Advertisment

നക്സലൈറ്റുകളെ ആകര്‍ഷിക്കാന്‍ ഒരുഗ്രന്‍ പാക്കേജുമായി സര്‍ക്കാര്‍

New Update

കീഴടങ്ങുന്ന നക്സലൈറ്റുകളുടെ Re Vasectomy operation നടത്തുന്നു. എന്തിനെന്നോ അവര്‍ക്ക് കുടുംബവും കുട്ടികളുമുണ്ടാകാന്‍.

Advertisment

കുട്ടികളുണ്ടാകാതിരിക്കാന്‍ കുടുംബാസൂത്രണ ഓപ്പറേഷന് വിധേയരായ നക്സലൈറ്റുകളെ വീണ്ടും റീ ഓപ്പറേഷന്‍ നടത്തി അവര്‍ക്ക് കുട്ടികളുണ്ടാകാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നു.

നക്സലൈറ്റ് സംഘടനയില്‍ ചേരുന്ന പുരുഷന്മാര്‍ കുടുംബാസൂത്രണ ഓപ്പറേഷന് ( Vasectomy operation) വിധേയരായിരിക്കണം എന്നതാണ് നിയമം. സംഘടനയില്‍ ചേരുന്ന സ്ത്രീകള്‍ക്ക് ഈ നിയമം ബാധകമല്ലത്രേ. കുട്ടികള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായിട്ട് നക്സലൈറ്റ് സംഘടനകള്‍ കൈക്കൊള്ളുന്ന നടപടിയായി ഇതിനെ കണക്കാക്കുന്നു.

publive-image

ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ നക്സല്‍ ബാധിത മേഖലയായ ബസ്തറില്‍ പോലീസിനു കീഴടങ്ങിയ നൂറുകണക്കിനു നക്സലൈറ്റുകളില്‍ 25 പേര്‍ക്ക് ഇതുവരെ പോലീസിന്റെ മേല്‍നോട്ട ത്തില്‍ , കോടതിയുടെയും ,സര്‍ക്കാരിന്റെയും. ആരോഗ്യവകു പ്പിന്റെയും അനുമതിയോടെ re -Vasectomy operation നടത്തുകയും അതില്‍ 6 പേര്‍ക്ക് കുട്ടികള്‍ ജനിക്കുകയും ചെയ്തിട്ടുണ്ട്.

കീഴടങ്ങുന്ന നക്സലൈറ്റുകള്‍ക്ക് നല്‍കുന്ന വീട്,ജോലി ഉള്‍പ്പെടെയുള്ള പാക്കേജിന്‍റെ ഭാഗമായാണ് ഈ re - Vasectomy operation പദ്ധതിയും.ഇതിനുള്ള ചെലവ് സര്‍ക്കാരാണ് പൂര്‍ണ്ണമായും വഹിക്കുന്നത്.

ബസ്തര്‍ ഐ.ജി വിവേകാനന്ദ് ന്‍റെ അഭിപ്രായത്തില്‍ നകസലൈറ്റ് സംഘടനയില്‍ ചേരുന്നവര്‍ വിവാഹിതാരോ ,അവിവാഹിതാരോ ആരായാലും അവര്‍ നിര്‍ബന്ധമായി vasectomy operation നടത്തിയിരിക്കണമെന്നാണ് അവരുടെ നിയമം. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിവാഹം കഴിക്കാം..പക്ഷേ കുട്ടികളുണ്ടാകാന്‍ പാടില്ല.

എന്നാല്‍ നക്സലൈറ്റ് സംഘടനയിലെ ഉന്നതരായ നേതാക്കള്‍ക്ക് ഈ നിയമം ബാധകമല്ലെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ നക്സല്‍ കേന്ദ്രങ്ങളില്‍ നടന്ന റെയിഡ് കളില്‍ ധാരാളം ഗര്‍ഭനിരോധന ഉറകളും , ഗുളികകളും കണ്ടെടുത്തത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസിനു മുന്നില്‍ കീഴടങ്ങുന്ന നക്സലൈറ്റുകള്‍ക്ക് ശരിയായ കൌണ്‍സിലിംഗ് നല്‍കി അവരെ നല്ലൊരു കുടുംബജീവി തത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ഈ re -vasectomy operation.

Advertisment