1 എന്ന റോക്കറ്റ് വിക്ഷേപിക്കു കയും ഭൂമിയു ടെ അന്തരീക്ഷവായു ലീക്കാകു ന്നതിന്റെ വസ്തുത ഒരളവുവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബർ 27 ന് ഇതുമായി ബന്ധപ്പെട്ട് നാസ വിഷൻ -2 എന്ന റോക്കറ്റു വിക്ഷേപിക്കുകയും ഇതിൽ കൂടുതൽ വ്യക്തത കൈവരിക്കുകയും ചെയ്തിട്ടുണ്ട്..

Advertisment

publive-image

വിഷൻ റോക്കറ്റുകൾ വളരെ ശബ്ദായമാനമായ വയാണ്.ഭൗമാന്തരീക്ഷത്തിൽ ഒരു നിശ്ചിത ദൂരം വരെപ്പോയി യാത്ര അവസാനിപ്പിക്കുന്ന ഇവ ചുരുങ്ങിയ സമയം കൊണ്ട് അന്തരീക്ഷത്തിൽ നടക്കുന്ന മാറ്റങ്ങളെയും ചലനങ്ങളെയും കുറിച്ച് കൃത്യമായ പഠനം പൂർത്തിയാക്കുന്നു.

ഭൂമിയുടെ വായുമണ്ഡലവും ഗുരുത്വഘർഷണ ശക്തിയിലാണ് നിലകൊള്ളുന്നത്.എന്നാൽ അന്തരീക്ഷത്തിൽ നടക്കുന്ന ചില പ്രതിഭാസങ്ങൾ മൂലം ടൺ കണക്കിന് വായു ഭൂമിയുടെ അന്തരീക്ഷത്തിൽനിന്ന് പുറത്തേക്ക് തള്ളപ്പെടുകയും ശൂന്യാകാശത്തിൽ വിലയം പ്രാപിക്കുകയുമാണ്. ഇതിന് Aurora എന്നാണു പറയുന്നത്. Aurora യെപ്പറ്റി രാത്രിയിലും പകലും നടത്തിയ പരീക്ഷണങ്ങളാണ് ഭൂമിയിലെ വായുമണ്ഡലം വലിയ തോതിൽ ലീക്കാകുന്നതിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടാൻ ഇടയായത്...

ഈ അവസ്ഥ തുടർന്നാൽ ഭൂമിയിലെ വായുമണ്ഡലം മുഴുവൻ അടുത്ത 150 കോടി വർഷത്തിനുള്ളിൽ നഷ്ടമാകുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞൻ തോമസ് മുറേ പറയുന്നത്. എന്നാൽ മറ്റൊന്നുകൂടിയുണ്ട്.

publive-image

വായുവിന്റെ അളവ് അടിക്കടി കുറഞ്ഞാലു ണ്ടാകുന്ന ഭാവിയിലെ പ്രത്യാഘാതങ്ങൾ എന്തെല്ലാമെന്നതിനെപ്പറ്റിയും ശാസ്ത്രലോകം അദ്ധ്യയനം നടത്തുകയാണ്. മാത്രവുമല്ല ഈ പഠനം മൂലം ചൊവ്വയുൾപ്പെ ടെയുള്ള മറ്റു ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കാനുള്ള സാദ്ധ്യത എന്നെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയാൻ കഴിയുന്നതാണ്.

ഭൂമിയിൽ ജീവന്റെ നിലനിൽപ്പുതന്നെ വായുവിനെ അടിസ്ഥാനപ്പെടുത്തിയാണ്. വായുമണ്ഢലത്തിലെ വിവിധ വാതകങ്ങളുടെ ഘടനയും ഓസോൺ പാളിയുമാണ് ജീവൻ അനുകൂലമാക്കുന്ന പ്രധാന ഘടകങ്ങൾ.

വാതകങ്ങളാൽ നിർമ്മിതമാകുന്ന അന്തരീക്ഷത്തിലെ ഗ്രീൻ ഹൗസ് പ്രതിഭാസമാണ് സൂര്യാസ്തമനത്തി നുശേഷം ഭൂമിയിലെ അന്തരീക്ഷ താപനില താഴേക്കു പോകാതെ നിയന്ത്രിച്ചുനിർ ത്തുന്ന ഘടകം.

Advertisment